aa
Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Review
Back to home
വേറിട്ട പരീക്ഷണവുമായി "സോളോ'
Thursday, October 5, 2017 4:02 PM IST
കൊള്ളാം... ഈ പരീക്ഷണം ഭേഷായിട്ടുണ്ട്. പക്ഷേ, കല്ലുകടികൾ ഇടയ്ക്കിടെ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മാത്രം. ദുൽഖർ സൽമാനിലെ നടനെ ഉടച്ചുവാർക്കാൻ സംവിധായകൻ നല്ല രീതിയിൽ പണിയെടുത്ത ചിത്രമാണ് "സോളോ'. ചിലയിടത്തൊക്കെ ആ പരീക്ഷണം വിജയിച്ചപ്പോൾ ചിലയിടത്ത് താളം തെറ്റി. അല്ലെങ്കിലും ജീവിതം അങ്ങനെയാണല്ലോ എല്ലായ്പ്പോഴും ഒരേ താളത്തിലോടണമെന്നില്ലല്ലോ.

പഞ്ചഭൂതങ്ങളിൽ ആകാശം ഒഴികെ ജലം, വായു, അഗ്നി, ഭൂമി എല്ലാം ചിത്രത്തിൽ തെളിഞ്ഞ് നിൽപ്പുണ്ട്. ജലത്തിൽ തുടങ്ങി ഭൂമിയിൽ അവസാനിക്കുന്ന നാലു കഥകളാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എടുത്തിടുന്നത്. ശിവന്‍റെ ഭാവങ്ങൾ കഥാപാത്രങ്ങളിൽ നിഴലിക്കുന്പോഴും സ്ത്രീകളാൽ ചുറ്റുപിണഞ്ഞാണ് കഥയുടെ പോക്കും വരവുമെല്ലാം. ഒരാളിലൂടെ ചില നേരംപോക്കുകൾ കാട്ടാനല്ല, മറിച്ച് നാലിടങ്ങളിലൂടെ അവനെ ചുറ്റിക്കറക്കി ചിലതൊക്കെ കാട്ടിത്തന്ന് പ്രേക്ഷകരുടെ മനസിലേക്ക് പാഞ്ഞു കയറുകയാണ് സംവിധായകൻ ബിജോയി നന്പ്യാർ. നാലിൽ നാലും നിങ്ങളെ തൃപ്തിപ്പെടുത്തില്ലായെങ്കിലും ചിലതൊക്കെ നിങ്ങളുടെ ഉള്ളിൽ തട്ടും അതുറപ്പാണ്.

ശേഖർ തരക്കേടില്ല

ജനനവും മരണവും ജീവിതവും ജലത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പോലൊരു തോന്നൽ ഉണ്ടാക്കാൻ ശേഖറിനായി. മഴയായി പെയ്തിറങ്ങി മുന്നോട്ടും പിന്നോട്ടും മനസിനെ കടത്തി കൊണ്ടുപോയി പരീക്ഷിക്കുന്നുണ്ട് ഈ കഥ. ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ ചിലപ്പോൾ രസിച്ചേക്കില്ലെന്ന് സാരം. വിക്കുള്ള ശേഖറിനെ പൂർണ മനസോടെ ദുൽഖറെന്ന നടന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന് തോന്നും. ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് മാത്രം. ജലം പ്രധാന കഥാപാത്രമായി ശേഖറിനും (ദുൽഖർ) രാധികയ്ക്കും (ധൻസിക) ഇടയിൽ എപ്പോഴും കടന്നു വരുന്നുണ്ട്. പ്രണയത്തിന്‍റെ വിവിധ തലങ്ങൾ കടന്നുവരുന്ന കഥയിൽ ചെറുതെങ്കിലും സൗബിൻ തന്‍റെ വേഷം ഉഷാറാക്കി. ധൻസിക തനിക്ക് കിട്ടിയ വേഷം തരക്കേടില്ലാ ഫലിപ്പിച്ച് എടുത്തു.ത്രിലോക് ക്ലാസാണ്

