സിനിമയ്ക്കുവേണ്ടി സീരിയൽ നിർത്തണമെന്ന് സംവിധായകൻ പറഞ്ഞു
Sunday, January 14, 2018 3:18 PM IST
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ സം​പ്ര​ക്ഷ​ണം ചെ​യ്യു​ന്ന സ്ത്രീ​പ​ദ​ത്തി​ലെ ബാ​ല​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഷെ​ല്ലി കി​ഷോ​ർ ത​നി​ക്കു​ണ്ടാ​യ ഒ​രു മോ​ശം അനുഭവം തു​റ​ന്നു പ​റഞ്ഞ് രംഗത്ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്ക​ണ​മെ​ങ്കി​ൽ സീ​രി​യ​ൽ അ​ഭി​ന​യം നി​ർ​ത്ത​ണ​മെ​ന്ന് ഒ​രു സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ഷെ​ല്ലി പ​റ​ഞ്ഞ​ത് മാ​ത്ര​മ​ല്ല പി.​ആ​ർ ചെ​യ്യാ​നും സ്വ​ന്ത​മാ​യി മാ​ർ​ക്ക​റ്റ് ചെ​യ്യാ​നും അ​റി​യാ​ത്ത​തി​നാ​ലും താ​ൻ ഇ​വി​ടെ​യു​ണ്ടെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
കു​ങ്കു​മ​പ്പൂ​വ് എ​ന്ന സീ​രി​യ​ലി​ലൂ​ടെ പ്രേ​ക്ഷ​പ്രീ​തി നേ​ടി​യ ഷെ​ല്ലി ഇ​തി​നോ​ട​കം ത​ന്നെ സ​ഖാ​വ്, ഈ​ട തു​ട​ങ്ങി ഏ​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2013ൽ ​പു​റ​ത്തി​റ​ങ്ങി​യ ത​ങ്ക​മീ​ൻ​ഗ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ വ​ടി​വ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഷെ​ല്ലി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്ക്കാ​രം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. സി​നി​മ​യി​ലാ​യാ​ലും സീ​രി​യ​ലി​ലാ​യാ​ലും അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ത​നി​ക്ക് താ​ത്പ​ര്യ​മെ​ന്ന് ഷെ​ല്ലി തു​റ​ന്നു പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.