വി​ജ​യ്സേ​തു​പ​തി​യു​ടെ കി​ടി​ലൻ മേ​ക്കോ​വ​ർ; മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു
Tuesday, July 17, 2018 1:14 PM IST
മ​ക്ക​ൾ സെ​ൽ​വ​ൻ എ​ന്ന പേ​രു​ന​ൽ​കി ആ​രാ​ധ​ക​ർ നെ​ഞ്ചി​ലേ​റ്റി​യ ത​മി​ഴ്സൂ​പ്പ​ർ താ​രം വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ചി​ത്രം സീ​താ​കാ​ത്തി​യി​ൽ എ​ണ്‍​പ​തു​വ​യ​സു​കാ​ര​നാ​യി എ​ത്തു​ന്ന താ​ര​ത്തെ ഒ​രു​ക്കു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ബാ​ലാ​ജി ത​ര​ണീ​ധ​ര​നാ​ണ് ഈ ​സി​നി​മ​യൊ​രു​ക്കു​ന്ന​ത്.

ഓ​സ്ക്കാ​ർ ജേ​താ​ക്ക​ളാ​യ കെ​വി​ൻ ഹാ​നെ, അ​ല​ക്സ് നോ​ബി​ൾ എ​ന്നി​വ​രാ​ണ് താ​ര​ത്തി​ന്‍റെ ഈ ​ഗം​ഭീ​ര മേ​ക്കോ​വ​റി​നു പി​ന്നി​ൽ. അ​മേ​രി​ക്ക​യി​ൽ വ​ച്ചാ​ണ് മേ​ക്ക്അ​പ്പ് ന​ട​ത്തി​യ​ത്. അ​ർ​ച്ച​ന നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ര​മ്യാ ന​മ്പീ​ശ​ൻ, ഗാ​യ​ത്രി, പാ​ർ​വ​തി നാ​യ​ർ, സം​വി​ധാ​യ​ക​ൻ മ​ഹേ​ന്ദ്ര എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.