ഏഷ്യാനെറ്റ് ഫിലിം അവാർഡ് വിതരണം ചെയ്തു
Thursday, May 25, 2017 10:57 PM IST
ഏഷ്യാനെറ്റിന്‍റെ 19-ാം ഫിലിം അവാർഡ്സ് ചലച്ചിത്ര രംഗത്തെ വന്പൻ താരനിരകൊണ്ടും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലും ഏറെ തിളങ്ങുന്നതായിരുന്നു. അങ്കമാലി അറ്റ്ലക്സ് കണ്‍വെൻഷൻ സെന്‍ററിലായിരുന്നു അവാർഡ് നിശ നടന്നത്.

ചലച്ചിത്രംരംഗത്തെ പ്രമുഖരായ എം.ടി. വാസുദേവൻ നായർ, മമ്മൂട്ടി, മോഹൻലാൽ, മധു, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, നിവിൻ പോളി, തമന്ന, ബിജു മേനോൻ, ആസിഫ് അലി, മുകേഷ്, വിനീത്, ലക്ഷ്മി ഗോപാലസ്വാമി, നദിയ മൊയ്തു, മനോജ്. കെ ജയൻ, കെപിഎസി ലളിത, സിദ്ധിഖ്, അനു സിതാര, സൈജു കുറുപ്പ്, സുനിൽ സുഗത, കുഞ്ചൻ, റീനു മാത്യു, ദിവ്യ പിള്ള, സഞ്ചിത ഷെട്ടി, വനിത കൃഷ്ണചന്ദ്രൻ, പാർവ്വതി, സത്യൻ അന്തിക്കാട്, സിബി മലയിൽ, രഞ്ജിത് രജപുത്ര, ടിനി ടോം, ഇർഷാദ്, മാളവിക മേനോൻ, അനുമോൾ, ഗായത്രി സുരേഷ്, അപർണ, മാളവിക നായർ, കനിഹ, ഷാജോണ്‍, മുത്തുമണി, മണിയൻപിള്ള രാജു, സാജു നവോദയ, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, വിനു മോഹൻ, ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ തുടങ്ങിയവർ ഈ നിശയിൽ സന്നിഹിതരായിരുന്നു.



ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നേടിയ മലയാളത്തിന്‍റെ അഭിമാനം എം.ടി. വാസുദേവൻ നായരെ മമ്മൂട്ടിയും ഏഷ്യാനെറ്റ് എംഡി കെ. മാധവനും ചേർന്ന് ആദരിച്ചു.
വർണ്ണാഭമായ അവാർഡ് നിശയിൽ "ഒപ്പം’ മികച്ച ചിത്രമായും "പുലിമുരുകൻ’ ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തു. മികച്ച നടൻ മോഹൻലാലും മികച്ച നടി മഞ്ജു വാര്യരുമാണ്.

ജനപ്രിയ നായകനുള്ള പുരസ്കാരം നിവിൻ പോളി സ്വന്തമാക്കിയപ്പോൾ ഈ നിരയിൽ നായികയായത് സായ് പല്ലവിയാണ്. തമിഴ് നടി തമന്നയും ജനപ്രിയ നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി എബ്രിഡ് ഷൈൻ പുരസ്കാരം നേടിയപ്പോൾ ഛായാഗ്രാഹകനായി ഷാജിയെ തെരഞ്ഞെടുത്തു.

സ്വഭാവ നടൻ ബിജു മേനോൻ, സ്വഭാവ നടി അനുശ്രീ, സഹനടൻ രഞ്ജി പണിക്കർ, സഹനടി സേതുലക്ഷ്മി, മികച്ച വില്ലൻ ജഗപതി ബാബു എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. പോയ വർഷത്തെ മികച്ച താര ജോഡിയായി ആസിഫ് അലി- രജീഷ വിജയൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. ബഹുമുഖ പ്രതിഭയായി നടൻ മുകേഷും ബാലതാരമായി രുദ്രാഷും തിരക്കഥാകൃത്തുക്കളായി വിഷ്ണു- വിപിൻ എന്നിവർക്കും പുരസ്കാരം ലഭിച്ചു.

ഈ മാസം 11, 12 തീയതികളിൽ വൈകുന്നേരം 6.30-ന് അവാർഡ് നിശ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.