ഗുലേബകാവലിക്ക് തലവയ്ക്കരുത്...!
Saturday, January 20, 2018 12:57 PM IST
ഹോ, ​ഇ​തി​ലും ന​ല്ല​ത് ചി​ത്ര​ത്തി​ന്‍റെ പേ​ര് ച​ളി​പ്പ​ട​മെ​ന്ന് ഇ​ടു​ന്ന​താ​യി​രു​ന്നു. കോ​മ​ഡി​യെ​ന്നു പ​റ​ഞ്ഞ് എ​ന്തെ​ല്ലാ​മോ കാട്ടിക്കൂട്ടി വച്ചിരിക്കുകയാണ്. പ്ര​ഭു​ദേ​വ​യു​ടെ ഡാ​ൻ​സു​ണ്ടെ​ങ്കി​ൽ പി​ന്നെ എ​ല്ലാം അ​ങ്ങ് ശ​രി​യാ​യിക്കൊ​ള്ളു​മെ​ന്നു​ള്ള സം​വി​ധാ​യ​ക​ൻ ക​ല്യാ​ണി​ന്‍റെ വി​ശ്വാ​സ​ത്തി​ൽ നി​ന്നും പി​റ​വികൊ​ണ്ട സി​നി​മ​യാ​ണ് "ഗു​ലേ​ബ​കാ​വ​ലി'. പീ​റ്റ​ർ ഹെ​യ്നി​ന്‍റെ ആ​ക്ഷ​ൻ, പ്ര​ഭു​ദേ​വ​യു​ടെ ഡാ​ൻ​സ്, ഹ​ൻ​സി​ക​യു​ടെ ഗ്ലാ​മ​ർ പ്ര​ക​ട​നം... ഇ​തെ​ല്ലാമു​ണ്ടാ​യി​ട്ടും ഒ​രു സി​നി​മ മൂ​ക്കുംകു​ത്തി താ​ഴെ വീ​ഴ​ണ​മെ​ങ്കി​ൽ അ​തി​ന് എ​ന്തോ കാ​ര്യ​മാ​യ കു​ഴ​പ്പ​മു​ണ്ട്. കോ​മ​ഡി​യെ​ന്നു പ​റ​ഞ്ഞ് എ​ന്തെ​ല്ലാ​മോ ത​ല്ലി​ക്കൂ​ട്ടി ഒ​രു തി​ര​ക്ക​ഥ​യു​ണ്ടാ​ക്കി ചി​ത്ര​ത്തി​ന് ക​ടി​ച്ചാ​ൽ പൊ​ട്ടാ​ത്ത വി​ധ​മു​ള്ള പേ​രു​മി​ട്ടാ​ൽ മാ​ത്ര​മാ​യി​ല്ല, അ​ത് നേ​രെ ചൊ​വ്വേ ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ക്ലി​ക്കാ​കു. ഈ ​കാ​ര്യം മാ​ത്രം സം​വി​ധാ​യ​ക​ൻ മ​റ​ന്ന​പ്പോ​ൾ ഗു​ലേ​ബ​കാ​വ​ലി തി​യ​റ്റ​റു​ക​ളി​ൽ ക​ള​ർ​ഫു​ള്ളാ​യി ത​ന്നെ പൊ​ട്ടി.



ഡാ​ൻ​സ് കൊ​ള്ളാം അ​ഭി​ന​യം പോ​രാ...

