സം​ഘ​മി​ത്ര ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല; ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത് 400 കോ​ടി ബ​ജ​റ്റി​ൽ
Tuesday, June 26, 2018 12:46 PM IST
ബി​ഗ് ബ​ജ​റ്റ് ചി​ത്രം സം​ഘ​മി​ത്ര ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. സു​ന്ദ​ർ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. എ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന സം​ഘ​മി​ത്ര എ​ന്ന രാ​ജ​കു​മാ​രി​യു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ശ്രു​തി ഹാ​സ​നെ​യാ​ണ് ആ​ദ്യം നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ശ്രു​തി​യു​ടെ ഡേ​റ്റ് പ്ര​ശ്ന​മാ​യി​രു​ന്ന​തി​നാ​ൽ ദി​ഷ പ​ട്ടാ​നി​യെ നാ​യി​ക​യാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജ​യം ര​വി, ആ​ര്യ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സം​ഘ​മി​ത്ര പോ​ലൊ​രു സി​നി​മ നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ വ​ലി​യ രീ​തി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്ത​ണം. പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും സ്ക്രി​പ്റ്റ് പൂ​ർ​ത്തീ​ക​രി​ച്ചു എ​ന്ന് ക​രു​തി എ​ല്ലാ​മാ​യി​ല്ല. കൃ​ത്യ​മാ​യ സ്റ്റോ​റി ബോ​ർ​ഡ് ഇ​തി​ന് അ​നി​വാ​ര്യ​മാ​ണ്. സം​ഘ​മി​ത്ര ഉ​പേ​ക്ഷി​ച്ചു എ​ന്ന് ഇ​തി​ന് അ​ർ​ത്ഥ​മി​ല്ലെ​ന്ന് സു​ന്ദ​ർ​സി വ്യ​ക്ത​മാ​ക്കി.

400 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.