ഫ്ള​വേ​ഴ്സ് ടി​വി​യു​ടെ പു​തു​വ​ർ​ഷ സ​മ്മാ​നം "​അ​രു​ന്ധ​തി'
Sunday, December 31, 2017 5:33 AM IST
ടെ​ലി​വി​ഷ​ൻ കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കാ​യി ഫ്ള​വേ​ഴ്സ് ടി​വി​യി​ൽ പു​തി​യ പ​ര​ന്പ​ര ആ​രം​ഭി​ക്കു​ന്നു. "​അ​രു​ന്ധ​തി' ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ര​ന്പ​ര ജനുവരി ഒന്നിനു ത​ന്നെ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കും. പ്ര​വാ​സി​യാ​യ ജ​യ​കൃ​ഷ്ണ​ൻ, ഇ​ദ്ദേഹത്തിന്‍റെ ഭാ​ര്യ അ​രുന്ധതി, ഇ​വ​രു​ടെ ര​ണ്ട് കു​ട്ടി​ക​ൾ മാ​ളു, അ​പ്പു എ​ന്നി​വ​രാ​ണ് ഈ ​പ​ര​ന്പ​ര​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ.

നാ​ലു​വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം ഏ​റെ ആ​ഗ്ര​ഹ​ത്തോ​ടെ​യും ആ​കാം​ക്ഷ​യോ​ടെ​യും ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കാ​ണാ​ൻ നാ​ട്ടി​ലെ​ത്തു​ന്ന ജ​യ​കൃ​ഷ്ണ​നെ കാത്തിരിക്കുന്നത് ഭാ​ര്യ അ​രു​ന്ധ​തി​യെ കാ​ണാ​താ​യി എ​ന്ന വാ​ർ​ത്തയാണ്. തു​ട​ർ​ന്ന് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന സം​ഭ​വവി​കാ​സ​ങ്ങ​ളു​മാ​ണ് ഈ ​പ​ര​ന്പ​ര​യു​ടെ പ്ര​ധാ​ന​പ്ര​മേ​യം. മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​യും ഈ ​സീ​രി​യ​ലി​ൽ തു​റ​ന്നു​കാ​ട്ടു​ന്നു.

മീ​ര, ശ്രീ​ദേ​വി ഉ​ണ്ണി, ലി​സി ബാ​ബു, അ​ജ​യ് തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.