ര​മ്യാകൃ​ഷ്ണ​ൻ ജ​യ​ല​ളി​ത​യാ​കു​ന്നു
Wednesday, January 3, 2018 2:04 PM IST
ഏ​തു​വേ​ഷം കൊ​ടു​ത്താ​ലും ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ചെ​യ്യു​ന്ന താ​ര​മാ​ണ് ര​മ്യാകൃ​ഷ്ണ​ൻ. ഇ​പ്പോ​ൾ ര​മ്യ​യെ തേ​ടി മ​റ്റൊ​രു അ​വ​സ​രം കൂ​ടി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്നും അ​തി​ൽ ജ​യ​ല​ളി​ത​യാ​യി എ​ത്തു​ന്ന​ത് ര​മ്യാകൃ​ഷ്ണ​നാ​ണെ​ന്നു​മാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

കാ​ർ​ത്തി​ക്ക് സു​ബ്ബ​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യ​താ​യും ഫെ​ബ്രു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തുട​ങ്ങു​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ആ​ദി​ത്യ ഭ​ര​ദ്വാജ് പ​റ​ഞ്ഞു. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി ചി​ത്രം പു​റ​ത്തി​റ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ത​മി​ഴ് നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ന​ടി​യു​മാ​യ ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ പ​ക​ർ​ന്നാ​ടാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹം ഉ​ണ്ടെ​ന്ന് താ​രം നേ​ര​ത്തെ ത​ന്നെ പ​റ‌​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ ആ ​അ​വ​സ​രം ര​മ്യ​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ത​മി​ഴ​ക​ത്തു നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.