ബോ​റ​ടി​പ്പി​ക്കു​ന്ന സുവർണപു​രു​ഷ​ൻ
Friday, April 20, 2018 6:49 PM IST
ചി​ല സി​നി​മ​ക​ൾ അങ്ങനെയാണ്... എ​ന്തൊ​ക്ക​യോ ത​രാ​ൻ വേ​ണ്ടി വ​ന്ന്, ഒ​ന്നും ത​രാ​തെ അ​ങ്ങ് പോ​കും. അ​തു​പോ​ലൊ​രു ചി​ത്ര​മാ​ണ് "സു​വ​ർ​ണപു​രു​ഷ​ൻ'.​ മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധി​ക​യു​ടെ ചി​ത്രം ഇ​റ​ങ്ങി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ ചി​ത്രം എ​ത്തി​യ​പ്പോ​ൾ കൊ​ട്ടും മേ​ള​വും ജ​യ് വി​ളി​യു​മാ​യി എ​ത്താ​റു​ള്ള ഫാ​ൻ​സു​കാ​രെ ഒ​ന്നും തീ​യ​റ്റ​റി​നു മു​ന്നി​ൽ ക​ണ്ടി​ല്ല. അ​ക​ത്താ​ണെ​ങ്കി​ലോ, വി​ര​ലി​ൽ എ​ണ്ണാൻ മാത്രമുള്ള കാഴ്ചക്കാരും.

ആ​രാ​ധ​ക​രെ താ​ര​മാ​ക്കാ​നു​ള്ള ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ സു​നി​ൽ ശ​ക്തി​ധ​ര​ന്‍റെ എ​ളി​യ ശ്ര​മ​മാ​ണ് സു​വ​ർ​ണപു​രു​ഷ​ൻ. പ​ക്ഷേ, ചു​ക്കിച്ചുളു​ങ്ങി​യ ഡ​യ​ലോ​ഗു​ക​ളും ഒ​ട്ടും ജീ​വ​നി​ല്ലാ​ത്ത അ​വ​ത​ര​ണ​വും മു​ട്ടി​നു മു​ട്ടി​ന് ലാ​ലേ​ട്ട​നെക്കുറി​ച്ചു​ള്ള വീ​ര​വാ​ദ​ങ്ങ​ളും കൂ​ടിയായ​പ്പോ​ൾ സം​ഭ​വം വ​ള​രെ​യേ​റെ ബോ​റാ​യിപ്പോയെ​ന്നു മാ​ത്രം. ഡോ​ക്യു​മെ​ന്‍റ​റി​യോ ഹ്രസ്വ​ചി​ത്ര​മോ ആ​കേ​ണ്ട ഒ​ന്നി​നെ വ​ലി​ച്ചുനീ​ട്ടി​യാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​വും..‍‍? ആ മടുപ്പാണ് സുവർണപുരുഷനെ പിടികൂടിയിരിക്കുന്നത്.



തീ​യ​റ്റ​റി​ന് അ​ക​വും പു​റ​വു​മെ​ല്ലാം ബി​ഗ്സ്ക്രീ​നി​ൽ കാ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും സു​ഖ​മി​ല്ലാ കാ​ഴ്ച​ക​ൾ തു​ട​ക്കം മു​ത​ലേ ചി​ത്ര​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്നു​ണ്ട്.​ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ മേ​രിമാ​താ തീ​യ​റ്റ​റി​ൽ പു​ലിമു​രു​ക​ൻ റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. പു​ലി​മു​രു​ക​ൻ ചി​ത്ര​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ആ​രാ​ധ​ക​രു​ടെ ത​യാ​റെ​ടു​പ്പും, പി​ന്നെ റി​ലീ​സ് ദി​വ​സം തീ​യ​റ്റ​റി​നെ ചു​റ്റിപ്പ​റ്റി ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്രത്തിന്‍റെ ഇതിവൃത്തം. മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധ​ക​രാ​യ റ​പ്പാ​യി (​ഇ​ന്ന​സെ​ന്‍റ്), ഈ​നാ​ശു (​ശ്രീ​ജി​ത്ത് ര​വി), കാ​ന്‍റീ​ൻ കു​മാ​ര​ൻ (​ശ​ശി ക​ലിം​ഗ), ബി​ജു​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന താ​ര​ങ്ങ​ൾ.​ മേ​രി മാ​താ തീ​യ​റ്റ​ർ ഉ​ട​മ​യാ​യി ലെ​ന​യും ചി​ത്ര​ത്തി​ലു​ണ്ട്. പ​ക്ഷേ, ഇ​വ​ർ​ക്കൊന്നും ദുർബലമായ ഈ ചി​ത്ര​ത്തെ താ​ങ്ങിനി​ർ​ത്താ​നാ​യി​ല്ല.



