അ​ച്ചു​വും കി​ച്ചു​വും ത​നി ത​ങ്ക​മാ​ണ്..!
Friday, June 9, 2017 10:07 PM IST
എ​ടാ ചേ​ട്ടാ... എ​ടാ പൊ​ട്ട​ൻ ചേ​ട്ടാ... കി​ച്ചു​വി​ന്‍റെ ഈ ​വി​ളി ഇ​നി പ​ല വീ​ടു​ക​ളി​ലും ഉ​യ​ർ​ന്നു കേ​ൾ​ക്കാം... പ്രേ​ക്ഷ​ക​ർ​ക്ക് വൈ​കിക്കി​ട്ടി​യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളാ​കു​ക​യാ​ണ് അ​ച്ചു​വും കി​ച്ചു​വും.​ റി​ലീ​സിം​ഗ് ഒ​രു​പാ​ട് ത​വ​ണ മാ​റ്റി​വച്ച് കി​ട്ടി​യ ഗ്യാ​പ്പി​ൽ തി​യ​റ്റ​റി​ൽ ക​യ​റിക്കൂ​ടി​യ "ഗോ​ൾ​ഡ് കോ​യി​ൻ​സ്' ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ്.

ക​ള്ള​ത്ത​ര​ങ്ങ​ൾ​ക്ക് എ​ന്തു ഭാ​ര​മാ​ണ​ല്ലേ...‍? ഇ​നി അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും ഉ​ള്ള കാ​ര്യ​മ​ങ്ങ് പ​റ​ഞ്ഞേ​ക്കാം. കു​ഞ്ഞു നാ​വു​ക​ളി​ൽ നി​ന്നു കേ​ൾ​ക്കു​ന്ന ഇ​ത്ത​രം വാ​ച​ക​ങ്ങ​ൾ ത​ന്നെ​യാ​ണ് ഗോ​ൾ​ഡ് കോ​യി​ൻ​സി​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക്. എ​ഴു​ത്തും സം​വി​ധാ​ന​വു​മെ​ല്ലാം ഒ​രാ​ൾ ത​ന്നെ​യാ​കു​ന്പോ​ൾ കി​ട്ടു​ന്ന സ്വാ​ത​ന്ത്ര്യം പ്ര​മോ​ദ് ഗോ​പാ​ൽ വേ​ണ്ടു​വോ​ളം തന്‍റെ കന്നി ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ക​ന്നി​ സം​വി​ധാ​ന സം​രം​ഭ​ത്തി​ന്‍റെ പ​രി​മി​തി​ക​ളൊ​ന്നും ത​ന്നെ ചി​ത്ര​ത്തി​ൽ ദൃ​ശ്യ​മാ​യി​ല്ലാ​യെ​ന്നു​ള്ള​താ​ണ് ഗോ​ൾ​ഡ് കോ​യി​ൻ​സി​നെ വേ​റി​ട്ട് നി​ർ​ത്തു​ന്ന​ത്. എ​ബി​യി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ച്ച മാ​സ്റ്റ​ർ വാ​സു​ദേ​വ് കി​ച്ചു​വാ​യി ഗോ​ൾ​ഡ് കോ​യി​ൻ​സി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.എ​ബി​യി​ലെ മി​ണ്ടാ​ട്ടം അ​ധി​ക​മി​ല്ലാ​ത്ത കു​ട്ടി​യി​ൽ നി​ന്നു വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന കി​ച്ചു​വി​ലേ​ക്കു​ള്ള മാ​റ്റം വാ​സു​ദേ​വ് ന​ല്ല​പോ​ലെ ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. അ​ച്ചു​വും കി​ച്ചു​വും പി​ന്നെ കു​റെ കു​ട്ടിത്തേവാ​ങ്കു​ക​ളും കൂ​ടെ ബി​ഗ് സ്ക്രീ​നി​ൽ പ​ല​രു​ടെ​യും പ​ഴ​യ​കാ​ല സ്കൂ​ൾ ജീ​വി​ത​ങ്ങ​ളെ തു​റ​ന്നി​ടു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​ടി​ന്‍റെ പ​ച്ച​പ്പും നാ​ട്ടി​ൻ​പു​റ​ത്തെ സാ​ധാ​ര​ണ ജീ​വി​ത​വു​മെ​ല്ലാം വീ​ണ്ടും ബി​ഗ് സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ ക്ലീ​ഷേ​യു​ടെ പി​ടി​യി​ൽ നി​ന്ന് അ​ക​ന്നുനി​ൽ​ക്കാ​ൻ സം​വി​ധാ​യ​ക​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ട്.അ​ച്ചു​വും കി​ച്ചു​വും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ഞ്ഞു മ​ന​സു​ക​ളി​ലെ ആ​ഗ്ര​ഹ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​ക്ക്. ഇ​ത്ത​രം കു​ഞ്ഞു വി​ഷ​യ​ങ്ങ​ൾ സി​നി​മ​യാ​ക്കാ​ൻ മാ​ത്രം ഉ​ണ്ടോ​യെ​ന്നു​ള്ള തോ​ന്ന​ൽ ആ​ദ്യ പ​കു​തി​യി​ൽ ക​ട​ന്നുവ​രു​മെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​നി​ടെ അ​ത് പ​തി​യെ മ​ന​സി​ൽ നി​ന്നും വ​ഴി​മാറും.

