Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ആയിരം നാവുള്ള ബേസിൽ
Wednesday, May 3, 2017 4:05 AM IST
സംസാരിച്ചുകൊണ്ടിരിക്കേ മനസിലൂടെ പാളിപ്പോയത് അത്രയും ബേസിലിന്റെ സംസാര രീതിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്തൊരു ആവേശമാണ്... സിനിമയെ കുറിച്ച് പറയുന്പോൾ നാവിന്റെ എണ്ണം കൂടുന്ന പോലെ. ഇത് ഒരാൾ തന്നെയാണോ ഈ പറയുന്നതെന്ന് ആകെമൊത്തം ഒരു കണ്ഫ്യൂഷൻ. ഫുൾസ്റ്റോപ്പിടാതെയും ചിരിച്ചും മറ്റു ചിലപ്പോൾ വളരെ പക്വതയോടെയും തന്റെ സിനിമയെ കുറിച്ച് പറയാൻ ദൈവം ബേസിലിന് ആയിരം നാവ് നൽകിയിട്ടുണ്ടെന്ന് ഇടയ്ക്ക് തോന്നിപ്പോയി. ഈ ആവേശം തന്നെയാണ് ബേസിൽ ജോസഫിനെ സിനിമാ മേഖലയിൽ പിടിച്ച് നിർത്തുന്നത്.
കുഞ്ഞിരാമായണം എന്ന ഒറ്റ സിനിമ കൊണ്ട് ജനഹൃദയങ്ങളിൽ കൂടു കൂട്ടിയ ബേസിൽ രണ്ടാം അങ്കത്തിനായി ഇറങ്ങിയിരിക്കുന്നത് മലയാള സിനിമയെ തന്നെ ഗോദയിലേക്ക് വലിച്ചിട്ടുകൊണ്ടാണ്. അടവുമുറകളെല്ലാം പയറ്റി തെളിഞ്ഞ ഈ കുഞ്ഞാശാന്റെ നേതൃത്വത്തിൽ മേയ് 12ന് തിയറ്ററുകളിലേക്ക് എത്തുന്ന ഗോദ എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളിലാണ് ബേസിൽ ജോസഫ് ഇപ്പോൾ. ബേസിലിന് ഓരോ സിനിമയും ഓരോ സ്വപ്നങ്ങളാണ്. ജീവിതത്തെ ഇഷ്ടതാളത്തോടൊപ്പം മുന്നോട്ടു നയിക്കാൻ പ്രേരിപ്പിക്കുന്നതായ ഒന്ന്. ഒരു ഗോദയിലൊതുങ്ങാത്ത തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് ബേസിൽ ദീപിക ഡോട്ട്കോമിനോട് മനസുതുറക്കുന്നു.
"ഗോദയിൽ എന്റെ മനസുണ്ട്, ഒരുപാട് പേരുടെ പ്രയത്നവും. കുഞ്ഞിരാമായണം എന്ന കുഞ്ഞു സിനിമയുടെ വിജയത്തിലൂടെ എന്നിലേക്ക് വലിയ ഒരു ഉത്തരവാദിത്തം കൂടി കടന്നു കൂടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ആ ഉത്തരവാദിത്തത്തെ പേടിയെന്നു വേണേലും വിളിക്കാം. അത് ഉള്ളിൽ കിടക്കുംതോറും മുന്നോട്ടുള്ള പോക്ക് സുഗമമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. ആ പേടി ഗോദയിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
എന്തിനിത്ര പേടി...?
പിന്നെ പേടിക്കണ്ടേ... പടം വിജയിച്ചാൽ എല്ലാവരും കൂടെ കാണും പടം പൊട്ടിയാലോ...(ചിരിക്കുന്നു). സിനിമയിൽ വിശ്വാസം എന്നു പറയുന്ന സംഗതി പതുങ്ങിയും തെളിഞ്ഞുമെല്ലാം നിൽപ്പുണ്ട്. ആദ്യ അവസരത്തിൽ കുഞ്ഞിരാമായണത്തിലൂടെ ഇവൻ കൊള്ളാം എന്നുള്ള വിശ്വാസം പ്രേക്ഷകർക്കുണ്ടായി. അപ്പോൾ ഏവരും ഉറ്റുനോക്കുക ബേസിലിന്റെ അടുത്ത സിനിമയെ ആയിരിക്കും. ഗോദ ആ വിശ്വാസം കാക്കുമെന്നു തന്നെയാണ് കരുതുന്നത്. പക്ഷേ ഈ പറഞ്ഞ പേടി അത് ഇപ്പോഴും ഉണ്ട്.എല്ലാത്തരം പ്രേക്ഷകരേയും മനസിൽ കണ്ടുകൊണ്ടു തന്നെയാണ് ഗോദ ഒരുക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ ചിത്രം ഗുസ്തിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്.
