ധനുഷിന്‍റെ വില്ലനായി ടോ​വി​നോ
Monday, January 1, 2018 2:48 PM IST
മാ​രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ‌ വി​ല്ല​ൻ വേ​ഷം ചെ​യ്യു​ന്ന​ത് ടോവി​നോ തോ​മ​സ്. ധ​നു​ഷ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ. ധ​നു​ഷി​ന്‍റെ വ​ണ്ട​ർ​ബാ​ർ ഫി​ലിം​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മാ​രി​യു​ടെ ഒ​ന്നാം ഭാ​ഗ​ത്തി​ൽ വി​ജ​യ് യേ​ശു​ദാ​സാ​ണ് വി​ല്ല​ൻ വേ​ഷം ചെ​യ്ത​ത്. ചി​ത്രം പക്ഷേ സാ​ന്പ​ത്തി​ക​മാ​യി വി​ജ​യ​മാ​യി​രു​ന്നി​ല്ല. എ​ന്താ​യാ​ലും മാ​രി ര​ണ്ടാം ഭാ​ഗം വ​ൻ​വി​ജ​യമാ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​വി​ധാ​യ​ക​ൻ ബാ​ലാ​ജി മോ​ഹ​ൻ.

സാ​യി പ​ല്ല​വി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. കൂ​ടാ​തെ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്നു. ന​ട​ൻ പ്ര​സ​ന്ന​യും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. യു​വ​ൻ ശ​ങ്ക​ർ രാ​ജ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. മാ​രി ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കും. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ മാ​രി ആ​ദ്യ​ഭാ​ഗ​ത്തി​ൽ കാ​ജ​ൽ അ​ഗ​ർ​വാ​ളാ​യി​രു​ന്നു നാ​യി​ക.

ടോവിനോ നായകനായ തരംഗം എന്ന ചിത്രം നിർമിച്ചത് ധനുഷിന്‍റെ വണ്ടർബാർ സ്റ്റുഡിയോസ് ആ‍യിരുന്നു.