വിസ്മയമാകാൻ ലോ​ക​നാ​ർ​കാ​വി​ല​മ്മ
Wednesday, September 6, 2017 11:33 PM IST
നൂ​റു ശ​ത​മാ​ന​വും ഗ്രാ​ഫി​ക്സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ത​യാ​റാ​കു​ന്ന മെ​ഗാ​പ​ര​ന്പ​ര​യാ​ണ് ലോ​ക​നാ​ർ​കാ​വി​ല​മ്മ. ല​ക്ഷ​ങ്ങ​ളാ​ണ് ഈ ​പ​ര​ന്പ​ര​യു​ടെ പൊ​ലി​മ​യ്ക്ക് വേ​ണ്ടി ഗ്രാ​ഫി​ക്സ് വ​ർ​ക്കു​ക​ൾ​ക്കാ​യി നി​ർ​മാ​താ​ക്ക​ൾ ചെല​വ​ഴി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ചാ​ന​ലി​ൽ ഈ ​പ​ര​ന്പ​ര സംപ്രേഷണം തുടങ്ങും. ക​ട​ത്ത​നാ​ട്ടി​ലെ വീ​ര​പു​ത്രന്മാ​രു​ടെ​യും ധീ​ര​വ​നി​ത​ക​ളു​ടെ​യും മ​ഹാ​ദേ​വി​യാ​യ ലോ​ക​നാ​ർ​കാ​വി​ല​മ്മ​യ്ക്ക് ശ്രീ​കൃ​ഷ്ണ​നു​മാ​യും കം​സ​ന്‍റെ നീ​ച​ക​ഥ​ക​ളു​മാ​യും വ​ലി​യ ബ​ന്ധ​മാ​ണു​ള്ള​ത്. ആ​ദ്യ​മാ​യാ​ണ് ഈ ലോകനാർക്കാവില​മ്മ​യു​ടെ ക​ഥ പ​ര​ന്പ​ര​യാ​കു​ന്ന​ത്.

ഹ​രി​ശ്രീ​ഫി​ലിം​സി​നു വേ​ണ്ടി കൃ​ഷ്ണ​ൻ​ദ്വാ​ര​ക​യും, ടി.​എ​ൻ. പ്ര​താ​പ​നും ചേ​ർ​ന്നാ​ണ് ഈ ​പ​ര​ന്പ​ര നി​ർ​മി​ക്കു​ന്ന​ത്. ജ​യ​രാ​ജ് മേ​നോ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. ച​രി​ത്ര​വും ഐ​തി​ഹ്യ​വും വാ​മൊ​ഴി​ക​ളും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് കെ. ​സ​തീ​ഷ്ബാ​ബു ഈ ​പ​ര​ന്പ​ര​യ്ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തു​ന്നു. കൈ​ത​പ്രം, ശ്രീ​കോ​വ​ൽ ക​ട​ത്ത​നാ​ട് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ശ​ശി​വ​ള്ളി​ക്കാ​ട്, ശ്യാ​മ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രുന്നു. ആ​ലി​പി മ​ധു​കാ​വി​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​നി​ല ശ്രീ​കു​മാ​ർ, മേ​ഘ​നാ​ഥ​ൻ, ശ്രീ​പ്ര​സാ​ദ്, തൃ​കു​റ്റി​ശ്ശേ​രി വി​ജ​യ​ൻ​ചാ​ത്ത​ന്നൂ​ർ, ജ​ഗ​ദീ​ഷ് പ്ര​സാ​ദ്, ബി​ന്ദു എ​സ്. നാ​യ​ർ, ഷി​ബി​ൻ കൃ​ഷ്ണ, മോ​ഹ​ൻ​കാ​രാ​ഴി, ധ​ന്യാ​റാ​ണി തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.