അഖാര ഗോദയായി
തിര സിനിമയുടെ ഷൂട്ടിംഗ് സമയത്ത് രാകേഷ് ചേട്ടനാണ് ഈ കഥ പറയുന്നത്. അന്നു മുതലെ ഈ കഥ രാകേഷ് ചേട്ടന്റെ മനസിലുണ്ട്. കുഞ്ഞിരാമായണത്തിന് ശേഷമാണ് ഈ കഥയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്. അഖാരയെന്ന പേരിടാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഗുസ്തി പഠിക്കുന്ന സ്ഥലത്തെയാണ് അഖാരയെന്ന് പറയുന്നത്. പക്ഷേ അത് എല്ലാവർക്കും മനസിലാകണമെന്നില്ലെന്നുള്ള അഭിപ്രായം വന്നപ്പോൾ പേര് ഗുസ്തിയെന്ന് തന്നെ ആക്കിയാലോ എന്നായി ആലോചന. പിന്നീട് പതിയെ പതിയെ ആ പേരും ഞങ്ങളുടെ മനസിൽ കിടന്ന് ഗുസ്തി പിടിച്ച് ഗോദയിലേക്ക് എത്തിച്ചേരുകയായിരുന്നു.
2015 മുതലുള്ള പരിശ്രമം
കുഞ്ഞിരാമായണം കഴിഞ്ഞപ്പോഴേ ഗോദ ചെയ്യാൻ തീരുമാനിച്ചു. രാകേഷ് ചേട്ടന്റെ മനസിലുള്ള കഥയെ തിരക്കഥയായി രൂപപ്പെടുത്താൻ തുടങ്ങിയപ്പോൾ സ്പോർട്സ് മൂവിയിൽ ഹ്യൂമർ ടച്ച് കൂടി കടന്നു കൂടി. 2015 ഒക്ടോബർ മുതൽ ഗോദയ്ക്ക് പിന്നാലെയുണ്ട്. ചിത്രം സീരിയസായിരിക്കണം, സിന്പിളായിരിക്കണം, ഹ്യൂമറും ഉണ്ടായിരിക്കണം അതിന്റെ അടിസ്ഥാനത്തിലുള്ള തിരക്കഥ പൂർത്തീകരണത്തിനിടയിൽ തന്നെ ചിത്രത്തിലേക്കുള്ള താരങ്ങളെക്കുറിച്ചും ഒരു ധാരണയായി.
ചുമ്മാ പറഞ്ഞാൽ പോരല്ലോ..!
ഗുസ്തിയെക്കുറിച്ചെല്ലാം പറയുന്പോൾ ആൾക്കാർക്ക് മനസിലാകണമല്ലോ. അപ്പോൾ അതിന്റേതായ ഹോംവർക്കും നടത്തേണ്ടി വരും. രാകേഷ് ചേട്ടൻ എട്ടുമാസത്തോളമെടുത്തു തിരക്കഥ പൂർത്തീകരിക്കാൻ. ഈ സമയത്തിനുള്ളിൽ തന്നെ ലൊക്കേഷനും മറ്റു കാര്യങ്ങളും ഫിക്സ് ചെയ്തു. തിരക്കഥ റെഡിയായപ്പോളേക്കും സിനിമയെടുക്കാനുള്ള മറ്റു കാര്യങ്ങളും താനേ ശരിയായി. അതിനിടയിൽ ചില റിസ്ക്കുകൾ കൂടി താനെ ഇല്ലാതായി.
