"എ​ന്നെ​യും ജിത്തു​വി​നെ​യും ഏ​റെ പി​ൻ​തു​ട​ർ​ന്ന ആ ​ത്ര​ഡ്..!'
Wednesday, May 3, 2017 5:46 AM IST
വി​ജി​ത​ന്പി​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി സി​നി​മ​യി​ലെ​ത്തി​യ അ​ൻ​സാ​ർ ഖാ​ൻ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യ ആ​ദ്യ ചി​ത്രം "ല​ക്ഷ്യം' മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. ബി​ജു​മേ​നോ​നും ഇ​ന്ദ്ര​ജി​ത്തും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ ല​ക്ഷ്യ​ത്തി​ൽ ശി​വ​ദ​യാ​ണു നാ​യി​ക. ജിത്തു ജോ​സ​ഫാ​ണു ല​ക്ഷ്യ​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.

""ഒ​രു​പാ​ടു ത്ര​ഡു​ക​ൾ, ക​ഥ​ക​ൾ ഞാ​ൻ ആ​ലോ​ചി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​സി​നി​മ​യു​ടെ ത്ര​ഡ് എ​ന്നെ വ​ല്ലാ​തെ വേ​ട്ട​യാ​ടി​യി​രു​ന്നു. ജി​ത്തു​വി​നെ​യും ഈ ​സി​നി​മ​യു​ടെ ത്ര​ഡ് പി​ൻ​തു​ട​ർ​ന്നി​ട്ടു​ണ്ട്. ജിത്തു ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്തും സ്ട്രെ​യി​നെ​ടു​ത്തും ചെ​യ്ത ഒ​രു സ്ക്രി​പ്റ്റാ​ണി​ത്. ആ ​സ​ബ്ജ​ക്ടി​നോ​ടു നീ​തി​പു​ല​ർ​ത്തു​ന്ന സ്ക്രി​പ്റ്റി​ലെ​ത്താ​ൻ ജിത്തു ഒ​ത്തി​രി സ​മ​യ​മെ​ടു​ത്തി​ട്ടു​ണ്ട്. ഞാ​ൻ മ​ന​സി​ൽ ക​ണ്ട​തി​ലും ന​ന്നാ​യി ജിത്തു അ​തു സ്ക്രി​പ്റ്റാ​ക്കി ത​ന്നു...'' ല​ക്ഷ്യ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ അ​ൻ​സാ​ർ ഖാ​ൻ...




സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി...

മൂ​ന്നു ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ ചെ​യ്തു​കൊ​ണ്ടാ​ണ് ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത്. ആ ​മൂ​ന്നു ഷോ​ർ​ട്ട് ഫി​ലി​മി​നും എ​നി​ക്കു സ്റ്റേ​റ്റ് അ​വാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നു. വി​ജി​ത​ന്പി​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​ണ് സി​നി​മ​യി​ലെ​ത്തി​യ​ത്. അ​ദ്ദേ​ഹ​മാ​ണ് എ​ന്‍റെ ഗു​രു.

ജി​ത്തു ​ജോ​സ​ഫി​ന്‍റെ തി​ര​ക്ക​ഥ​യ്ക്കു പി​ന്നി​ൽ...

ജിത്തു എ​ന്‍റെ സു​ഹൃ​ത്താ​ണ്. ഒ​രു സൗ​ഹൃ​ദ​ച​ർ​ച്ച​യ്ക്കി​ടെ ഞാ​നൊ​രു ത്ര​ഡ് പ​റ​ഞ്ഞു. ജിത്തു​വി​ന് അ​ത് ഇ​ഷ്ട​പ്പെ​ട്ടു. താ​ൻ ഒ​രു സ്ക്രി​പ്റ്റ് ചെ​യ്തു ത​ര​ട്ടെ എ​ന്ന് ജിത്തു ചോ​ദി​ച്ചു. ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ ആ ​നി​ർ​ദേ​ശം സ്വീ​ക​രി​ച്ചു.




ല​ക്ഷ്യം എ​ന്ന സി​നി​മ​യു​ടെ കഥാപ​ശ്ചാ​ത്ത​ലം..