ത്രിലോകിന്‍റെ ലോകം സസ്പെൻസ് നിറഞ്ഞതാണ്. മരണത്തിനും ജീവിത്തിനുമിടയിലുള്ള ത്രില്ലിംഗ് സംഭവങ്ങൾ പ്രേക്ഷകരുടെ കണ്ണുകളിൽ ആകാംഷയുളവാക്കുമെന്നതിൽ സംശയമില്ല. ശ്വാസ നിശ്വാസങ്ങൾ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്. ചിരിയും ദേഷ്യവും ഇടകലർന്നു വരുന്ന മുഖഭാവങ്ങളാൽ ത്രിലോകിലേക്ക് ഇറങ്ങി ചെല്ലാൻ ദുൽഖറിനായിട്ടുണ്ട്. ആൻ അഗസ്റ്റിനും രഞ്ജി പണിക്കരുമെല്ലാം ചിത്രത്തിൽ കടന്നു വരുന്നുണ്ടെങ്കിലും കഥയിലെ വഴിത്തിരിവുകളായിരിക്കും ഇവരെയെല്ലാം മറികടന്ന് പ്രേക്ഷക മനസ് കീഴടക്കുക.ശിവ സൂപ്പറാണ്

മനസിൽ തീയുമായി നടക്കുന്നവനാണ് ശിവ. ദേഷ്യമല്ലാതെ മറ്റൊരു ഭാവം അവന്‍റെ മുഖത്ത് കടന്നു വരുന്നുണ്ടെങ്കിൽ അത് നിസഹായത മാത്രമായിരിക്കും. സംഭാഷണങ്ങളിൽ അല്ല പ്രവർത്തിയിലൂടെയാണ് ശിവ കഥ പറയുന്നത്. ദുൽഖർ ഇതുവരെ ചെയ്ത വേഷങ്ങളിൽ വച്ച് ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒന്ന്. ദുൽഖർ എന്ന നടൻ സംവിധായകൻ ശരിക്കും തേച്ച് മിനുക്കിയെടുത്തുവെന്നു തന്നെ പറയാം. അവതരണവും ആവിഷ്കാരവും തന്നെയാണ് ശിവയുടെ ലോകം വേറിട്ട് നിർത്തുന്നത്. മനോജ് കെ. ജയനും സംഘവും ശിവയ്ക്കൊപ്പം കട്ടയ്ക്ക് നിന്നപ്പോൾ സംഭവം ജോറായി.
രുദ്ര കൈവിട്ടു പോയി

മഴയായി പെയ്തിറങ്ങി പ്രേക്ഷകരുടെ ശ്വാസ നിശ്വാസങ്ങളെ പരീക്ഷിച്ച് അഗ്നിയായി ഉറഞ്ഞു തുള്ളി വന്ന വരവ് നേരെ ഭൂമിയിലേക്കായിരുന്നു. ദുൽഖർ രുദ്രയായി ഭൂമിയിൽ കാൽതൊട്ടതോടെ ആകെ മൊത്തം കൈവിട്ടു പോയി. വ്യക്തതയില്ലാത്ത കഥയാണ് ഇവിടെ വില്ലനാകുന്നത്. രുദ്രയുടെ കഥ പലർക്കും ദഹിക്കണമെന്നില്ല. പക്ഷേ ഭൂമിയിൽ ഇങ്ങനെയുള്ള സംഭവങ്ങളും നടക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനയിലേക്ക് വിരൽചൂണ്ടിയാണ് സംവിധായകൻ കഥ പറഞ്ഞുനിർത്തുന്നത്. അത് എന്തൂട്ട് സംഗതിയാണെന്ന് തിയറ്ററിൽ പോയി തന്നെ കണ്ടറിയുക.കാമറയും പശ്ചാത്തല സംഗീതവും കിടു

ഛായാഗ്രാഹകന്മാർക്ക് ചില്ലറ പണിയൊന്നുമല്ല സംവിധായകൻ നൽകിയത്. പഞ്ച ഭൂതങ്ങളിൽ ആകാശം ഒഴികെ ബാക്കി നാലിനെയും കാമറയ്ക്ക് ഉള്ളിലേക്ക് ആവാഹിക്കാനുള്ള കനപ്പെട്ട പണിയാണ്. ഗിരീഷ് ഗംഗാധരൻ, മധു നീലകണ്ഠൻ, സേജൽ ഷാ എന്നിവർ വെടിപ്പായി തന്നെ ആ കൃത്യം നിർവഹിച്ചിട്ടുണ്ട്. കാഴ്ചകൾക്കൊത്ത് പശ്ചാത്തല സംഗീതം കൂടി കഥകൾക്കിടയിലൂടെ ഒഴുകി ഇറങ്ങിയതോടെ ശേഖറിനും ത്രിലോകിനും ശിവയ്ക്കും രുദ്രയ്ക്കും ഒപ്പം സഞ്ചരിക്കാൻ ഒട്ടും പാടുപെടേണ്ടി വന്നില്ല.