സുൽത്താനും ദംഗലും
സുൽത്താൻ റിലീസാകുന്നത് ഗോദയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്പോളാണ്. അതോടെ ഗുസ്തിയിലെ പോയിന്റും മറ്റുമെല്ലാം വിശദീകരിച്ച് കൊടുക്കേണ്ട റിസ്ക്ക് താനെ ഇല്ലാതായി. ഗോദ ഇറങ്ങുന്പോൾ അതെല്ലാം പ്രേക്ഷകരുടെ മനസിൽ ഉണ്ടാവും. ദംഗൽ കൂടി കഴിഞ്ഞ വർഷം ഇറങ്ങിയതോടെ ഗുസ്തി കൂടുതൽ ആൾക്കാർക്കിടയിൽ ചർച്ചയായി. ആമിർ ഖാനെയും സൽമാനെയും പോലുള്ള വൻ താരങ്ങൾ അഭിനയിച്ച ബിഗ് ബജറ്റ് ചിത്രങ്ങളുമായി ഗോദയെ താരതമ്യം ചെയ്യരുതെന്നു മാത്രമേ പ്രേക്ഷകരോടു പറയാനുള്ളൂ. ഗോദ ഒരുപാട് പുതുമകളുള്ള ഒരു കുഞ്ഞുചിത്രം മാത്രമാണ്.
ഗോദ സിംപിളാണ്
ഗോദ ഫാമിലി എന്റർടെയ്നറാണ്. ഗുസ്തിക്കൊപ്പം തമാശയ്ക്കും സംഗീതത്തിനും ഗോദയിൽ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നുകരുതി തമാശയ്ക്കു വേണ്ടിയുള്ള തമാശയല്ല കേട്ടോ. സിറ്റ്വേഷന് അനുസരിച്ചുള്ള കുഞ്ഞുകുഞ്ഞു നർമ മുഹൂർത്തങ്ങളും സിനിമയോട് ചേർന്ന് നിൽക്കുന്നുണ്ട്.
രണ്‍ജി പണിക്കർ
തിരക്കഥാ വേളയിൽ തന്നെ മനസിലേക്ക് കടന്നുവന്ന താരങ്ങളാണ് ടൊവിനോയും രണ്‍ജി പണിക്കർ സാറും. ക്യാപ്റ്റൻ ഫയൽവാനായാണ് രണ്‍ജി സാർ ചിത്രത്തിൽ എത്തുന്നത്. സാർ പിന്നെ ബോഡിബിൽഡിംഗിൽ ശ്രദ്ധിക്കുന്ന ആളായതു കൊണ്ട് സിനിമയ്ക്ക് അത് നല്ലരീതിയിൽ ഗുണം ചെയ്തു. ഷൂട്ടിംഗ് ഇടയ്ക്കൊക്കെ നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴും രണ്‍ജി സാർ ലുക്ക് ഒക്കെ മെയിന്റെയിൻ ചെയ്തു. അതിനിടയ്ക്ക് മറ്റ് സിനിമകൾ വന്നെങ്കിലും ലുക്ക് വിട്ടുള്ള കളിക്ക് സാർ നിന്നു കൊടുത്തില്ല.
ടോവിനോയുടെ ആത്മാർഥത
ഒരു സിനിമയുടെ പൂർണതയ്ക്കായി ഏതറ്റംവരെയും പോകുന്ന നടനാണ് ടോവിനോ.ഗോദയ്ക്കായി ജിമ്മിൽ പോയുള്ള വർക്ക് ഒൗട്ട്... പിന്നെ ഗുസ്തി പഠിക്കാനായി ഫയൽവാൻ മിന്നൽ ജോർജിന്റെ അടുത്ത് ട്രെയിനിംഗിന് പോയി. പിന്നെ ഷൂട്ടിംഗ് നീണ്ടു പോയ സാഹചര്യത്തിൽ മറ്റു സിനിമകളിലേക്ക് പോയപ്പോഴും ലുക്ക് മെയിന്റെയിൻ ചെയ്തു.
ഗപ്പിയും മെക്സിക്കൻ അപാരതയുമെല്ലാം ഇതിനിടയിൽ ടോവിനോയുടേതായി തിയറ്ററിൽ എത്തിയ ചിത്രങ്ങളാണ്. അല്പം മടിയൊക്കെ ഉണ്ടായിരുന്നെങ്കിലും ജിമ്മിലൊക്കെ പോയിത്തുടങ്ങിയതോടെ ടോവിനോ ഉഷാറായി. ശരിക്കും പറഞ്ഞാൽ ഈ ഡെഡിക്കേഷൻ കാണുന്പോൾ ടോവിനോയോട് ബഹുമാനം തോന്നിപ്പോയിട്ടുണ്ട്. ചിത്രത്തിൽ ക്യാപ്റ്റൻ ഫയൽവാന്റെ മകൻ ആഞ്ജനേയ ദാസനായിട്ടാണ് ടോവിനോ എത്തുന്നത്.