സ്കൂ​ളും പ​രി​സ​ര​വും പി​ന്നെ അ​വി​ടു​ത്തെ വി​കൃ​തി​ക​ളു​മെ​ല്ലാം ഗോ​ൾ​ഡ് കോ​യി​ൻ​സി​ലും സ്ഥാ​നം പി​ടി​ക്കു​ന്നു​ണ്ട്. ക്ലീ​ഷേ​യു​ടെ ഓരത്ത് വരെയെത്തുന്ന ചി​ത്രം മ​റ്റൊ​രു​ത​ര​ത്തി​ലേ​ക്ക് മാ​റ്റിക്കൊണ്ട് പോ​കു​ന്ന​ത് കി​ച്ചു​വാ​ണ് (​മാ​സ്റ്റ​ർ വാ​സു​ദേ​വ്). അ​ച്ചു​വി​ന്‍റെ അ​നി​യ​നാ​ണെ​ങ്കി​ലും "എ​ടാ ചേ​ട്ടാ നീ​യെ​ന്താ​ടാ ഇ​ങ്ങ​നെ... നി​ന​ക്കു​ വേ​ണ്ടി എ​ല്ലാം ഞാ​ൻ ത​ന്നെ ചെ​യ്യ​ണ​മ​ല്ലോ..' കി​ച്ചു​വി​ന്‍റെ കു​ഞ്ഞു നാ​വി​ലെ വ​ലി​യ സം​സാ​ര​ങ്ങൾ ചി​ത്ര​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു​ണ്ട്.അ​ച്ഛ​നും അ​മ്മ​യും അ​റി​യാ​തെ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ വ​രു​ത്തി​വയ്ക്കു​ന്ന കു​ഴ​പ്പ​ങ്ങ​ളാ​ണ് ചി​ത്രം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ക​ള്ളം പ​റ​യാ​നും പി​ന്നെ അ​ത് പ​റ​ഞ്ഞ് ഫ​ലി​പ്പി​ക്കാ​നും കു​ട്ടി​ക​ൾ​ക്കു​ള്ള വി​രു​ത് സം​വി​ധാ​യ​ക​ൻ കൃ​ത്യ​മാ​യി ചി​ത്ര​ത്തി​ൽ വ​ര​ച്ചി​ട്ടു​ണ്ട്. അ​ത്ത​രം രം​ഗ​ങ്ങ​ളെ​ല്ലാം ചി​രി​ പട​ർ​ത്തു​ന്ന​തോ​ടൊ​പ്പം അ​ത് വ​രു​ത്തിവയ്ക്കു​ന്ന ചി​ല്ല​റ കു​ഴ​പ്പ​ങ്ങ​ൾ കൂ​ടി ചി​ത്ര​ത്തി​ൽ ക​ട​ന്നു വ​രു​ന്നു​ണ്ട്. അ​ച്ചു​വും കി​ച്ചു​വും ചെ​യ്യു​ന്ന കു​റു​ന്പ​ത്ത​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​റ്റു​ന്ന അ​ബ​ദ്ധമാണ് ചി​ത്ര​ത്തി​ന്‍റെ ഗ​തി ത​ന്നെ മാ​റ്റു​ന്ന​ത്. പി​ന്നെ അ​ങ്ങോ​ട്ടു​ള്ള പോ​ക്കി​ൽ പ​ല​യി​ട​ത്തും സം​വി​ധാ​യ​ക​ന്‍റെ പി​ടി​യി​ൽ നി​ന്നു ചി​ത്രം വ​ഴു​തിപ്പോകു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ നി​ഷ്ക​ള​ങ്ക​ത കാ​ട്ടാ​നാ​യി എ​ടു​ത്തി​രി​ക്കു​ന്ന ചി​ല രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ലെ ര​സം​കൊ​ല്ലി​ക​ളാ​യി മാ​റു​ന്നു​ണ്ട്.