ഖു​ശ്ബു മ​ല​യാ​ളം സീ​രി​യ​ലി​ൽ
Friday, August 4, 2017 12:41 AM IST
തെ​ന്നി​ന്ത്യ​ൻ ചലച്ചിത്ര ലോ​കം അ​ട​ക്കി വാ​ണി​രു​ന്ന താ​ര​റാ​ണി​യാ​ണ് ഖു​ശ്ബു. ഒ​രു കാ​ല​ത്ത് അ​ന്പ​ല​വും ഭ​ക്ത​രും വ​രെ​യു​ണ്ടാ​യി​രു​ന്ന ഗ്ലാ​മ​ർ താ​രം. മ​ല​യാ​ള​ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ചി​ല​പ്പോ​ൾ മു​ഖം കാ​ണി​ക്കാ​റു​ള്ള ഖു​ശ്ബു​വി​ന് ഇ​വി​ടെ​യും ആ​രാ​ധ​ക​രു​ണ്ട്. താ​രം വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബി​ഗ് സ്ക്രീ​നി​ൽ അ​ല്ല മി​നി സ്ക്രീ​നി​ലാ​ണ് എ​ത്തു​ക എ​ന്ന് മാ​ത്രം.

ന​ന്ദി​നി എ​ന്ന ഹൊ​റ​ർ സീ​രി​യ​ലി​ലാ​ണ് താ​രം എ​ത്തു​ക. ചി​ത്ര​ങ്ങ​ൾ കു​റ​ഞ്ഞ​തോ​ടെ ത​മി​ഴ് സീ​രി​യ​ലു​ക​ളി​ൽ ഖു​ശ്ബു പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ അ​ങ്കി​ൾ ബ​ണ്‍, മാ​ന​ത്തെ കൊ​ട്ടാ​രം, കൈ​യൊ​പ്പ്, ച​ന്ദ്രോ​ത്സ​വം, വൃ​ദ്ധന്മാ​രെ സൂ​ക്ഷി​ക്കു​ക എ​ന്നി​ങ്ങ​നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മി​നി സ്ക്രീ​ൻ ച​രി​ത്ര​ത്തി​ലെ ബി​ഗ് ബ​ജ​റ്റ് സീ​രി​യ​ലി​ൽ ഒ​ന്നാ​ണ് ന​​ന്ദി​നി. ഒ​രു ദേ​വി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ഇ​തി​ൽ ഖു​ശ്ബു എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.