പ്രായത്തിലെന്തിരിക്കുന്നു
Tuesday, February 6, 2018 9:02 AM IST
ന​ടി ശ്രീ​യ ശ​ര​ണി​നോ​ടു ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് ചോ​ദി​ച്ച ചോ​ദ്യ​വും അ​തി​നു ശ്രീ​യ ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ സം​സാ​ര​വി​ഷ​യം. ""നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ 35 വ​യ​സ് ക​ഴി​ഞ്ഞി​ല്ലേ.. 30 വ​യ​സ് ക​ഴി​ഞ്ഞാ​ൽ നാ​യി​ക​മാ​ർ​ക്ക് സി​നി​മ​യി​ൽ നി​ല​നി​ൽ​പ്പി​ല്ല​ല്ലോ. ഭാ​വി​യി​ൽ സി​നി​മ അ​ഭി​ന​യി​ക്കു​മോ?'' എ​ന്നാ​യി​രു​ന്നു ചോ​ദ്യം. തീ​ർ​ച്ച​യാ​യും അ​ഭി​ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു ശ്രീ​യ​യു​ടെ മ​റു​പ​ടി. എ​ത്ര വ​യ​സാ​യാ​ലും ഞാ​ൻ അ​ഭി​ന​യി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

“പ്രാ​യ​ത്തി​ലെ​ന്തി​രി​ക്കു​ന്നു, ഹോ​ളി​വു​ഡി​ലും ബോ​ളി​വു​ഡി​ലു​മൊ​ക്കെ 50, 60 ക​ഴി​ഞ്ഞ​വർ പോ​ലും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്തു​കൊ​ണ്ട് സൗ​ത്ത് ഇ​ന്ത്യ​യി​ൽ അ​തു സാ​ധ്യ​മ​ല്ല.''-ശ്രീയ പറയുന്നു. എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും​ ശ്രീ​യ​യെ ക​ണ്ടി​ട്ടു​ള്ള​വ​ർ ശ്രീ​യ​യു​ടെ ഈ മ​റു​പ​ടി​യെ പ്ര​ശം​സി​ക്കു​ക ത​ന്നെ ചെ​യ്യും. കാ​ര​ണം 35 വ​യ​സ് ക​ഴി​ഞ്ഞി​ട്ടും ഹോ​ട്ട് ആൻഡ് സെ​ക്സി നാ​യി​ക​യാ​ണ് ഇ​ന്നും ശ്രി​യ. ച​ർ​മം ക​ണ്ടാ​ൽ പ്രാ​യം തോ​ന്നു​ക​യേ​യി​ല്ല!.

ഹി​ന്ദി​യി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി നാ​ല് ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് നി​ല​വി​ൽ ശ്രി​യ ശ​ര​ണ്‍. ഗാ​യ​ത്രി, വീ​ര ഭോ​ഗ വ​സ​ന്ത രാ​യ​ലു എ​ന്നി​വ​യാ​ണ് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ൾ.ന​ര​കാ​സു​ര​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​വും ട​ഡ്ക എ​ന്ന ഹി​ന്ദി സി​നി​മ​യും ശ്രീയ ചെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്ന് ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ ശ്രീ​യാ ശ​ര​ണി​നു വ​ള​രെ മോ​ശ​മാ​യി​രു​ന്നു. അ​ത് പ​രി​ഹ​രി​ച്ച് നാ​ല് ചി​ത്ര​ങ്ങ​ളു​മാ​യ​ണ് ശ്രി​യ 2018 തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ഇ​ങ്ങ​നെ ത​ന്നെ അ​ഭി​ന​യി​ക്കു​മെ​ന്ന് ഒ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ശ്രീയ പ​റ​ഞ്ഞു.

ത​മി​ഴി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ വ​രെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ശ്രി​യ ത​മി​ഴി​നു പു​റ​മെ തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വി​ര​ളി​ലെ​ണ്ണാ​വു​ന്ന​ത്ര ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ച ശ്രി​യ ര​ണ്ട് മ​ല​യാ​ള​സി​നി​മ​യി​ലും എ​ത്തി​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത പോ​ക്കി​രി രാ​ജ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീയ​യു​ടെ മ​ല​യാ​ളം അ​ര​ങ്ങേ​റ്റം. മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ചി​ത്ര​ത്തി​ൽ, പൃ​ഥ്വി​യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് ശ്രീയ വ​ന്ന​ത്. തു​ട​ർ​ന്ന് കാ​സ​നോ​വ എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.