കോ​ട്ട​യ​ത്തു നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള അ​ച്ചു​വി​ന്‍റെ​യും കി​ച്ചു​വി​ന്‍റെ​യും യാ​ത്ര​യും അ​വ​രു​ടെ ല​ക്ഷ്യ​വു​മെ​ല്ലാം ചി​ത്ര​ത്തി​ന്‍റെ വേ​ഗം കൂ​ട്ടു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്കി​ട​യി​ലും മാ​സും ക്ലാ​സു​മെ​ല്ലാം വ​ഴ​ങ്ങു​മെ​ന്നും ചി​ത്രം പ​റ​യു​ന്നു​ണ്ട്. വി​ല്ല​നെ ഇ​ടി​ച്ചി​ടാ​ൻ കാ​ട്ടു​ന്ന കു​ട്ടിപ്പട്ടാ​ള​ത്തി​ന്‍റെ പ​രാ​ക്ര​മ​വും പി​ന്നീ​ടു​ള്ള സ്ലോ​മോ​ഷ​ൻ വ​ര​വു​മെ​ല്ലാം കൈ​യ​ടി അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. അ​ച്ചു​വി​ന്‍റെ​യും കി​ച്ചു​വി​ന്‍റെ​യും ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലെ ത​ട​സ​ങ്ങ​ൾ ചിത്രത്തെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​ക്കു​ന്നതിനിടയിലും ത​പ്പ​ലും ത​ട​യ​ലും കടന്നുവരുന്നത് കല്ലുകടിയാണ്. മി​ഴി​വു​ള്ള ഫ്രെ​യി​മു​ക​ളും ക​ണ്ണു​ക​ളെ ത​ഴു​കു​ന്ന കാ​ഴ്ച​ക​ളും ചി​ത്ര​ത്തി​ല​ങ്ങോ​ളം ഇ​ങ്ങോ​ളം കാ​ണാ​ൻ ക​ഴി​യും.​ ഗ്രാ​മ​വും ന​ഗ​ര​വു​മെ​ല്ലാം മ​ഞ്ജുലാ​ലി​ന്‍റെ കാ​മ​റ​യി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​ത് കാ​ണാ​ൻ ഒ​രു പ്ര​ത്യേ​ക സു​ഖം ത​ന്നെ​യാ​ണ്.സാ​യ് കു​മാ​റും സ​ണ്ണി​ വെ​യ്നു​മെ​ല്ലാം ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ഗ​തി പൂ​ർ​ണ​മാ​യും നി​ർ​ണ​യി​ക്കു​ന്ന​ത് കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ്. എ​ഡി​റ്റിം​ഗി​ൽ കു​റ​ച്ചു കൂ​ടി കൃ​ത്യ​ത കാ​ട്ടി​യി​രു​ന്നെ​ങ്കി​ൽ ചി​ത്ര​ത്തി​ന് ഇ​ത്തി​രി കൂ​ടി ഒ​തു​ക്കം കി​ട്ടി​യേ​നെ. സ്കൂ​ളു​ക​ൾ തു​റ​ന്ന് കു​ട്ടി​പ്പട്ടാ​ള​ങ്ങ​ൾ പ​ഠ​നത്തിര​ക്കി​ലാ​ണെ​ങ്കി​ലും കി​ട്ടു​ന്ന ഒ​ഴി​വു സ​മ​യ​ത്ത് കു​ടും​ബ​വു​മാ​യി ഗോ​ൾ​ഡ് കോ​യി​ൻ​സിന് ക​യ​റി​യാ​ൽ നി​രാ​ശ​രാ​കി​ല്ലെ​ന്ന് ഉ​റ​പ്പ്.

വി. ശ്രീകാന്ത്