മാ​സ് അല്ല, "വേ​ലൈ​ക്കാ​ര​ൻ' ക്ലാ​സാണ്!
Saturday, December 23, 2017 5:31 AM IST
കോ​ർ​പ്പ​റേ​റ്റ് ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ചേ​രി​യി​ൽ നി​ന്നു​ള്ള നാ​യ​ക​ൻ. സാ​ധാ​ര​ണ ത​മി​ഴ് സി​നി​മ​ ചേ​രു​വ​ക​ളി​ലെ ഈ ​കൂ​ട്ട് ത​ന്നെ​യാ​ണ് "വേ​ലൈ​ക്കാ​ര​ൻ' എ​ന്ന ചി​ത്ര​ത്തി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷേ, മോ​ഹ​ൻ​രാ​ജ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ മി​ക​വ് സി​നി​മ​യെ വേ​റി​ട്ട​താ​ക്കു​ന്നു. നാം ​പോ​ലു​മ​റി​യാ​തെ ന​മ്മ​ൾ ക​ച്ച​വ​ട​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ജീ​വി​ക്കു​ന്നെ​ന്ന സ​ത്യം സി​നി​മ തു​റ​ന്നു കാ​ണി​ക്കുകയാണ്.

സാ​ധാ​ര​ണ​ക്കാ​ര​നാ​യ നാ​യ​ക​ൻ

ചേ​രി​യി​ൽ ക​മ്മ്യൂ​ണി​റ്റി റേ​ഡി​യോ ന​ട​ത്തു​ക എ​ന്ന​താ​ണ് അ​റി​വി​ന്‍റെ (ശി​വ കാ​ർ​ത്തി​കേ​യ​ൻ) ആ​ഗ്ര​ഹം. ചേ​രി​യാ​ക​ട്ടെ ലോ​ക്ക​ൽ റൗ​ഡി​യാ​യ കാ​ശി​യു​ടെ അ​ധീ​ന​ത​യി​ലും. വിദ്യാഭ്യാസം ഉപേക്ഷിച്ച് കാ​ശി​ക്കാ​യി ത​ല്ലാ​നും കൊ​ല്ലാ​നും പോ​കു​ന്ന യു​വ​ത​ല​മു​റ​യെ ക​മ്മ്യൂ​ണി​റ്റി റേ​ഡി​യോ​യി​ലൂ​ടെ എ​ങ്ങ​നെ​യും ന​ല്ല വ​ഴി​ക്ക് ന​ട​ത്താ​നാ​ണ് അ​റി​വ് ശ്ര​മി​ക്കു​ന്ന​ത്. പക്ഷേ, പ്രത്യേക സാ​ഹ​ച​ര്യ​ത്തി​ൽ സാ​ഫ്റോ​ണ്‍ എ​ന്ന ഫു​ഡ് പ്രോ​ഡ​ക്‌ട് ക​ന്പ​നി​യി​ൽ അ​റി​വ് മാ​ർ​ക്ക​റ്റിം​ഗ് സെ​യി​ൽ​സ്മാ​നാ​യി ജോ​ലി​ക്ക് കയറുകയാണ്. ഇ​വി​ടെ വ​ച്ചാ​ണ് ആ​ദി​യെ (ഫ​ഹ​ദ് ഫാ​സി​ൽ) പ​രി​ച​യ​പ്പെ​ടു​ന്ന​ത്.



പുതിയ തൊഴിൽ മേഖലയിൽ എത്തിപ്പെടുന്നതോടെയാണ് താ​നും ഗു​ണ്ട​യാ​യ കാ​ശി​യു​മൊ​ക്കെ ചെ​യ്യു​ന്ന​ത് ഒ​രേ ജോ​ലി ത​ന്നെ​യാ​ണെ​ന്ന ബോധ്യം അറിവിനുണ്ടാകുന്നത്. പി​ന്നീ​ട് കസ്തൂരിയുടെ (സ്നേഹ) സഹായത്തോടെ കോ​ർ​പ്പ​റേ​റ്റ് മാ​ഫി​യാ​യ്ക്കെ​തി​രേ നാ​യ​ക​ൻ നടത്തുന്ന പോരാട്ടമാണ് വേലൈക്കാരൻ പറയുന്നത്. അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റു​ക​ൾ ഇ​ല്ലെ​ങ്കി​ലും പ്രേ​ക്ഷ​ക​ർ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ക്ലൈ​മാ​ക്സാ​ണ് സം​വി​ധാ​യ​ക​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും മാ​ർ​ക്ക​റ്റിംഗി​ലൂ​ടെ​യും ക​ന്പ​നി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ങ്ങ​നെ ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്നു എ​ന്നും സി​നി​മ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്.



ഫ​ഹ​ദ് ഫാ​സി​ൽ ക​ല​ക്കി

തമിഴിലെ അരങ്ങേറ്റം ആദി എന്ന കഥാപാത്രത്തിലൂടെ ഫഹദ് മികച്ചതാക്കി. ഫഹദ് തന്നെ ശബ്ദം നൽകിയത് കഥാപാത്രത്തെ കൂടുതൽ കരുത്തൂറ്റതാക്കി. പക്ഷേ, ലാൽജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ "ഇമ്മാനുവേൽ' എന്ന ചിത്രത്തിലെ ഫഹദിന്‍റെ കഥാപാത്രം വേലൈക്കാരൻ കാണുന്പോൾ പ്രേക്ഷകർ ഓർത്തുപോയാൽ കുറ്റം പറയാൻ കഴിയില്ല.

സ്നേ​ഹ അ​വ​ത​രി​പ്പി​ച്ച ക​സ്തൂ​രി​യു​ടെ പ്ര​ക​ട​നവും ഗം​ഭീ​ര​മാ​യി.​ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​യ​ക​ൻ ത​ന്നെ. രാം​ജി​യു​ടെ ഛായാ​ഗ്ര​ഹ​ണ​വും റൂ​ബെ​ന്‍റെ ചി​ത്ര​സം​യോ​ജ​ന​വും മു​ത്തു​രാ​ജി​ന്‍റെ ക​ലാ​സം​വി​ധാ​ന​വും ചിത്രത്തിന് മുതൽക്കൂട്ടാണ്. എന്നാൽ മൃ​ണാ​ളി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ന​യ​ൻ​താ​ര​യ്ക്ക് കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​കാ​ശ് രാ​ജ്, ത​ന്പി രാ​മ​യ്യ, രോ​ഹി​ണി എ​ന്നി​വ​രും ത​ങ്ങ​ളു​ടെ റോ​ൾ മി​ക​ച്ച​താ​ക്കി.



ചിത്രത്തിലെ നെടുനീളൻ ഡയലോഗുകൾ ഇടയ്ക്കെങ്കിലും പ്രേക്ഷകന് ബോറടി സമ്മാനിക്കുന്നുണ്ട്. ജയംരവി-അരവിന്ദ് സ്വാമി കോംബോയിൽ മോ​ഹ​ൻ​രാ​ജ ഒരുക്കിയ "തനി ഒരുവൻ' പോലൊരു ചിത്രം പ്രതീക്ഷിച്ച് തീയറ്ററിൽ കയറിയാൽ നിങ്ങൾ നിരാശപ്പെടുമെന്ന് ഓർമിപ്പിക്കുകയാണ്. വേ​ലൈ​ക്കാ​ര​ൻ മാസ് അല്ല, ക്ലാസാണ്.

സോനു തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.