ലാ​ലേ​ട്ട​നും സൂ​ര്യ​യും ഒ​ന്നി​ക്കു​ന്നു; ചി​ത്രീ​ക​ര​ണം അ​ടു​ത്ത​വ​ർ​ഷം ആ​രം​ഭി​ക്കും
Friday, May 11, 2018 11:32 AM IST
സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ലും ത​മി​ഴ് താ​രം സൂ​ര്യ​യും ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്നു. കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ്.

ഒ​ടി​യ​ൻ, നീ​രാ​ളി, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ, ലൂ​സി​ഫ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. അ​യ​ൻ, കോ, ​മാ​ട്രാ​ൻ, കാ​വ​ൻ എ​ന്നി ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള​യാ​ളാ​ണ് കെ.​വി. ആ​ന​ന്ദ്. മാ​ത്ര​മ​ല്ല മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ൽ ത​യാ​റാ​യ തേന്മാവി​ൻ കൊ​ന്പ​ത്ത് എ​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ച​ത് ആ​ന​ന്ദ് ആ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.