ര​ണ്ടു പ്ര​തി​ക​ളെ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന വ​ഴി​ക്ക് ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കാ​ട്ടി​ലേ​ക്കു മ​റി​യു​ന്നു. ര​ണ്ടു​പേ​രും ഒ​രേ വി​ല​ങ്ങി​ൽ ബ​ന്ധി​ത​രാ​ണ്. ര​ണ്ടു​പേ​രും വ്യ​ത്യ​സ്ത ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ളാ​ണ്. കാ​ട്ടി​ൽ നി​ന്ന് അ​വ​ർ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​വ​ർ. കാ​ടി​ന്‍റെ പ്ര​തി​ബ​ന്ധ​ങ്ങ​ളു​ണ്ട്. പോ​ലീ​സ് പി​ന്നി​ൽ നി​ന്ന് ഇ​വ​രെ പി​ന്തു​ട​രു​ന്നു​ണ്ട്. അ​ത്ത​രം കു​റ​ച്ചു ത്രി​ല്ലിം​ഗ് സീ​ക്വ​ൻ​സു​ക​ൾ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടാ​ണ് ഈ ​ക​ഥ മു​ന്നേ​റു​ന്ന​ത്.




സം​ഭ​വ​ക​ഥ​യി​ൽ നി​ന്നു പ്ര​ചോ​ദ​നം നേ​ടി ഉ​ണ്ടാ​യ​താ​ണോ ഈ ​സി​നി​മ...?

അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. അ​ത്ത​രം ഒ​രു ഇ​ൻ​സ്പി​റേ​ഷ​നൊ​ന്നും വ​ന്നി​ട്ടി​ല്ല. എ​പ്പോ​ഴോ ഒ​രു ത്ര​ഡ് മ​ന​സി​ൽ വ​ന്നു​ട​ക്കി. ഇ​ങ്ങ​നെ ഒ​ര​വ​സ്ഥ​യി​ൽ വ​ന്നു​ക​ഴി​ഞ്ഞാ​ൽ എ​ന്താ​യി​രി​ക്കും സം​ഭ​വി​ക്കു​ക എ​ന്ന ചി​ന്ത​യി​ൽ നി​ന്ന് ഉ​ണ്ടാ​യ​താ​ണ് ഈ ​സി​നി​മ.

ബി​ജു​മേ​നോ​ൻ - ഇ​ന്ദ്ര​ജി​ത്ത് കോം​ബി​നേ​ഷ​ൻ...

അ​വ​രു​ടെ കോം​ബോ ആ​ദ്യ​മാ​യി​ട്ടാ​ണ്. ര​ണ്ടു​പേ​രും ന​ല്ല പ്ര​തി​ഭ​ക​ളാ​ണ് എ​ന്ന​താ​ണ് ന​മു​ക്കു​കി​ട്ടി​യ ഒ​രു ഭാ​ഗ്യം. അ​വ​രി​ൽ നി​ന്നു കി​ട്ടി​യ സം​ഭാ​വ​ന​ക​ളും സ​ഹ​ക​ര​ണ​വും ഈ ​സി​നി​മ​യ്ക്ക് ഒ​ത്തി​രി ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സി​നി​മ​യ്ക്ക​ക​ത്തു​ള്ള ഇ​മോ​ഷ​ൻ​സ്... അ​തി​നാ​ണ് ഏ​റ്റ​വു​മ​ധി​കം പ്രാ​ധാ​ന്യം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​റാ​ണ് ഈ ​സി​നി​മ. ഇ​മോ​ഷ​നു​ക​ൾ​ക്കു പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടു​ള്ള മേ​ക്കിം​ഗ് ആ​ണ് ഈ ​സി​നി​മ​യി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​രെ ഫോ​ക്ക​സ് ചെ​യ്തു​കൊ​ണ്ടാ​ണ്, അ​വ​രു​ടെ ഇ​മോ​ഷ​നു​ക​ളെ ഫോ​ക്ക​സ് ചെ​യ്തു​കൊ​ണ്ടാ​ണ് ഈ ​സി​നി​മ​യു​ടെ മേ​ക്കിം​ഗ് സ്റ്റൈ​ൽ പോ​ലും രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.




