കാണാതെ പോകരുത് ഈ "ടേക്ക് ഓഫ്'
Friday, March 24, 2017 4:01 AM IST
മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട ദി​ന​രാ​ത്ര​ങ്ങ​ൾ​ക്ക് ഒ​രു ക​ഥ പ​റ​യാ​നു​ണ്ടാകും. ആ ​ക​ഥ​യാ​ണ് ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​ർ ടേ​ക്ക് ഓ​ഫി​ലൂ​ടെ പ​റ​യു​ന്ന​ത്. ബി​ഗ് സ്ക്രീ​നി​ൽ ക​ണ്ട​ത് ഇത്ര ഭീകരമാണെങ്കിൽ നേരിട്ട് നടന്നത് ചിന്തകൾക്ക് അപ്പുറമുള്ള കാര്യങ്ങളായിരിക്കുമെന്ന് ഉറപ്പാണ്. ഇ​റാ​ക്കി​ലെ ആ ​ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രേ​യും കൂ​ട്ടി​ക്കൊ​ണ്ടു പോ​വുക​യാ​ണ് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ.

ഐ​എ​സ് ഭീ​ക​ര​രു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട 46 മ​ല​യാ​ളി ന​ഴ്സു​മാ​രെ 2014-ൽ ​പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും വി​ഷ്വ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ന​മ്മ​ൾ ക​ണ്ട​താ​ണ്. അ​ന്ന് അ​വ​രെ​ക്കു​റി​ച്ച് വ​ന്ന ഓ​രോ ക​ഥ​ക​ളും ഇ​മ​വെ​ട്ടാ​തെ വാ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടാ​വാം. എ​ന്നാ​ൽ വാ​ക്കു​ക​ൾ കൊ​ണ്ട് പ​റ​ഞ്ഞൊ​തു​ക്കാ​ൻ പ​റ്റാ​ത്ത ചി​ല​തു​ണ്ട്. അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളാ​ണ് ടേ​ക്ക് ഓ​ഫ് നി​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ന്ന​ത്. ഉ​ള്ളി​ൽ ഉ​യ​രു​ന്ന വി​ങ്ങ​ലു​ക​ളെ അ​ട​ക്കി​നി​ർ​ത്താ​ൻ പാ​ടു​പെ​ടു​മെ​ങ്കി​ലും സ​ഹ​ന​ത്തി​ന്‍റെ വ​ഴി​താ​ണ്ടി വ​ന്ന​വ​രു​ടെ ക​ഥ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ള്ളി​ൽ ത​ട്ടു​മെ​ന്നു​ള്ള​തി​ൽ ത​ർ​ക്ക​മി​ല്ല. കാ​ണാം, അ​റി​യാം അ​വ​ർ നേ​രി​ട്ട ക​ഠി​ന വ​ഴി​ക​ളു​ടെ നാ​ളു​ക​ളെ ബി​ഗ് സ്ക്രീ​നി​ലെ കാ​ഴ്ച​ക​ളി​ലൂ​ടെ.



ക​ഥ​യും മ​ന​സും ഒ​രു​മി​ക്കു​ന്നൊ​രി​ട​മു​ണ്ട് - എ​ഴു​ത്തു​മു​റി. ആ ​മു​റി​യി​ൽ തി​ര​ക്ക​ഥാ​കൃ​ത്തു​ക​ളാ​യ മ​ഹേ​ഷ് നാ​രാ​യ​ണ​നും പി.​വി.ഷാ​ജി​കു​മാ​റും ഒ​രു​മി​ച്ചി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ടേ​ക്ക് ഓ​ഫി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ വ​യ്ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ലെ 46 പേ​ർ സി​നി​മ​യി​ലെ​ത്തു​ന്പോ​ൾ 19 പേ​രി​ലേ​ക്ക് ചു​രു​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്കു​ള്ളി​ലി​രു​ന്ന് സ​മീ​റ​യും (​പാ​ർ​വ​തി) ഷ​ഹീ​ദും (കു​ഞ്ചാ​ക്കോ ബോ​ബ​ൻ) ന​ല്ല​പോ​ലെ പോ​ര​ടി​ക്കു​ന്നു​ണ്ട്.

