സാ​യ് പ​ല്ല​വി ഇനി സൂ​ര്യ​യു​ടെ നാ​യി​ക
Sunday, December 24, 2017 7:27 AM IST
പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യ സാ​യി പ​ല്ല​വി കോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്നു. താ​നാ സേ​ർ​ന്ത കൂ​ട്ട​ത്തി​നു ശേ​ഷം സൂ​ര്യ​ നാ​യ​ക​നാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സെ​ൽ​വരാ​ഘ​വ​നാ​ണ്. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ ദീ​പാ​വ​ലി റിലീസായി എ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

തെ​ലു​ങ്ക് ചി​ത്രം എം​സി​എ​യാ​ണ് സാ​യി പ​ല്ല​വി പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം. എ​സ്.ജെ. ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന നെ​ഞ്ചം മ​റ​പ്പ​തി​ല്ലൈ, സ​ന്താ​നം നാ​യ​ക​നാ​കു​ന്ന മ​ന്ന​വ​ൻ വ​ന്താ​ന​ടി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് സെ​ൽ​വ​രാ​ഘ​വ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.