ബി​ജു​മേ​നോ​ൻ, ഇ​ന്ദ്ര​ജി​ത്ത്, ശി​വ​ദ എ​ന്നി​വ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച്..

ബി​ജു​മേ​നോ​ൻ മു​സ്ത​ഫ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചേ​രി​നി​വാ​സി​യാ​ണ് മു​സ്ത​ഫ. ഇ​ന്ദ്ര​ജി​ത്ത് വി​മ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​ണു വി​മ​ൽ. ശി​വ​ദ​യാ​ണ് ഹീ​റോ​യി​ൻ. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ നാ​യി​കാ​വേ​ഷ​ത്തി​ലാ​ണു ശി​വ​ദ വ​രു​ന്ന​ത്. നാ​യി​ക​യ്ക്കും പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണി​ത്.




ല​ക്ഷ്യ​ത്തി​ന്‍റെ മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ...

ഫോ​റ​സ്റ്റും കോ​ണ്‍​ക്രീ​റ്റ് ഫോ​റ​സ്റ്റും ത​മ്മി​ൽ കോ​ർ​ത്തി​ണ​ക്കി പ​ര​സ്പ​രം ഇ​ന്‍റ​ർ​ക​ട്ട് ചെ​യ്തു പോ​കു​ന്ന ട്രീ​റ്റ്മെ​ന്‍റാ​ണ് ഈ ​സി​നി​മ​യി​ൽ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യി​ൽ സൗ​ഹൃ​ദ​ത്തി​നും പ്ര​ണ​യ​ത്തി​നു​മൊ​ക്കെ മൂ​ല്യം ക​ല്പി​ക്കു​ന്നു​ണ്ട്. അ​താ​യ​ത് എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​ർ​ക്കും വേ​ണ്ടു​ന്ന ചേ​രു​വ​ക​ൾ ഈ ​സി​നി​മ​യ്ക്ക​ക​ത്തു​ണ്ട്. കു​ട്ടി​ക​ൾ​ക്കും ഫാ​മി​ലി​ക്കും യൂ​ത്തി​നും താ​ത്പ​ര്യ​മു​ണ​ർ​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ ഈ ​സി​നി​മ​യി​ലു​ണ്ട്. എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രു​ടെ​യും അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചാ​ണു സ്ക്രി​പ്റ്റ് വ​ന്നി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ഈ ​സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണു ജിത്തു. ജോ​യ്തോ​മ​സ് ശ​ക്തി​കു​ള​ങ്ങ​ര, യു​എ​സ്എ​യി​ലു​ള്ള ടെ​ജി മ​ണ​ലേ​ൽ എ​ന്നി​വ​രാ​ണു മ​റ്റു നി​ർ​മാ​താ​ക്ക​ൾ. സൗ​ഹൃ​ദ​ത്തി​ന്‍റെ സി​നി​മ​യാ​ണി​ത്. ഇ​തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​വ​രും ഇ​തി​ൽ വ​ർ​ക്ക് ചെ​യ്ത​വ​രും ഇ​തി​ന്‍റെ സ്ക്രി​പ്റ്റ് റൈ​റ്റ​റും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​ക്ക​ളു​മെ​ല്ലാം സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഈ ​സി​നി​മ​യ്ക്കു​വേ​ണ്ടി ഉ​ണ്ടാ​യ ഒ​രു സൗ​ഹൃ​ദ​മ​ല്ല. സൗ​ഹൃ​ദ​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​യ​താ​ണ് ഈ ​സി​നി​മ.



ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ പ​ങ്കാ​ളി​ത്തം...