സീ​രി​യ​സാ​യി​ട്ടാ​ണ് തു​ട​ങ്ങു​ന്ന​തെ​ങ്കി​ലും ചി​ത്രം കോ​മ​ഡി (​ച​ളിയ​ടി) ട്രാ​ക്കി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കാ​ൻ നാ​യ​ക​ൻ ന​ന്നേ പാ​ടു​പെ​ടു​ന്നു​ണ്ട്. പ​ഞ്ച് ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് സ്വ​യ​മേ ധൃതം​ഗ​പു​ള​കി​ത​നാ​കു​കയാണ് നായകൻ ചിത്രത്തിൽ. എ​ത്ര​യോ ചി​ത്ര​ങ്ങ​ളി​ൽ ക​ണ്ടു പ​ഴ​കി​യ ന​ന്പ​റു​ക​ളാ​ണ് വീ​ണ്ടും കോ​മാ​ളി​ത്ത​ര​മാ​യി സംവിധായകൻ ചേ​ർ​ത്തുവച്ചി​രി​ക്കു​ന്ന​ത്. ത​മാ​ശ​ക്കാ​രാ​യ ക​ള്ളന്മാ​രു​ടെ, ക​ള്ളി​ക​ളു​ടെ, ഗു​ണ്ട​ക​ളു​ടെ പി​ന്നെ ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ​യും പൊ​ട്ട​ക്ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. നാ​യ​ക​ൻ ക​ള്ള​ൻ, നാ​യി​ക ക​ള്ളി, പി​ന്നെ പി​റ​കെ വ​രു​ന്ന​വ​രെ​ല്ലാം ക​ണ​ക്കാ... കോ​മ​ഡി​യു​ടെ ലേ​ബ​ലി​ൽ പ്രഭുദേവ എന്തെല്ലാമോ കാട്ടിക്കൂട്ടി വച്ചിരിക്കുകയാണ് ചിത്രത്തിൽ. ഡാ​ൻ​സി​ന്‍റെ കാ​ര്യ​ത്തി​ൽ പി​ന്നെ പ്ര​ഭു​ദേ​വ പി​ന്നി​ലേ​ക്ക് പോ​കി​ല്ല​ല്ലോ.​ അ​തു​മാ​ത്ര​മാ​ണ് ആകെ കാണാൻ കൊള്ളാവുന്നത്.




ക​ഥ​യി​ല്ല​ല്ലോ മു​ഴു​വ​ൻ ക്ലീ​ഷേ​യ​ല്ലേ

ക​ഥ​യെ​ന്നു പ​റ​യാ​ൻ മാ​ത്രം ചി​ത്ര​ത്തി​ലൊ​ന്നു​മി​ല്ല. ലോ​ജി​ക്കി​ല്ലാ​ത്ത കു​റെ കാ​ട്ടി​ക്കൂ​ട്ട​ലു​ക​ൾ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ഇ​ങ്ങ​നെ തു​ര​തു​രാ വ​ന്നു കൊ​ണ്ടി​രി​ക്കും. ലോ​ജി​ക്കി​ല്ലാ​തെ വി​ജ​യി​ച്ച കോ​മ​ഡി ചി​ത്ര​ങ്ങ​ളു​ടെ പാ​ത പി​ൻ​തു​ട​രാ​നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ ശ്ര​മം. ​പ​ക്ഷേ, ത​ന്ത്രം പൂർണമായും പാളിപ്പോയി. ക​ള​വും പി​ന്നെ ഗു​ണ്ടാ​യി​സ​വും കു​റെ ട്വി​സ്റ്റു​മെ​ല്ലാം കൂ​ട്ടി​യി​ട്ട് മി​ക്സ് ചെ​യ്ത​പ്പോ​ൾ എന്തെല്ലാമോ ആയിപ്പോയി. എ​ല്ലാം പരസ്പരം ചേരാതെ മാറിനിന്നപോലെ. അ​തോ​ടെ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ളെ​ല്ലാം പാ​ളി. എ​ത്ര​യോ ത​വ​ണ ക​ണ്ടു മ​ടു​ത്ത ത​ട്ടി​പ്പും വെ​ട്ടി​പ്പു​മെ​ല്ലാം ക​ള​ർ​ഫു​ള്ളാ​യി കാ​ട്ടാ​നു​ള്ള ശ്ര​മമായിരുന്നു സംവിധായകന്‍റേത്. സംഭവം ചി​ലി​യി​ട​ത്തൊ​ക്കെ വി​ജ​യി​ച്ച​പ്പോ​ൾ മ​റ്റ് ചി​ല​യി​ട​ത്ത് അ​ന്പേ പാ​ളി​പ്പോ​യി.



