ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന നീ​രാ​ളി
Friday, July 13, 2018 7:30 PM IST
എ​ന്നാ​ലും എ​ന്‍റെ നീ​രാ​ളീ, ഇ​തൊ​രു വ​ല്ലാ​ത്ത ചെ​യ്ത്താ​യിപ്പോയി..! നീ​രാ​ളി എന്ന പേര് നൽകിയ കൗ​തു​കം സി​നി​മ​യി​ൽ ചാ​ലി​ച്ചെ​ടു​ക്കാ​ൻ സം​വി​ധാ​യ​ക​ൻ അ​ജോ​യ് വർമയ്ക്ക് ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ പ്രേ​ക്ഷ​ക​ർ വ​ല്ലാ​ണ്ട് മു​ഷി​ഞ്ഞു. ചില സന്ദർഭങ്ങൾ ഒഴിച്ച് തുടക്കം മുതൽ ഒടുക്കം വരെ ആ മടുപ്പ് തുടർന്നു.

പ്രേ​ക്ഷ​ക​രെ ഒ​രു യാ​ത്ര കൊ​ണ്ടു​പോ​കാ​നു​ള്ള സം​വി​ധാ​യ​ക​ന്‍റെ ശ്ര​മം വിജയിച്ചതിനാൽ സിനിമയ്ക്ക് ത്രില്ലിംഗ് മൂഡ് വന്നു. പ​ക്ഷേ, തി​ര​ക്ക​ഥ​യി​ലെ പാ​ളി​ച്ച​ക​ളും ഒ​തു​ക്ക​മി​ല്ലാ​യ്മ​യും ചി​ത്ര​ത്തെ പി​ന്നോ​ട്ടടി​ച്ചുകൊ​ണ്ടേ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നെ ക​ള​ത്തി​ലി​റ​ക്കി പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് നീ​രാ​ളി​യി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ​ക്ഷേ, അത് പാ​ഴ്ശ്ര​മ​മാ​യി അ​വ​ശേ​ഷി​ച്ച​പ്പോ​ൾ കാഴ്ചക്കാരനും നീരാളിപ്പിടുത്തത്തിലായി.



ര​ത്നക്കല്ലു​ക​ളു​ടെ മൂ​ല്യം നിർണയി​ക്കു​ന്ന ജെ​മ്മോ​ള​ജി​സ്റ്റാ​യ സ​ണ്ണി​യാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ബംഗളൂരുവിൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ണ്ണി​യു​ടെ​യും വീ​ര​പ്പ​ന്‍റെ​യും (സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്) യാ​ത്ര തു​ട​ങ്ങു​ന്ന​തോ​ടെ​യാ​ണ് ചി​ത്രം ചൂ​ടു​പി​ടി​ച്ച് തു​ട​ങ്ങു​ന്ന​ത്. എ​ന്തൊ​ക്കെ​യോ ദു​രൂ​ഹ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്നു​ള്ള സൂ​ച​ന​ക​ൾ യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സം​വി​ധാ​യ​ക​ൻ പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്.

അ​വ​ത​ര​ണ​വും സം​ഭാ​ഷ​ണ​വും ത​മ്മി​ൽ ഒ​രു കെ​മി​സ്ട്രി​യു​ണ്ട്. അ​ത് നേ​രാം​വ​ണ്ണം ഒ​ത്തു​വ​ന്നി​ല്ലെ​ങ്കി​ൽ ക​ണ്ടുകൊ​ണ്ടി​രി​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. നീ​രാ​ളി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി രം​ഗ​ങ്ങ​ളുണ്ട്. മു​ഴ​ച്ചു നി​ൽ​ക്കു​ന്ന ഈ ​സം​ഭാ​ഷ​ണ​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ മ​ടു​പ്പി​ന്‍റെ ലോ​ക​ത്തേ​ക്ക് ഇ​ട​യ്ക്കി​ടെ പ​റ​ഞ്ഞ​യ​ച്ചു കൊ​ണ്ടേ​യി​രു​ന്നു.



ഞൊ​ടി​യി​ട​യി​ൽ ഒ​രു അ​പ​ക​ടം. നാ​യ​ക​നും കൂ​ട്ടാ​ളി​യും കൊ​ക്ക​യി​ൽ നി​ന്നു താ​ഴേ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ​തി​ക്കാ​മെ​ന്നു​ള്ള സ്ഥി​തി. ഇ​ങ്ങ​നെ ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് ക​ഥ എ​ത്തു​ന്ന​തോ​ടെ​യാ​ണ് ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ പ്രേ​ക്ഷ​ക​ർ എ​ത്തി​പ്പെ​ടു​ക. പ​ക്ഷേ, നോ​ണ്‍​ലീ​നി​യ​ർ രീ​തി​യി​ലു​ള്ള ക​ഥപ​റ​ച്ചി​ൽ ചി​ത്ര​ത്തി​ന്‍റെ ബാ​ല​ൻ​സിം​ഗ് തെ​റ്റി​ച്ചു. വെ​ട്ടി​മു​റി​ച്ച ക​ഥ​യെ കൂ​ട്ടിച്ചേർ​ക്കാ​ൻ സം​വി​ധാ​യ​ക​ൻ പാ​ടു​പെ​ടു​ന്ന കാ​ഴ്ച ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും.