ബി​ജു​മേ​നോ​നും ഇ​ന്ദ്ര​ജി​ത്തും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​സി​നി​മ​യ്ക്കു​വേ​ണ്ടി ഏ​റെ ഹാ​ർ​ഡ്‌വ​ർ​ക്ക് ചെ​യ്തു. ടെ​ക്നീ​ഷന്മാർ എ​ടു​ത്ത​തി​നേ​ക്കാ​ളും റി​സ്ക്കും ഫി​സി​ക്ക​ലാ​യ ത​യാ​റെ​ടു​പ്പും അ​വ​രി​ൽ നി​ന്നു​ണ്ടാ​യി. ഫോ​റ​സ്റ്റി​ന​ക​ത്താ​യി​രു​ന്നു 70 ശ​ത​മാ​നം ഷൂ​ട്ടിം​ഗ്. എ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ​ക്ഷേ, ബി​ജു​മേ​നോ​ൻ ഷൂ​ട്ടിം​ഗി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഓ​ട്ട​ത്തി​നി​ടെ വീ​ഴു​ക​യും ചെ​റി​യ ഫ്രാ​ക്ച​ർ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച​യോ​ളം ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ചു. അ​തി​നു​ശേ​ഷം ബി​ജു​മേ​നോ​ൻ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് ബാ​ല​ൻ​സ് ഷൂ​ട്ട് തീ​ർ​ക്കാ​ൻ സെ​റ്റി​ൽ തു​ട​ർ​ന്നു. ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ വാ​ക്കു​ക​ൾ​ക്ക​പ്പു​റ​മാ​ണ്. ഈ ​സി​നി​മ​യി​ൽ ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ബി​ജു​മേ​നോ​നും ഇ​ന്ദ്ര​ജി​ത്തും മാ​ക്സി​മം ഫി​സി​ക്ക​ൽ സ്ട്രെ​യി​ൻ എ​ടു​ത്തു​ത​ന്നെ​യാ​ണു വ​ന​ത്തി​നു​ള്ളി​ലെ സീ​നു​ക​ൾ ചെ​യ്ത​ത്.




ചി​ത്രീ​ക​ര​ണ​വി​ശേ​ഷ​ങ്ങ​ൾ...

അ​തി​ര​പ്പ​ള്ളി​യി​ലാ​ണ് സി​നി​മ​യു​ടെ മേ​ജ​ർ ഭാ​ഗം ഷൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ന്നെ ച​തു​രം​ഗ​പ്പാ​റ, വാ​ഗ​മ​ണ്‍, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും. ഈ ​സി​നി​മ​യു​ടെ ക​ഥ​യ്ക്ക് വ്യ​ത്യ​സ്ത ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി​രു​ന്നു. അ​തു തേ​ടി​യാ​ണു പ​ല സ്ഥ​ല​ങ്ങ​ളി​ൽ പോ​യ​ത്.



കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​മു​ള്ള കാ​ടു പൂ​ക്കു​ന്ന നേ​രം എ​ന്ന സി​നി​മ​യി​ൽ ഇ​ന്ദ്ര​ജി​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം അ​ഭി​ന​യി​ച്ചി​രു​ന്നു...

ഇ​ന്ദ്ര​ജി​ത്ത് എ​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. വി​ജി​ത​ന്പി ത​ന്നെ​യാ​ണ് ഇ​ന്ദ്ര​ജി​ത്തി​നെ ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്ദ്ര​ജി​ത്തി​നെ വ​ച്ച് വി​ജി​ത​ന്പി ചെ​യ്ത വ​ർ​ക്കി​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തെ അ​സി​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്നു​മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ഇ​ന്ദ്ര​ജി​ത്തു​മാ​യു​ള്ള സൗ​ഹൃ​ദം. എ​ന്‍റെ മ​ന​സി​ൽ ഈ ​ക​ഥ​യു​ടെ ഒ​രു രൂ​പ​മു​ണ്ടാ​യ​പ്പോ​ൾ ഞാ​ൻ ഇ​ന്ദ്ര​ജി​ത്തു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. അ​ന്നേ ഇ​ന്ദ്ര​ജി​ത്ത് ഈ ​ക​ഥ​യി​ൽ താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം കാ​ടു പൂ​ക്കു​ന്ന നേ​രം ക​മി​റ്റ് ചെ​യ്തി​ട്ടു​പോ​ലും അ​ദ്ദേ​ഹ​ത്തി​ന് ഈ ​സ​ബ്ജ​ക്ടി​ലു​ള്ള വി​ശ്വാ​സ​വും അ​തു ചെ​യ്യാ​നു​ള്ള താ​ത്പ​ര്യ​വും കാ​ര​ണം ഇ​ന്ദ്ര​ജി​ത്ത് ഈ ​പ്രോ​ജ​ക്ടും ക​മി​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്തത​യു​ള്ള ര​ണ്ടു സി​നി​മ​ക​ളാ​ണ് ഇ​വ. പ്ര​മേ​യ​പ​ര​മാ​യും സി​നി​മ​യു​ടെ മൂ​ഡി​ലു​മെ​ല്ലാം ആ ​വ്യ​ത്യ​സ്ത​ത അ​റി​യാ​നാ​കും.




സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന്‍റെ സം​ഭാ​വ​ന എ​ത്ര​ത്തോ​ളം...

പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള ഇ​ഫ​ക്ട്സും മ​റ്റും ക​ഴി​വ​തും ലൈ​വ് ത​ന്നെ​യാ​ണ്. സൗ​ണ്ട് സ്ക്രി​പ്റ്റ് രൂ​പ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണു ഷൂ​ട്ടിം​ഗി​നു പോ​യ​ത്. ന​ല്ല രീ​തി​യി​ലു​ള്ള ഹോം​വ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഹാ​പ്പി വെ​ഡ്ഡിം​ഗി​നു കാ​മ​റ ചെ​യ്ത സി​നു സി​ദ്ധാ​ർ​ഥാ​ണ് ഈ ​സി​നി​മ​യ്ക്കു ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത്. വ​ള​രെ പ്രോ​മി​സിം​ഗ് ആ​യ ഒ​രു കാ​മ​റാ​മാ​നാ​ണ്. ഈ ​സി​നി​മ​യു​ടെ ക​ഥ ആ​വ​ശ്യ​പ്പെ​ടു​ന്ന ചി​ല ഷോ​ട്ടുക​ൾ​ക്കു വേ​ണ്ടി ചി​ല റി​ഗ്സു​ക​ളും മ​റ്റു ചി​ല ഉ​പ​ക​ര​ണ​ങ്ങ​ളും സി​നു സി​ദ്ധാ​ർ​ഥി​ന്‍റെ വീ​ട്ടി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പി​ൽ നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. വി​എ​ഫ്എ​ക്സി​നും പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണു ല​ക്ഷ്യം.




ജിത്തു​ജോ​സ​ഫി​ന്‍റെ സ്ക്രി​പ്റ്റി​ൽ സം​വി​ധാ​നം ചെ​യ്യു​ന്പോ​ൾ ഒ​രു സം​വി​ധാ​യ​ക​ന്‍റെ സ്വാ​ത​ന്ത്ര്യം എ​ത്ര​ത്തോ​ളം ല​ഭി​ച്ചി​രു​ന്നു...

ജി​ത്തു എ​ന്‍റെ വ​ള​രെ​യ​ടു​ത്ത സു​ഹൃ​ത്താ​ണ്. ഞ​ങ്ങ​ളു​ടെ വേവ് ലെംഗ്ത് ഒ​രു​പോ​ലെ​യാ​ണ്. മാ​ത്ര​മ​ല്ല ഇ​തി​ന്‍റെ പ്രൊ​ഡ​ക്‌ഷ​നി​ൽ ജി​ത്തു പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​ട്ടു​ണ്ട്. എ​നി​ക്കു പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ത​ന്നു​ത​ന്നെ​യാ​ണ് ഈ ​സി​നി​മ ചെ​യ്യാ​ൻ എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്. എ​നി​ക്ക് അ​തി​നു​ള്ള എ​ല്ലാ പി​ന്തു​ണ​യും ജിത്തു​വി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്. എ​നി​ക്കു പൂ​ർ​ണ പി​ന്തു​ണ ത​ന്ന് എ​ല്ലാ സ്വാ​ത​ന്ത്ര്യ​ത്തോ​ടും കൂ​ടി​യാ​ണ് ഈ ​സി​നി​മ ചെ​യ്യാ​ൻ ജിത്തു എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്.




സം​വി​ധാ​ന​ത്തി​ൽ പ്ര​ചോ​ദ​ന​മാ​യി മാ​റി​യ​തു ജിത്തു ജോ​സ​ഫി​ന്‍റെ സ്ക്രി​പ്റ്റ് കൂ​ടി ആ​യി​രി​ക്ക​ണ​മ​ല്ലോ...

