രജനി അഭിനയം തുടരും
Monday, February 26, 2018 3:16 PM IST
രാ​ഷ്‍​ട്രീ​യ​ക്കാ​ര​നാ​യാ​ലും സി​നി​മാ​ഭി​ന​യം തു​ട​രാ​ൻ തീ​രു​മാ​നി​ച്ച് ര​ജ​നീ​കാ​ന്ത്. മാ​ത്ര​മ​ല്ല പു​തി​യ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​ന​വും വ​ന്നുക​ഴി​ഞ്ഞു. പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ്. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ത​ന്‍റെ പു​തി​യ ചി​ത്ര​ത്തെ​പ്പ​റ്റി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എ​ന്‍റെ വ​ലി​യ സ്വ​പ്‍​നം സ​ത്യ​മാ​കാ​ൻ പോ​കു​ന്നു. സ​ന്തോ​ഷം വി​വ​രി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല, ത​ലൈ​വ..​ഒ​രു​പാ​ട് ന​ന്ദി- എ​ന്നാ​ണ് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

പാ ​ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ല, ഷ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന 2.0 എ​ന്നീ ര​ജ​നീ​കാ​ന്ത് ചി​ത്ര​ങ്ങ​ളാ​ണ് അ​ടു​ത്ത് പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.