ഗ്ലാ​മ​ർ കാ​ട്ടാ​ൻ മാത്രം നാ​യി​ക

ഹ​ൻ​സി​ക​യു​ടെ ഗ്ലാ​മ​ർ പ്ര​ക​ട​നം മസാലപോലെ ആവോളം ചിത്രത്തിൽ കുത്തിനിറച്ചിട്ടുണ്ട്. ​പ​ക്ഷേ, അ​തൊ​ന്നും ചി​ത്ര​ത്തി​ന് ഒരുതരത്തിലും ഗുണം ചെയ്തില്ല. നാ​യ​ക​നൊ​പ്പം നാ​യി​ക​യും കോ​മ​ഡി കാ​ട്ടാ​ൻ ശ്ര​മി​ച്ച​തോ​ടെ സം​ഭ​വം ച​ള​കു​ള​മാ​യി. രേ​വ​തി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. പു​ള്ളി​ക്കാ​രി കാ​ട്ടി​യ ന​ന്പ​റു​ക​ൾ മാ​ത്ര​മാ​ണ് കു​റ​ച്ചെ​ങ്കി​ലും ഏ​ശി​യ​തെ​ന്നു പ​റ​യാം. ത​ഴ​ക്കം വ​ന്ന ന​ടി​യു​ടെ പ്ര​ക​ട​നം ആ​കെ മൊ​ത്തം ആ​ടിയുല​ഞ്ഞ ചി​ത്ര​ത്തി​ന് ഇ​ട​യ്ക്കൊ​ക്കെ ജീ​വ​വാ​യു ന​ൽ​കു​ന്നു​ണ്ട്. ഗ്ലാ​മ​ർ കാ​ട്ടാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഹ​ൻ​സി​ക​യ്ക്ക് ന​ൽ​കി​യ സം​വി​ധാ​യ​ക​ൻ ചി​ത്ര​ത്തെ പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ക​ട​മ രേ​വ​തി​ക്കാ​ണ് ന​ൽ​കി​യ​ത്. ച​ളിയടി പരിധി വിട്ടതോടെ രേ​വ​തി​യു​ടെ കൈ​യി​ലും സി​നി​മ ഒ​തു​ങ്ങി​യി​ല്ല.



ട്വി​സ്റ്റു​ക​ൾ ഏ​ശി​യി​ല്ല

ട്വി​സ്റ്റു​ക​ൾ ആ​വ​ശ്യ​ത്തി​ലേ​റെ ചി​ത്ര​ത്തി​ലു​ണ്ട്. പ​ക്ഷേ, ഒ​ന്നുപോലും ഏശിയില്ലെന്ന് മാത്രം. ആ​ദ്യ പ​കു​തി​യി​ലും ര​ണ്ടാം പ​കു​തി​യി​ലും ക്ലൈ​മാ​ക്സി​ലു​മെ​ല്ലാം ട്വി​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ന​ല്ല ഒ​ന്നാ​ന്ത​രം ട്വി​സ്റ്റു​ക​ൾ. പ​ക്ഷേ, കോ​മ​ഡി​യു​ടെ അ​തി​പ്ര​സ​രം നി​റ​ഞ്ഞ കാ​ഴ്ച​ക​ൾ​ക്കി​ട​യി​ൽ അ​വ​യെ​ല്ലാം എവിടേയ്ക്കോ പോയി. പ്ര​ഭു​ദേ​വ​യു​ടെ ഡാ​ൻ​സ് സ്റ്റെ​പ്പു​ക​ൾ എ​ല്ലാം എ​ന്ന​ത്തേ​യും പോ​ലെ മി​ക​ച്ചുനി​ന്നു. അ​തു കാ​ണാ​ൻ മാ​ത്രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് തീ​ർ​ച്ച​യാ​യും ഗു​ലേ​ബ​കാ​വ​ലി​ക്ക് ത​ല​വയ്ക്കാം.

(ച​ളിയടിയിൽ ഒന്നാം സ്ഥാനത്തേക്ക് മത്സരമില്ല. പ്രഭുദേവ എതിരില്ലാതെ വിജയിച്ചു.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.