നായികാ പ്രാധാന്യമുള്ള ചിത്രം
ഇൻസ്റ്റാഗ്രാമിൽ വമിഖയുടെ ഡാൻസ് പെർഫോമൻസ് കണ്ടതോടെ വമിഖ മതി ഈ ചിത്രത്തിലെന്ന് ഉറപ്പിക്കുകയായിരുന്നു. ഗോദ വമിഖ ഗബ്ബിയുടെ ചിത്രമാണ്. ഈ പറയുന്നതിന്റെ പൊരുൾ ചിത്രം കണ്ടിറങ്ങുന്പോൾ മനസിലാകും. വമിഖ അടിപൊളിയാണ്, ക്യൂട്ടാണ്. കഥക് ഡാൻസറാണ് കൂടാതെ പഞ്ചാബിക്കാരി കൂടിയാണ്. ഷൂട്ട് പഞ്ചാബിലായതിനാൽ തന്നെ പഞ്ചാബി പെണ്‍കുട്ടിയെ തന്നെയായിരുന്നു സിനിമയ്ക്ക് വേണ്ടിയിരുന്നത്. ജിൽ ജില്ലെന്ന് പറഞ്ഞ് നിൽക്കുന്ന നായികയെയാണ് സിനിമയ്ക്ക് വേണ്ടിയിരുന്നത്.
അദിതി സിംഗ് ആയാണ് വമിഖ ഗോദയിലെത്തുന്നത്. ഗുസ്തി പഠിക്കാനും ബോഡി ബിൽഡ് ചെയ്യാനുമെല്ലാം പൂർണമനസോടെ തയാറായതോടെ വമിഖ ഗോദയുടെ ഭാഗമാകുകയായിരുന്നു. മനസിൽ ഉദ്ദേശിച്ചതിനേക്കാൾ നൂറിരട്ടി വമിഖ ഗോദയ്ക്കായി പെർഫോം ചെയ്തിട്ടുണ്ട്.
ലൊക്കേഷൻ വിശേഷങ്ങൾ
പഞ്ചാബ്, പട്യാല, ഛത്തീസ്ഗഡ്, ലുധിയാന, പഴനി പിന്നെ ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. ഭാഷ ഒരു വലിയ പ്രശ്നമായിരുന്നു. പക്ഷേ മലയാളികൾ എവിടെ ചെന്നാലും പിടിച്ച് നിൽക്കൂലോ അതുപോലെ അങ്ങ് പിടിച്ച് നിന്നു. സംഭവം പഞ്ചാബികൾക്ക് മനസിലാകണം അത്രയേയുളളു. അതിപ്പോൾ ആംഗ്യ ഭാഷയിൽ ആയാലും മതി. അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങൾ മനസിലാവണം അത്ര തന്നെ. വളരെ നിഷ്കളങ്കരായ നാട്ടുകാരാണ് പഞ്ചാബിലുള്ളത്. അതുകൊണ്ടു തന്നെ വളരെ കൂളായി അവിടുത്തെ ഷൂട്ടെല്ലാം തീർക്കാൻ പറ്റി.
