ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല: ശ്രു​തി​ഹാ​സ​ൻ
Tuesday, July 24, 2018 11:04 AM IST
സി​നി​മ​യി​ലെ​ന്ന​ല്ല ഇ​ന്ത്യ​യി​ൽ ഒ​രി​ട​ത്തും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് ന​ടി ശ്രു​തി​ഹാ​സ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ശ്രു​തി​ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​വി​ടെ ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല. എ​ന്നാ​ൽ സി​നി​മ മേ​ഖ​ല​യി​ൽ ആ​ണ് ഇ​ത് കൂ​ടു​ത​ലെ​ന്ന് ഞാ​ൻ പ​റ​യി​ല്ല. കാ​ര​ണം ഈ ​മേ​ഖ​ല​യി​ൽ വ​ള​ർ​ന്ന​വ​ളാ​ണ് ഞാ​ൻ.

സി​നി​മാ ഇ​ൻ​ഡ​സ്ട്രി സ്നേ​ഹ​വും ബ​ഹു​മാ​ന​വും ന​ൽ​കി​യാ​ണ് എ​ന്നെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​ത്ര​യും കാ​ല​ത്തി​നു​ള്ളി​ൽ ന​ല്ല മ​നു​ഷ്യ​രെ​യും മോ​ശം വ്യ​ക്തി​ക​ളെ​യും ഞാ​ൻ ഇ​വി​ടെ ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷേ അ​ത് സി​നി​മാ​മേ​ഖ​ല​യു​ടെ കു​ഴ​പ്പ​മാ​ണെ​ന്ന് പ​റ​യു​ന്നി​ല്ല. ഏ​ത് മേ​ഖ​ല​യി​ലാ​യാ​ലും ഇ​ത് അ​ങ്ങ​നെ​യാ​ണ് ശ്രു​തി പ​റ​ഞ്ഞു. അ​ച്ഛ​ൻ ക​മ​ൽ​ഹാ​സ​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന സ​ബാ​ഷ് നാ​യി​ഡു എ​ന്ന ചി​ത്ര​മാ​ണ് ശ്രു​തി​യു​ടെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.