നൂറിന്‍റെ തിളക്കത്തിൽ ക​ട്ടു​റു​ന്പ്; കുരുത്തക്കേടുകൾ തുടരും
Sunday, November 26, 2017 12:52 AM IST
കു​ട്ടി​ക​ൾ​ക്കാ​യി ഫ്ള​വേഴ്​സ് ചാ​ന​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രോ​ഗ്രാം "​ക​ട്ടു​റു​ന്പ്' നൂ​റ് എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ സം​വി​ധാ​യ​ക​രാ​യ സി​ബി മ​ല​യി​ൽ, അ​രു​ണ്‍ ഗോ​പി, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തിഥിക​ളാ​യി എ​ത്തും. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഡ​ബ്സ്മാ​ഷ്, നൃ​ത്തം, ഗാ​നാ​ലാ​പ​നം എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മ​നോ​ഹ​ര ദൃ​ശ്യ​വി​രു​ന്നാ​ണ് നൂറാം എപ്പിസോഡിന്‍റെ ആഘോഷത്തിനായി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ട്ടു​റു​ന്പി​ൽ ഏ​വ​രു​ടെ​യും സ്നേ​ഹം പി​ടി​ച്ചു​പ​റ്റി​യ ഇ​ര​ട്ട​ക​ളാ​യ എ​വി​നും കെ​വി​നും ലി​റ്റി​ൽ മോ​ഹ​ൻ​ലാ​ൽ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ദെ​ർ​ഷി​ത്ത് ദേ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഡ​ബ്സ്മാ​ഷു​ക​ളാകും പ്രധാന ആകർഷണം. നാ​ലി​നും ഒ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​മാ​യി ആ​രം​ഭി​ച്ച ഈ ​പ്രോ​ഗ്രാം നൂ​റ് എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ട​ത് കൂട്ടായ പ​രി​ശ്ര​മം കൊ​ണ്ടു​മാ​ത്ര​മാ​ണെ​ന്നാ​ണ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ വി​ൽ​സ് ഫി​ലി​പ്പ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.