(പരീക്ഷണം ആണ്, കട്ട പരീക്ഷണം... അതുകൊണ്ട് തന്നെ എല്ലാവർക്കും ബോധിക്കണമെന്നില്ല.)

വി.ശ്രീകാന്ത്
റിച്ചിക്കൊരു ക്ലാപ്പ് പോട്...‌‌‌‌!
മാറ്റം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. ആ മാറ്റത്തിന്‍റെ പാത സധൈര്യം തെരഞ്ഞെടുത്തിരിക്കുകയാണ് നിവിൻ പോള
തി​രു​ട്ടുപയലേ- 2 ഒ​ട്ടും ഉ​ഷാ​റ​ല്ല..!
"തി​രു​ട്ടുപയലേ' 2006-ൽ ​റി​ലീ​സാ​യ​പ്പോ​ൾ കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ബ്ലാ​ക്ക് മെ​യ്‌ലി
ജോ​യിയുടെ സീ​രി​യ​സ് ഹിസ്റ്ററി..!
തെ​റ്റു​ക​ൾ... അ​തി​പ്പോ​ൾ ആ​ർ​ക്കും സം​ഭ​വി​ക്കാ​വു​ന്ന ഒ​ന്നാ​ണ്. പ​ക്ഷേ, അ​വ ആ​വ​ർ​ത്തി​ക്കാ​തി​
ചെമ്പ​ര​ത്തി​പ്പൂ നി​സാ​ര​ക്കാ​രി​യ​ല്ല...!
ച​ങ്ക് തു​റ​ന്നു കാ​ട്ടി​യാ​ലും ചെ​മ്പ​ര​ത്തി​പ്പൂ​വാ​ണെ​ന്ന് പ​റ​യു​ന്ന കൂ​ട്ട​രാ ഈ ​പെ​ണ്‍​കു​ട്ടി
പൈപ്പിൻ ചുവട്ടിലെ ദുരന്തം...!
എത്ര തുഴഞ്ഞാലും കരയ്ക്കെത്താത്ത വള്ളത്തിലാണ് നീരജ് മാധവും കൂട്ടരും അകപ്പെട്ടത്. പിന്നെ ബാക്കികാര്യം
"വൈ' ഹ്രസ്വചിത്രമാക്കിയാൽ പോരായിരുന്നോ...?
"വൈ'... അതെ അതു തന്നെയാണ് ചോദിക്കാനുള്ളത്. എന്തിനായിരുന്നു ഇങ്ങനെ ഒരു ചിത്രം. ഒരു ഹ്രസ്വചിത്രത്തിന
"തീ​ര​ൻ' ത്രി​ല്ല​ടി​പ്പി​ക്കും
ബോ​റ​ടി​പ്പി​ക്കാ​ത്ത ആ​ക്ഷ​ൻ-ക്രൈം ​ത്രി​ല്ല​റാ​ണ് "തീ​ര​ൻ'. സ​സ്പെ​ൻ​സി​ല്ല, ട്വി​സ്റ്റി​ല്ല, ക​ഥ
പുണ്യാളാ... ജോയി പൊളിച്ചൂട്ടാ...!
സാധാരണക്കാരന്‍റെ ഉള്ളിലെ രോഷം കത്തിക്കാനുള്ള മരുന്നുമായാണ് ഇത്തവണ ജോയി താക്കോൽക്കാരന്‍റെ വരവ്. വളരെ
കു​തി​പ്പി​നി​ട​യി​ലെ കി​ത​പ്പാ​ണ് "അ​റം'
രാ​ഷ്ട്രീ​യം പ​റ​യു​ന്ന സി​നി​മ​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്.​ ഇ​ത്തി​രി നെ​ഗ​റ്റീ​വ് പ​ബ
ശാന്തം സുന്ദരം "ഖരീബ് ഖരീബ് സിംഗിൾ'
തുറന്നിട്ട വാതിൽ പോലെയാണ് തുറന്ന മനസും. ആർക്കും വരാം പോകാം. പക്ഷേ, ചിലർ വന്നാൽ അത്രപെട്ടെന്നൊന്നു
ഭ​യം ജ​നി​പ്പി​ക്കു​ന്ന​വ​ൾ...!
പി​ന്നേ.. പ്രേ​ത​പ്പ​ടം...! ഇ​തൊ​ക്കെ എ​ത്ര ക​ണ്ടി​രി​ക്കു​ന്നു​ എന്ന ലാ​ഘ​വ​ത്തോ​ടെ "അ​വ​ൾ' കാ​ണാ
"ഓവർ ടേക്ക്' ഇത്തിരി ഓവറാണ്
റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങൾ മലയാളത്തിൽ പൊതുവേ കുറവാണ്. ആ നിരയിലേക്ക് ഹോളിവുഡ് ടച്ചോടെ
ചിരി വിതറി "ഗുഢാലോചന'
ഇങ്ങളെന്തി​നാ​ണ് ജം​ഷീ​റേ (​ഹ​രീ​ഷ് ക​ണാ​ര​ൻ) സി​നി​മേ​ന്‍റെ 45-ാം മി​നി​റ്റി​ൽ ഗ​ൾ​ഫി​ന് പോ​യ​ത്.​
കുരുത്തംകെട്ട പയ്യന്മാർ...!
ഇതൊരു ശ്രമമാണ്. സിനിമയ്ക്കായുള്ള ഒരു ഭേദപ്പെട്ട ശ്രമം. അങ്ങനെ നോക്കി കണ്ടാൽ ഒരുവട്ട കാഴ്ചയ്ക്കുള്ള
ക്ലാസ് "വില്ലൻ'
തള്ളാനും കൊള്ളാനുമുള്ള സംഗതികൾ വേണ്ടുവോളം "വില്ലൻ' എന്ന ചിത്രത്തിലുണ്ട്. തള്ളേണ്ടതിനെ തള്ളി കൊള്ള
