ഫഹദിന്‍റെ വേ​ലൈ​ക്കാ​ര​ൻ ക്ലീ​നാ​ണ് ..!
Monday, December 18, 2017 3:28 AM IST
ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രമായ വേലൈക്കാരന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്കറ്റ്. സെ​ൻ​സ​ർ ബോ​ർ​ഡി​ന് സി​നി​മ​യി​ൽ നി​ന്ന് ഒ​രു രം​ഗം പോ​ലും ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.​

ചിത്രം 22ന് ​തി​യ​റ്റ​റി​ലെ​ത്തും. ത​നി ഒ​രു​വ​ന്‍ എ​ന്ന ഹി​റ്റ് സി​നി​മ​യ്ക്ക് ശേ​ഷം മോ​ഹ​ന്‍​രാ​ജ സം​വി​ധാ​നം ചെയ്ത ചി​ത്ര​മാ​ണ് വേ​ലൈ​ക്കാ​ര​ൻ. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക.

വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണ് ഫ​ഹ​ദ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. മെ​ഡി​ക്ക​ല്‍ മാ​ഫി​യയെക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളും സി​നി​മ​യി​ലു​ണ്ടാ​വു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.