തി​ക്രി​ത്തി​ൽ ഐ​എ​സ് ഭീ​ക​ര​രു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ട19 ന​ഴ്സു​മാ​രു​ടെ ക​ഥ​യാ​ണ് ടേ​ക്ക് ഓ​ഫ് പ​റ​യു​ന്ന​ത്. എ​ഡി​റ്റ​ർ ക​സേ​ര​യി​ൽ നി​ന്നും സം​വി​ധാ​യ​ക​ന്‍റെ ക​സേ​ര​യി​ലേ​ക്ക് ചേ​ക്കേ​റു​ന്പോ​ൾ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ടു​ത്ത റി​സ്ക് ചെ​റു​ത​ല്ല. പ​ക്ഷേ ഇ​നി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ അ​റി​യ​പ്പെ​ടു​ക മ​ല​യാ​ള സി​നി​മ​യ്ക്ക് പു​തു​വ​ഴി തു​റ​ന്ന സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലാ​യി​രി​ക്കും.



യ​ഥാ​ർ​ഥ സം​ഭ​വ​ത്തി​ന് സി​നി​മാ ഭാ​ഷ്യം ര​ചി​ക്കു​ന്പോ​ൾ കാ​ട്ടേ​ണ്ട ക​ണി​ശ​ത കൃ​ത്യ​മാ​യി സം​വി​ധാ​യ​ക​ൻ പാ​ലി​ച്ചി​ട​ത്താ​ണ് ടേ​ക്ക് ഓ​ഫ് വേ​റി​ട്ട കാ​ഴ്ച​യാ​കു​ന്ന​ത്. സ​ല്യൂ​ട്ട് പാ​ർ​വ​തി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ...! നി​ങ്ങ​ൾ മൂ​വ​രു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മു​ഖ​ങ്ങ​ൾ. യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ അ​തേ തീ​ക്ഷ്ണ​ത​യോ​ടെ നെ​ഞ്ചോ​ടു ചേ​ർ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കി​യ​തി​ന്‍റെ പ്ര​ധാ​ന ശി​ല്പി​ക​ൾ. ന​ഴ്സു​മാ​രു​ടെ ക​ദ​ന​ക​ഥ പ​റ​യാ​ന​ല്ല മ​റി​ച്ച് അ​വ​രു​ടെ ജീ​വി​ത​ങ്ങ​ളെ തു​റ​ന്ന പു​സ്ത​ക​മാ​ക്കാ​നാ​ണ് സി​നി​മ ശ്ര​മി​ക്കു​ന്ന​ത്. നാ​ട്ടി​ലും വി​ദേ​ശ​ങ്ങ​ളി​ലും ന​ഴ്സു​മാ​രെ മ​റ്റു​ള്ള​വ​ർ നോ​ക്കി​ക്കാ​ണു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ചി​ത്രം കൃ​ത്യ​മാ​യി വ​ര​ച്ചി​ടു​ന്നു​ണ്ട്.



പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത​ത്ര കാ​ഴ്ച​ക​ൾ ദു​ര​ന്ത​മു​ഖ​ത്തു നി​ന്നും കാ​മ​റ​യ്ക്കു​ള്ളി​ലേ​ക്ക് ആ​വാ​ഹി​ക്കാ​ൻ ഛായാ​ഗ്രാ​ഹ​ക​ൻ സാനു ജോൺ വർഗീസ് കി​ണ​ഞ്ഞു​ശ്ര​മി​ച്ച​പ്പോ​ൾ അ​തി​ന്‍റെ ഫ​ലം ബി​ഗ് സ​ക്രീ​നി​ൽ അ​തേ തീ​വ്ര​ത​യോ​ടെ കാ​ണാ​ൻ ക​ഴി​ഞ്ഞു. ഇ​തി​ൽ വേ​ഷ​മി​ട്ട ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ മ​ന​സ് കൂ​ടി ആ ​ക​ഥാ​പാ​ത്ര​ത്തി​ന് സ​മ്മാ​നി​ച്ച​പ്പോ​ൾ അ​സ്വ​ഭാ​വി​ക​ത​യു​ടെ നി​ഴ​ൽപോ​ലും എ​ങ്ങും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. പാ​ർ​വ​തി​യു​ടെ പ​ക​ർ​ന്നാ​ട്ട​ങ്ങ​ളു​ടെ മ​റ്റൊ​രു ത​ല​മാ​ണ് സ​മീ​റ. പ്ര​തി​സ​ന്ധി​ക​ളെ സ​ന്ധി​യി​ല്ലാ​തെ പോരാടുന്ന ഒ​രു​വ​ളാ​യി പാ​ർ​വ​തി ചി​ത്ര​ത്തി​ൽ നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​രു​ടെ നാ​ട്ടി​ലെ ക​ഷ്ട​പ്പാ​ടു​ക​ള​ത്ര​യും അ​വ​ളു​ടെ മു​ഖ​ത്തു നി​ന്നു വാ​യി​ച്ചെ​ടു​ക്കാ​നാ​യി.