അ​ന്ത​വും കു​ന്ത​വു​മി​ല്ലാ​ത്ത തി​ര​ക്ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വി​ല്ല​ൻ. സം​വി​ധാ​യ​ക​ൻ ഉ​ദ്ദേ​ശി​ച്ച രം​ഗ​ങ്ങ​ളെ​ല്ലാം ചി​ത്ര​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ പ​ക്ഷേ, അ​തൊ​ട്ടും സി​നി​മാ​റ്റി​ക് ആ​ക്കാ​ൻ പു​ള്ളി​ക്ക് ക​ഴി​ഞ്ഞില്ല.​ ആ​രാ​ധ​ക​ർ തീ​യ​റ്റ​റി​നു പു​റ​ത്ത് ഒ​രു​ക്കു​ന്ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പ്രേ​ക്ഷ​ക​ർ​ക്ക് സി​നി​മ കാ​ണാ​നു​ള്ള സു​ഗമ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ലു​മെ​ല്ലാം വെ​റും കാ​ട്ടി​ക്കൂ​ട്ട​ലു​ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. തീ​യ​റ്റ​റി​നെ ചു​റ്റി​പ്പ​റ്റി ക​ഥ ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്പോ​ൾ പു​ലി​മു​രു​ക​നി​ലെ രം​ഗ​ങ്ങ​ൾ കാ​ട്ടി ഒ​ന്നു ഉ​ഷാ​റാ​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.​ പ​ക്ഷേ, അ​തു​കൊ​ണ്ടൊ​ന്നും പ്ര​ത്യേ​കി​ച്ച് ഒരു ഗുണവുമുണ്ടായില്ലെന്ന് മാത്രം.



ആ​രാ​ധ​ന​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ കാ​ട്ടു​ന്നു​ണ്ട്. പ​ക്ഷേ, അ​തെ​ല്ലാം ബോ​റ​ടി മാ​ത്ര​മേ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ന്നു​ള്ളു. പു​ലി​മു​രു​ക​ൻ ചി​ത്രം തു​ട​ങ്ങു​ന്ന​തി​ന് മുൻപ് നടക്കുന്ന ആ​ഘോ​ഷ​ങ്ങ​ളും ആ​ര​വ​ങ്ങ​ളു​മെ​ല്ലാം ഒ​ട്ടും ആ​വേ​ശം തോ​ന്നാ​ത്ത വി​ധ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്തോ കാ​ണി​ക്കാ​ൻ വേ​ണ്ടി കാ​ട്ടി​യ പോ​ലെ...

ആ​രാ​ധ​ക​രു​ടെ പു​റ​ത്തും അ​ക​ത്തു​മു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്താ​നു​ള്ള പഞ്ചുണ്ടായിരുന്നില്ല. ചി​ല സ്പെ​ഷ​ൽ ആ​രാ​ധ​ക​രെ ചി​ത്ര​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​വ​രെ ഇ​ട​യ്ക്കി​ടെ കാ​ട്ടു​ന്പോ​ഴേ ഉൗ​ഹി​ക്കാ​ൻ പ​റ്റും ഇ​വ​രെ വ​ച്ചാ​യി​രി​ക്കും സം​വി​ധാ​യ​ക​ൻ ക്ലൈ​മാ​ക്സി​ൽ ക​ഥ തീ​ർ​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന്.



ക​ഥ​യൊ​ക്കെ തീ​ർ​ത്തു പ​ക്ഷേ, ചി​ത്ര​ത്തി​ലെ ഒ​രു സം​ഗ​തി​ക്കും ഇ​മ്മി​ണി ആ​വേ​ശം പോ​ലും ഉ​ണ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലാ​യെ​ന്നു മാ​ത്രം. ഷി​ജു എം. ​ഭാ​സ്ക​റി​ന്‍റെ കാ​മ​റക്കണ്ണു​ക​ൾ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​മെ​ല്ലാം ഒ​പ്പി​യെ​ടു​ത്തെ​ങ്കി​ലും കാ​ഴ്ച​ക​ൾ​ക്ക് അ​ഴ​ക് തീ​രെ ഉണ്ടായിരുന്നില്ല. പ​ല​ത​ര​ത്തി​ൽ പ​ല സം​ഗ​തി​ക​ൾ ഒ​ന്നി​ച്ചു ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ഒ​ന്നും അ​ങ്ങോ​ട്ട് ശ​രി​യാ​വ​ണ്ണം ഒ​ക്കാ​തെ വ​ന്ന​പ്പോ​ൾ സം​വി​ധാ​യ​ക​ൻ തി​ര​ക്ക​ഥ​യി​ലെ ഓ​രോ രം​ഗ​ങ്ങ​ളും അ​ങ്ങ് എ​ടു​ത്തുതീ​ർ​ത്തു. അ​ങ്ങ​നെ​യൊ​ക്കെ അ​ങ്ങ് തീ​ർ​ത്താ​ൽ ആ ​സി​നി​മ​യ്ക്ക് ജീ​വ​നു​ണ്ടാ​കു​മോ...?​ ഇ​ല്ല. ശ​രി​ക്കു പ​റ​ഞ്ഞാ​ൽ ജീ​വനില്ലാ ക​ഥയാ​ണ് സു​വ​ർ​ണപു​രു​ഷ​ന്‍റേത്. അ​പ്പോ​ൾ പി​ന്നെ അ​തി​ൽ ആ​രാ​ധ​ന ക​ല​ർ​ത്തി​യാ​ൽ ഏ​ശു​മോ...? ഇ​ല്ല. ഇ​തൊ​രു​ത​രം ആ​ഗ്ര​ഹം തീ​ർ​ക്ക​ലാ​ണ്... സി​നി​മ​യെ​ടു​ത്തേ തീരു എന്നുള്ള ആ​ഗ്ര​ഹം തീ​ർ​ക്ക​ൽ...

(ചു​മ്മാ ചെ​ന്ന് പെ​ടാ​തി​രി​ക്കാ​ൻ സൂ​ക്ഷി​ക്കു​ക...)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.