ബി​ഗ്ബോ​സി​ൽ മോ​ഹ​ൻ​ലാ​ൽ
Monday, April 16, 2018 5:14 PM IST
സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ല താ​ര​ങ്ങ​ളും ഇ​ന്ന് ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​ണ്. റേ​റ്റിംഗി​ൽ ഏ​റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല​ട​ക്കം ഇ​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.ബി​ഗ് ബോ​സി​ന്‍റെ മ​ല​യാ​ളം പ​തി​പ്പ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. സ​ൽ​മാ​ൻ ഖാ​ൻ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന പ​രി​പാ​ടി​ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഈ ​പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഇ​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും പ​രി​പാ​ടി ആ​രം​ഭി​ക്കാനു​ള്ള നീ​ക്കം തു​ട​ങ്ങി​യ​ത്.

ബി​ഗ് ബോ​സ് മ​ല​യാ​ളം പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കാ​ൻ മെ​ഗാ​സ്റ്റാ​ർ എ​ത്തു​മെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​യി​രു​ന്നു ആ​ദ്യം പ്ര​ച​രി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹം അ​നു​കൂ​ല പ്ര​തി​ക​ര​ണ​മ​ല്ല ന​ൽ​കി​യ​തെന്ന ത​ര​ത്തി​ലുള്ള റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ൽ അ​ഭി​മു​ഖ​ങ്ങ​ൾ​ക്കാ​യും മ​റ്റ് പ​രി​പാ​ടി​ക​ൾ​ക്കാ​യും എ​ത്താ​റു​ണ്ടെ​ങ്കി​ലും അ​വ​താ​ര​ക​നാ​വു​ന്ന​തി​നോ​ട് അ​ദ്ദേ​ഹ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. മ​മ്മൂ​ട്ടി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​റ്റ് താ​ര​ങ്ങ​ളെ സ​മീ​പി​ക്കു​മെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ന​ട​ൻ മാ​ത്ര​മ​ല്ല ന​ല്ലൊ​രു അ​വ​താ​ര​ക​ൻ കൂ​ടി​യാ​ണ് താ​നെ​ന്ന് നേ​ര​ത്തെ ത​ന്നെ സു​രേ​ഷ് ഗോ​പി തെ​ളി​യി​ച്ചി​രു​ന്നു. ഏ​ഷ്യാ​നെ​റ്റി​ൽ സംപ്രേ​ക്ഷ​ണം ചെ​യ്ത കോ​ടീ​ശ്വ​ര​ൻ എ​ന്ന പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​ത​ര​ണ ശൈ​ലി​യാ​യി​രു​ന്നു.
സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​മി​പ്പോ​ൾ. എം​പി ജീ​വി​ത​ത്തി​നി​ട​യി​ൽ പ​രി​പാ​ടി​യു​ടെ ചു​മ​ത​ല എ​ങ്ങ​നെ ഏ​റ്റെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യ​ത്.

മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും താ​ത്പ​ര്യ​ക്കു​റ​വ് അ​റി​യി​ച്ച​പ്പോ​ൾ പി​ന്നീ​ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സ​മീ​പി​ച്ച​ത് മോ​ഹ​ൻ​ലാ​ലി​നെ​യാ​യി​രു​ന്നു. അ​മൃ​ത ടി​വി​യി​ൽ സംപ്രേക്ഷ​ണം ചെ​യ്തി​രു​ന്ന ലാ​ൽ​സ​ലാം എ​ന്ന പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാക്കിയി​രി​ക്കു​ക​യാ​ണ് മോ​ഹ​ൻ​ലാ​ൽ. ബി​ഗ് ബോ​സ് ഏ​റ്റെ​ടു​ക്കാ​ൻ താ​രം വൈകാതെ തന്നെ സ​മ്മ​തിക്കുകയായിരുന്നു.

ഏ​ഷ്യാ​നെ​റ്റാ​ണ് ബി​ഗ് ബോ​സി​ന്‍റെ മ​ല​യാ​ള പ​തി​പ്പ് ത​യാ​റാ​ക്കു​ന്ന​ത്. ജൂ​ണ്‍ അ​വ​സാ​ന വാ​രം മു​ത​ൽ പ​രി​പാ​ടി സംപ്രേക്ഷ​ണം ചെ​യ്ത് തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. 15 മ​ത്സ​രാ​ർ​ത്ഥി​ക​ളു​മാ​യി പ​രി​പാ​ടി തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബി​ഗ് സ്ക്രീ​നി​ലെ​യും മി​നി സ്ക്രീ​നി​ലെ​യും താ​ര​ങ്ങ​ളെ​യും മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.