ഇ​റാ​ക്കി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യ മ​നോ​ജാ​യി ഫ​ഹ​ദ് ഫാ​സി​ൽ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലെ​ത്തു​ന്ന​തോ​ടെ ചി​ത്ര​ത്തി​ന്‍റെ ത്രി​ല്ലി​ന് ആ​ക്കം കൂ​ടു​ക​യാ​യി​രു​ന്നു. സ​മീ​റ​യ്ക്ക് കൈ​ത്താ​ങ്ങാ​യി കൂ​ടെ​ക്കൂ​ടു​ന്ന ഷ​ഹീദിനെ തൻമയത്വത്തോടെ അവതരിപ്പിച്ച ചാക്കോച്ചന്‍റെ മറ്റൊരു മികച്ച കഥാപാത്രമാണിത്. ഇ​നി കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്ന ന​ട​നെ വി​ല​യി​രു​ത്ത​പ്പെ​ടു​ക ടേ​ക്ക് ഓ​ഫി​ന് മു​ന്പും ശേ​ഷ​വും എ​ന്ന നി​ല​യി​ലാ​യി​രി​ക്കു​മെ​ന്ന് നി​സം​ശ​യം പ​റ​യാം.



ഇ​ത്ര​യും സീ​രി​യ​സാ​യ വി​ഷ​യ​ത്തി​ന് അ​നു​ഗു​ണ​മാ​യി പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യ ഗോ​പി സു​ന്ദ​റി​നെ എ​ത്ര​ക​ണ്ട് അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​യാ​വി​ല്ല. ദു​ര​ന്ത​ മു​ഖ​ങ്ങ​ളി​ലെ തീ​വ്ര​ത​യെ മ​ന​സി​ലേ​ക്ക് പ​ക​ർ​ന്നു​ത​രാ​ൻ ഗോ​പീ​ സു​ന്ദ​റി​ന്‍റെ സം​ഗീ​ത​ത്തി​നാ​യി. ഇ​തു​പോ​ലൊ​രു വി​ഷ​യം സി​നി​മ​യാ​ക്കു​ന്പോ​ൾ നി​ർ​മാ​താ​ക്ക​ളു​ടെ റോ​ളി​ലെ​ത്തി ആന്‍റോ ജോ​സ​ഫും ഷെ​ബി​ൻ ബെ​ക്ക​റും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ല്കി​യ ധൈ​ര്യ​ത്തെ ക​ണ്ടി​ല്ലാ​യെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല.



പാ​ട്ടും കൂ​ത്തും മേ​ളാ​ങ്ക​വും ഒ​ന്നു​മി​ല്ലെ​ന്നേ​യു​ള്ളു.. മ​ന​സി​ൽ തൊ​ടു​ന്ന ക​ഥ​യു​ണ്ട്, ഒ​രു​പി​ടി ക​ഥാ​പാ​ത്ര​ങ്ങ​ളും. അ​വ​ർ നി​ങ്ങ​ളെ പി​ടി​ച്ചി​രു​ത്തു​മെ​ന്ന​തി​ൽ സം​ശ​മി​ല്ല. ടി​ക്ക​റ്റെ​ടു​ക്കാം ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​ർ നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ലെ ക​ഥ അ​റി​യാ​ൻ. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയ്ക്ക് കൊടുക്കാൻ സുഹൃത്തുക്കൾക്ക് ഇതിലും മികച്ച സമ്മാനമുണ്ടാകില്ല.

(2017ലെ ​നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ് ടേ​ക്ക് ഓ​ഫി​ലെ കാ​ഴ്ച​ക​ൾ... ക​ണ്ടി​ല്ലാ​യെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​വും.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.