തീ​ർ​ച്ചയാ​യും. ക​ഥ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രെ​യും ഒ​രു​പോ​ലെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രു​ന്നു. ഞാ​ൻ മ​ന​സി​ൽ ക​ണ്ട​തി​നു മു​ക​ളി​ലു​ള്ള ഒ​രു സ്ക്രി​പ്റ്റ് എ​നി​ക്കു​കി​ട്ടി. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തു ദൃ​ശ്യ​വ​ത്ക​രി​ക്ക​ണ​മെ​ന്ന ഒ​രു ചി​ന്ത എ​ന്നെ പി​ൻ​തു​ട​രാ​ൻ​തു​ട​ങ്ങി. വ​ള​രെ ത്രി​ല്ലോ​ടു ത​ന്നെ​യാ​ണ് ഞാ​ൻ ഈ ​സി​നി​മ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു സം​വി​ധാ​യ​ക​ന് ലോ​ഞ്ച് ചെ​യ്യാ​ൻ പ​റ്റി​യ ഒ​രു സ​ബ്ജ​ക്ട് ആ​ണെ​ന്ന് എ​നി​ക്ക് ഉ​റ​ച്ച വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഞാ​ൻ ഇ​തി​ലേ​ക്കു വ​ന്ന​ത്. അ​തേ​പോ​ലെ​ത​ന്നെ എ​നി​ക്കു ലോ​ഞ്ച് ചെ​യ്യാ​ൻ​പ​റ്റി​യ ഏ​റ്റ​വും ന​ല്ല ഒ​രു സ​ബ്ജ​ക്ടാ​ണ് ഇ​തെ​ന്ന പൂ​ർ​ണ വി​ശ്വാ​സം ജിത്തു​വി​ന് ഉ​ണ്ടാ​യി​രു​ന്നു. അ​തി​നോ​ടു നീ​തി​പു​ല​ർ​ത്തി​യാ​ണ് ജിത്തു ഈ ​സ്ക്രി​പ്റ്റ് എ​ഴു​തി​ത്ത​ന്ന​ത്.

ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ വെ​ല്ലു​വി​ളി എ​ന്താ​യി​രു​ന്നു...?

കാ​ട് എ​ന്നു​ള്ള​തു വ​ലി​യ വെ​ല്ലു​വി​ളി ത​ന്നെ​യാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഇ​മോ​ഷ​ൻ​സ് വ​ർ​ക്കൗ​ട്ട് ചെ​യ്യു​ക എ​ന്ന​തി​ലാ​ണു ഞാ​ൻ കൂ​ടു​ത​ൽ ഫോ​ക്ക​സ് ചെ​യ്ത​ത്. ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രി​തി​യി​ലാ​ണ് അ​തു ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.




സ​ന്ദേ​ശം ന​ല്കു​ന്ന​താ​യി​രി​ക്ക​ണം സി​നി​മ എ​ന്ന കാ​ഴ്ച​പ്പാ​ടു​ണ്ടോ...?

ഒ​രു ക​ഥ പ​റ​യു​ന്പോ​ൾ ആ ​ക​ഥ​യോ​ടു പൂ​ർ​ണ​മാ​യും നീ​തി പു​ല​ർ​ത്തു​ക എ​ന്ന​തു മാ​ത്ര​മേ​യു​ള്ളൂ. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​നൊ​രു സി​നി​മ ചെ​യ്യു​ന്പോ​ൾ എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​ർ​ക്കും കു​ടും​ബ​സ​മേ​തം വ​ന്നു നെ​റ്റി ചു​ളി​ക്കാ​തെ സി​നി​മ കാ​ണാ​നാ​ക​ണം എ​ന്ന​തി​ലാ​ണു ഞാ​ൻ ഫോ​ക്ക​സ് ചെ​യ്ത​ത്.

ഈ ​സി​നി​മ​യി​ലെ മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ...