സ​ന്തോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ നൊ​മ്പ​ര​മാ​ണ് "ആ​കാ​ശ മി​ഠാ​യി'
ന​ല്ല നാ​ളേ​യ്ക്കാ​യു​ള്ള ഇ​ന്നി​ന്‍റെ തു​റ​ന്നുപ​റ​ച്ചി​ലാ​ണ് ആ​കാ​ശ മി​ഠാ​യി. മു​തി​ർ​ന്ന​വ​രും കു
തട്ടുപൊളിപ്പൻ "മെർസൽ' തരക്കേടില്ല..!
ര​ക്ഷ​ക​നാ​ണ് അ​വ​ൻ, ര​ക്ഷ​ക​ൻ. ഇ​ങ്ങ​നെ ര​ക്ഷി​ക്കാ​ൻ പോ​യാ​ൽ പി​ന്നെ ഭാ​വി​യി​ൽ വി​ജ​യിയെ ര​ക്ഷി​
ക്ലീഷേ "കറുപ്പൻ'
പ്രതികാരവും പകപോക്കലും സർവസാധാരണമായി ഒരുപാട് സിനിമകളിൽ സ്ഥാനം പിടിച്ചിട്ടുള്ള കഥാബിന്ദുക്കളാണ്. കറു
ക്രോ​സ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​ത്ര സു​ഖ​ക​ര​മ​ല്ല
സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഒ​രു​ക്കി​യ 10 ക​ഥ​ക​ളു​മാ​യി എ​ത്തി​യ ചി​ത്ര​
മനസ് കുളിർപ്പിക്കും "കാറ്റ്'
പത്മരാജന്‍റെ എഴുത്തിലുള്ള വശ്യത ആവോളം നുകർന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കഥകളും
ലവകുശയിൽ ചിരി കുശാൽ
ചളി വാരി വിതറി ചിരിപ്പിക്കാനുള്ള രണ്ട് ചെറുപ്പക്കാരുടെ ശ്രമമാണ് ലവകുശയിൽ ഉടനീളം കാണാൻ കഴിയുക. കഥയും
കു​ടുകു​ടെ ചി​രി​പ്പി​ക്കും ത​രം​ഗം...!
നി​ഷ്ക​ള​ങ്ക​ത എ​ല്ലാ​വ​രി​ലും ഉ​ണ്ട്. പ​ക്ഷേ, അ​വ​ൻ എ​പ്പോ​ഴാ​ണ് പു​റ​ത്തേ​ക്ക് ചാ​ടു​ക​യെ​ന്ന് പ​
ഷെർലക് ടോംസിൽ സസ്പെൻസ് മാത്രം‌...!
ഉദ്വേഗജനകമായ രണ്ടാം പകുതിയിലാണ് "ഷെർലക് ടോംസ്' എന്ന ചിത്രത്തിന്‍റെ ഹൃദയം തുടിക്കുന്നത്. അതുവരെ നിങ്
സു​ജാ​ത​യ്ക്കൊ​രു കൈ​യ​ടി..!
ഒ​ന്ന​ല്ല, ഒ​രാ​യി​രം പേ​ർ​ക്ക് ഉ​ദാ​ഹ​രി​ക്കാ​നു​ള്ള മാ​തൃ​ക​യാ​ണ് സു​ജാ​ത. പേ​ര് മാ​റു​മെ​ന്ന് മാ​
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം..!
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം...! ഏ​റ്റ​വും ല​ളി​ത​മാ​യി രാ​മ​ലീ​ല​യെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം
സ്പൈ​ഡ​റി​ൽ വി​ല്ല​നാ​ണ് താ​രം..!
വി​ല്ല​ൻ ചി​ത്ര​ത്തി​ൽ പൂ​ണ്ടു​വി​ള​യാ​ടു​ന്പോ​ൾ ത​ണ്ടി​ക്ക് ത​ണ്ടി​യാ​യി​ട്ടു​ള്ള നാ​യ​ക​നെ സി​നി​
"പോക്കിരി സൈമണ്‍' തനി കൂറ
അയ്യയ്യോ... ദാരിദ്യ്രമെന്നു പറഞ്ഞാൽ കട്ട ദാരിദ്യ്രം... "പോക്കിരി സൈമൺ' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷ
ഉയരങ്ങൾ കീഴടക്കിയ "പറവ'
ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരിടമുണ്ടെങ്കിൽ അത് പറവകൾക്ക് അവകാശപ്പെട്ടതാണ്. ആ സങ്കേതത്തിലേക്കാണ് സൗബ
"പുരിയാത പുതിർ' വലിച്ചു നീട്ടിയ ത്രില്ലർ...!
കഥയുണ്ടായിരുന്നു, പക്ഷേ, "തിരക്കഥ' ലോ ലവൻ വില്ലനായി. അതോടെ വിജയ് സേതുപതി ചിത്രം "പുരിയാത പുതിർ' നട
ആദം "ത്രില്ലിംഗ്' ജോൺ...!
കാത്തിരുന്നെത്തിയ ക്ലൈമാക്സ് മുന്നിൽ പെയ്തിറങ്ങിയപ്പോൾ കൈയടിക്കണോ മൗനം പാലിക്കണോ എന്നറിയാതെ പോകുക

Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Star Chat
“സി​നി​മ എ​നി​ക്ക് ഇ​പ്പോ​ൾ ക​യ​റി​വ​ന്ന ഒ​രു അ​തി​ഥി​യാ​ണ്. നൃ​ത്തം ത​ന്നെ​യാ​ണ് എ​പ്പോ​ഴും. ഓ​ർ​
എ​ണ്‍​പ​തു​ക​ളി​ൽ അ​ഭി​നേ​ത്രി​യാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യ താ​ര​മാ​ണ് ലി​സി. മ​ല​യാ​ള​
വ​ക്കീ​ലേ... ആ ​പോ​കു​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ക്സ​സ്ഫു​ള്ളാ​യ മ​നു​ഷ്യ​നാ​ണ്. "പുണ്യാളൻ
മാസ്റ്റർ ഗോവർധനെ നായകനും കേന്ദ്രകഥാപാത്രവുമാക്കി ഡോ. ബിജു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൗണ്
സ​മ​കാ​ലി​ക രാ​ഷ്‌ട്രീ​യ സാ​മൂ​ഹി​ക സം​ഭ​വ​ങ്ങ​ളെ ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന​
മ​ല​യാ​ള​സി​നി​മ​യി​​ലേ​ക്ക് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്കം. മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ​പ്ര​തി​ഭ മ​
ന​ർ​ത്ത​കി​യും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ പാ​ർ​വ​തി അ​രു​ണ്‍ നാ​യി​ക​യ
“സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം, സി​നി​മാ​ന​ടി​യാ​ക​ണം എ​ന്ന ആ​ഗ്ര​ഹം ചെ​റി​യ ക്ലാ​സി​ൽ പ​ഠി​ക്കു​ന്പ
ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ൻ അ​സ്ക​ർ അ​ലി നാ​യ​ക​നാ​യ ര​ണ്ടാ​മ​തു ചി​ത്രം ‘ചെമ്പര​ത്തി​പ്പൂ’തി​യ​റ
മ​മ്മൂ​ട്ടി​യും മോ​ഹൻ​ലാ​ലും ഒ​ന്നി​ച്ച ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ മീ​ര​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ മ​ല​യാ​
മാ​സ്റ്റ​ർ ആ​ദി​ഷ് പ്രവീണിനു മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത
അറം കണ്ടിറങ്ങിയവർ ഒന്നടങ്കം നയൻതാരയെന്ന ലേഡി സൂപ്പർസ്റ്റാറിനൊപ്പം സുമതിയായി എത്തിയ തമിഴ് പെണ്‍കൊടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.