വിശുദ്ധ അല്‍ഫോൻസാമ്മയുടെ ജീവചരിത്രം മിനിസ്‌ക്രീനില്‍
Monday, June 5, 2017 12:56 AM IST
ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ രാ​​​വി​​​ലെ 6.45 ന് ​​​സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ഥേ​​​യം എ​​​ന്ന പരിപാടിയി​​​ല്‍ വി​​​ശു​​​ദ്ധ ​​​അ​​​ല്‍ഫോ​​​ൻ​​സാ​​​മ്മ​​​യു​​​ടെ ജീ​​​വി​​​ത​​​ച​​​രി​​​ത്രം പ​​​ര​​​മ്പ​​​ര​​​യാ​​​യി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​ന്നു. ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ഓ​​​ര്‍ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന ത​​​പ​​​സ്വി​​​യാ​​​ണ് അ​​​ല്‍ഫോ​​​ൻ​​സാ​​​മ്മ​​​യു​​​ടെ ജീ​​വി​​തം പ​​​ര​​​മ്പ​​​ര​​യാ​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഭ​​​ര​​​ണ​​​ങ്ങാ​​​ന​​ത്ത് വി​​​ശു​​ദ്ധ അ​​​ല്‍ഫോ​​​ൻ​​സാ​​​മ്മ തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​ത്തി​​ൽ റെ​​​ക്ട​​​ര്‍ ഫാ​. ​​മാ​​​ത്യു ച​​​ന്ദ്ര​​​ന്‍കു​​​ന്നേ​​​ല്‍ പ​​ര​​ന്പ​​ര​​യു​​ടെ സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍മം നി​​​ര്‍വ​​​ഹി​​​ച്ചു. ഫാ​. ​​ജ​​​യിം​​​സ് മു​​​ല്ല​​​ശേ​​രി സി​​​എം​​​ഐ, നി​​​ര്‍മ​​​ല ജി​​​മ്മി, എ​​​പ്പി​​​സോ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ജി ​​​കെ. ​​​ജോ​​​സ്, ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ജി​​​ല്ലാ കോ​​​ ഓര്‍ഡി​​​നേ​​​റ്റ​​​ര്‍ അ​​​ഖി​​​ല്‍, കു​​​ഞ്ഞ് ക​​​ള​​​പ്പു​​​ര, ആ​​​ര്‍പ്പൂ​​​ക്ക​​​ര ത​​​ങ്ക​​​ച്ച​​​ന്‍, പൂ​​​ജ ഡി.​​​ ആ​​​ന​​​ന്ദ്, എം.​​​പി അ​​​നു​​​മോ​​​ള്‍, വി​​​പി​​​ന്‍ അ​​​ജോ, എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.