ഗോദയിലെ ഗുസ്തി കാഴ്ചകൾ
കുഞ്ഞിരാമായണത്തിന്റെ ഛായാഗ്രാഹകൻ വിഷ്ണു ശർമ്മ തന്നെയാണ് ഗോദയിലും കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നടന്മാക്കൊപ്പം കാമറാമാനും ജിമ്മിൽ പോകേണ്ട സാഹചര്യം ചിത്രത്തിലുണ്ടായി. കാരണം ശാരീരികമായി ആള് ഉഷാറല്ലെങ്കിൽ ഗോദയ്ക്കായി കാമറ ചലിപ്പിക്കുക എന്നു പറയുന്നത് പ്രയാസകരമായ കാര്യമായിരുന്നു. കാമറ ജിംബലിൽ ഘടിപ്പിച്ച് അതും കൈയിൽ പിടിച്ചു കൊണ്ടുള്ള ഓട്ടം ഇത്തിരി മെനക്കെട്ട പണിയാണ്. ശാരീരിക അധ്വാനമുള്ള ജോലി ശരിക്കും പാടുപെട്ടു തന്നെ വിഷ്ണു ചെയ്തിട്ടുമുണ്ട്. അതിന്റെ റിസൾട്ട് സ്ക്രീനിൽ മികവോടെ പതിഞ്ഞിട്ടുണ്ട്. ഗോദയിലെ ഗുസ്തിപിടിത്തവും സംഭവങ്ങളും എല്ലാം പുതിയൊരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നതിൽ തർക്കമില്ല. എഡിറ്റർ അഭിനവ് സുന്ദർ നായിക്കും സംഗീതസംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിന്റെ പൾസ് അറിഞ്ഞുതന്നെ ഗോദയ്ക്കൊപ്പമുണ്ടായിരുന്നു. അഭിനവിന്റെ എഡിറ്റിംഗും മനു മഞ്ജിത്തിന്റെ വരികളും ഷാൻ റഹ്മാന്റെ സംഗീതവും ഗോദയുടെ പ്ലസ് പോയിന്റുകളാണ്.
55 ദിവസത്തെ ഷൂട്ട്... പക്ഷേ...
55 ദിവസമേ ഷൂട്ടിംഗിന് വേണ്ടി വന്നുള്ളു ഗോദ ഷൂട്ട് ചെയ്യാൻ പക്ഷേ ആറുമാസത്തിനിടയിലാണ് ഈ 55 ദിവസം കടന്നുപോയതെന്ന് മാത്രം. നായികയ്ക്ക് ഷൂട്ടിനിടയിൽ പരിക്ക് പറ്റുകയും ഷൂട്ട് രണ്ടാഴ്ചയോളം നിർത്തിവെയ്ക്കേണ്ടിയും വന്നു.ഈ രണ്ടാഴ്ചയ്ക്കിടയിൽ മറ്റ് താരങ്ങൾക്ക് അവർ നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകളിൽ അഭിനയിക്കാൻ പോകേണ്ടി വന്നു.അതോടെ ഷൂട്ടിംഗ് നീണ്ടു പോയി. ഇത്തരത്തിൽ ഉള്ള നിരവധി തടസങ്ങൾ ഷൂട്ടിംഗിനിടയിൽ ഉണ്ടായിട്ടുണ്ട്.
ബാഹുബലിക്കൊപ്പം ഗോദ എത്തിയില്ലല്ലോ...
കഴിഞ്ഞവർഷം അവസാനം ഇറങ്ങേണ്ട ചിത്രമാണ് ഗോദ. തിയറ്റർ സമരം കാരണം അത് നീണ്ടു. പിന്നീട് ജനുവരിയിൽ റിലീസ് ചെയ്യാമെന്ന കരുതിയെങ്കിലും നടന്നില്ല.പിന്നീട് അത് ഏപ്രിലിൽ ആകാമെന്നു കരുതി.എന്നാൽ ബാഹുബലിക്ക് ഒപ്പം ഇറക്കാനുള്ള അഹങ്കാരമൊന്നും ഞങ്ങൾക്ക് ഇല്ല കേട്ടോ. അങ്ങനെ ഇറക്കാനായി ഉദ്ദേശിച്ചിട്ടും ഉണ്ടായിരുന്നില്ല. ഗോദ അഞ്ചു കോടിയോളം മുടക്കിയെടുത്ത ചിത്രമാണ്. ബാഹുബലി-2 ആകട്ടെ 250 കോടി മുടക്കിയെടുത്തതും. അതുകൂടി നോക്കണമല്ലോ. എന്തുകൊണ്ടും ഗോദ മേയ് 12ന് തന്നെ ഇറങ്ങുന്നതാണ് നല്ലത്. അവധിക്കാലത്ത് ആഘോഷിക്കാനുള്ള വകയെല്ലാം ഗോദയിലുണ്ട്. ബാഹുബലി-2 പോലെ വലിയ ചിത്രങ്ങൾക്കിടയിലും ഗോദയ്ക്ക് അർഹമായ സ്ഥാനം പ്രേക്ഷകർ നല്കുമെന്നു തന്നെയാണ് പ്രതീക്ഷ.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top