കി​ഷോ​ർ സ​ത്യ ന​ല്ല ഒ​രു വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഷ​മ്മി തി​ല​ക​നും സുധി കോപ്പയും മറ്റു പ്ര​ധാ​ന വേ​ഷങ്ങളിലെ​ത്തു​ന്നു. വ​ള​രെ കു​റ​ച്ച് ആ​ർ​ട്ടി​സ്റ്റു​ക​ൾ മാ​ത്ര​മേ ഈ ​സി​നി​മ​യി​ലു​ള്ളൂ.

ല​ക്ഷ്യ​ത്തി​ലെ സം​ഗീ​തം...

ല​ക്ഷ്യ​ത്തി​ൽ ഒ​രു പാ​ട്ടാ​ണു​ള്ള​ത്. സം​ഗീ​തം ന​ല്കി​യ​ത് എം.​ജ​യ​ച​ന്ദ്ര​ൻ. റീ ​റി​ക്കോ​ർ​ഡിം​ഗ് ചെ​യ്ത​ത് അ​നി​ൽ ജോ​ണ്‍​സ​ണ്‍. റീ ​റി​ക്കാ​ർ​ഡിം​ഗി​നു വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ള്ള ഒ​രു സി​നി​മ​യാ​ണി​ത്.




സ്ക്രിപ്റ്റിനൊത്തു സിനിമയുടെ മേക്കിങ്ങ് മികച്ചു നിന്നു, പക്വതയും പാകതയുമുള്ള മേക്കിങ്ങ് രീതി പുതുമുഖമായ താങ്കളിൽ നിന്ന് ഉണ്ടായി.. എന്നിങ്ങനെ അഭിപ്രായമുണ്ടല്ലോ.. ?

മറ്റു സിനിമകളിൽ കാണാത്ത തരം ചില ട്രിക്കി ഷോട്സ് ചിത്രത്തിൽ പരീക്ഷിച്ചിട്ടുണ്ട്. അതു വർക്കൗട്ടായതിൽ സന്തോഷം. ജനം അതു സ്വീകരിച്ചു. ഏറെപ്പേർ അതിനെക്കുറിച്ച് എന്നെ വിളിച്ചു ചോദിക്കുന്നുണ്ട്. സിനിമയിലെ ട്രാൻസിഷൻ ഷോട്ടുകളെക്കുറിച്ചും നല്ല അഭിപ്രായമാണു കിട്ടുന്നത്. ഇൻഡസ്ട്രിയിലുള്ള പലരും വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്. ബിജുമേനോൻ - ഇന്ദ്രജിത്ത് കോംബിനേഷിലെ ഹ്യൂമർ സീനുകളും ജനം രസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയും ലക്ഷ്യം ഏറ്റെടുത്തതിൽ നന്ദിയുണ്ട്. ബാഹുബലിയുടെ ആരവങ്ങൾക്കിടയിലും ഈ സിനിമയെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതിൽ വലിയ സന്തോഷം.




ലക്ഷ്യത്തിലൂടെ ഇൻഡസ്ട്രിക്കു വാഗ്ദാനമായ ഒരു സംവിധായകനെ ലഭിച്ചുവെന്നാണ് വിലയിരുത്തൽ. അടുത്ത പ്രോജക്ടിനെക്കുറിച്ച്...?

അടുത്ത പ്രോജക്ട് ചർച്ചകളിലാണ്. പലരും വന്നു കഥ പറയുന്നു. നല്ല സ്ക്രിപ്റ്റ് ആരെഴുതിയാലും സ്വീകരിക്കും. എന്‍റെ അടുത്ത ചിത്രത്തിനുവേണ്ടി എവിടയോ ഒരു നല്ല സ്ക്രിപ്റ്റ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു ഞാൻ വിശ്വസിക്കുന്നു. അതു വരാനുള്ള കാത്തിരിപ്പിലാണു ഞാൻ. ചില കഥകൾ എന്‍റെ മനസിലും കിടപ്പുണ്ട്.

വീട്ടുവിശേഷങ്ങൾ...?

സ്വ​ദേ​ശം തിരുവനന്തപുരം പൂ​വാ​ർ. ഭാര്യ സാബിറ അൻസാർ. രണ്ടു പെൺ കുഞ്ഞുങ്ങൾ - ഹന്നാ ഫാത്തിമ, അയ്മൻ ദിയ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.