വ​ല്ലാ​തെ വി​മ്മി​ഷ്ട​പ്പെ​ട്ടു​ള്ള ക​ഥ​യു​ടെ പോ​ക്കി​നി​ട​യി​ലേ​ക്കാ​ണ് മോ​ഹ​ൻ​ലാ​ൽ പാ​ടി അ​ഭി​ന​യി​ച്ച ഗാ​നം പ​തി​യെ ഒ​ഴു​കിയെത്തു​ന്ന​ത്. പ​ക്ഷേ, ആ ​പാ​ട്ടി​ന് ചി​ത്ര​ത്തെ ര​ക്ഷ​പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള മാ​ന്ത്രി​ക​ശേ​ഷി ഇ​ല്ലാ​തെ പോ​യ​പ്പോ​ൾ ക​ഥ വീ​ണ്ടും ഇ​ഴ​ഞ്ഞുതു​ട​ങ്ങി. ഇ​ഴ​യാ​ൻ വി​ധി​ക്ക​പ്പെ​ട്ട സി​നി​മ ഇ​ഴ​ഞ്ഞല്ലേ പ​റ്റൂ. സു​രാ​ജ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ചി​ത്ര​ത്തി​ൽ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ ത​ന്നാ​ലാ​വും വി​ധം ചി​ത്ര​ത്തെ താ​ങ്ങി നി​ർ​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.



ന​ദി​യ മൊ​യ്തു​വി​ന്‍റെ പ്ര​ക​ട​നം കാ​ണു​ന്ന ഏ​തൊ​രാ​ൾ​ക്കും ഇ​ത്തി​രി ഓ​വ​റാ​യി പോ​യി​ല്ലേ എന്ന് തോ​ന്നി പോകും. ഇ​ട​യ്ക്കി​ടെ മാ​ത്രം മു​ഖം കാ​ണി​ക്കു​ന്ന നാ​യി​ക ആ​വ​ശ്യ​ത്തി​ല​ധി​കം ചി​ത്ര​ത്തി​ൽ അ​ല​റി വി​ളി​ക്കു​ന്നു​ണ്ട്. പാ​ർ​വ​തി നായ​രും ചി​ത്ര​ത്തി​ലു​ണ്ട്. കാണാതെ പഠിച്ച ഡ​യ​ലോ​ഗു​ക​ൾ പാ​ർ​വ​തി ഒ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ പ​റ​ഞ്ഞുതീ​ർ​ത്ത​പ്പോ​ൾ ഒ​രു വി​കാ​ര​വും തോ​ന്നാ​തെ പ്രേ​ക്ഷ​ക​ർ വ​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടി. ഫാ​ന്‍റ​സി​യു​ടെ ലോ​ക​ത്തി​ലേ​ക്ക് ഇ​ട​യ്ക്ക് ചി​ത്ര​ത്തെ പി​ടി​ച്ചി​ടാ​നു​ള്ള ശ്ര​മം സം​വി​ധാ​യ​ക​ൻ ന​ട​ത്തു​ന്നു​ണ്ട്. അ​തൊ​ന്നും പ​ക്ഷേ, ചി​ത്ര​ത്തി​ന് ഗു​ണം ചെ​യ്തി​ല്ലാ​ന്നു മാ​ത്രം.



ക​ഥ​യി​ൽ ക​ട​ന്നുകൂ​ടി​യ സെ​ന്‍റി​മെ​ൻ​സ് രം​ഗ​ങ്ങ​ൾ ക്ലീ​ഷേ​യു​ടെ കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട​പ്പോ​ൾ സം​ഭ​വം അങ്ങേയറ്റം ബോ​റാ​യി. ര​ക്ഷ​പെ​ടാ​നാ​യി മോ​ഹ​ൻ​ലാ​ൽ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് ചി​ത്ര​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. അ​മാ​നു​ഷി​ക​ത​യു​ടെ വ​ശ​ങ്ങ​ളി​ലൂ​ടെ പോ​കാ​തെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ നാ​യ​ക​ന് ഈ ​ഒ​രു പ്ര​തി​സ​ന്ധി​യി​ൽ നി​ന്നു ര​ക്ഷ​പെടാ​ൻ ആവു​ന്ന​തെ​ല്ലാം മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ ചെ​യ്തുവ​ച്ചി​ട്ടു​ണ്ട്. പക്ഷേ, ദുർബലമായ തിരക്കഥ സിനിമയെ പിന്നോട്ടടിക്കുകയായിരുന്നു.

സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ സം​ഗീ​തം ശ​രാ​ശ​രി​യി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ സ​ന്തോ​ഷ് തു​ണ്ടിയി​ലി​ന്‍റെ കാ​മ​റക്ക​ണ്ണു​ക​ൾ ചി​ത്ര​ത്തി​ന് താ​ങ്ങും ത​ണ​ലു​മാ​യി നി​ല​കൊ​ണ്ടു. ആ​വി​ഷ്ക​ര​ണ​ത്തി​ൽ പു​തു​മ കൊ​ണ്ടു​വ​രാ​ൻ സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ക്ലൈ​മാ​ക്സി​നോ​ട് അ​ടു​ക്കു​ന്പോ​ൾ ചി​ത്രം വ​ല്ലാ​തെ പി​ടി​വി​ട്ടു പോ​കു​ന്നു​ണ്ട്. ചി​ല​തൊ​ക്കെ ചേ​ർ​ന്നും മ​റ്റു ചി​ല​ത് ചേ​രാ​തെ​യും വേ​റി​ട്ടു നി​ന്ന​പ്പോ​ൾ നീ​രാ​ളി​യു​ടെ പ​കി​ട്ടി​ന് ന​ല്ല​രീ​തി​യി​ൽ കോ​ട്ടം ത​ട്ടു​ന്ന കാ​ഴ്ച​യാ​ണ് തീ​യ​റ്റ​റി​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത്.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.