Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Star Chat
Back to home
ര​ണ്ട് അ​പ​രി​ചി​ത​ർ ക​ണ്ടു​മു​ട്ടുമ്പോൾ സം​ഭ​വി​ക്കു​ന്ന​ത്...!
Monday, June 5, 2017 5:45 PM IST
പ​ശു​പ​തി, ജ​ന​നി അ​യ്യ​ർ എ​ന്നി​വ​ർ മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സൈ​ക്കോ ത്രി​ല്ല​ർ "മ​ചു​ക' തി​യ​റ്റ​റു​ക​ളി​ലേ​ക്ക്.​ “ഇ​തൊ​രു ബു​ദ്ധി​ജീ​വി സി​നി​മ​യോ അ​വാ​ർ​ഡ് സി​നി​മ​യോ അ​ല്ല. പ​ക്ഷേ, ഒ​രു സാ​ധാ​ര​ണ​സി​നി​മ കാ​ണു​ന്ന ലാ​ഘ​വ​ത്തോ​ടെ ഈ ​സി​നി​മ കാ​ണാ​നു​മാ​വി​ല്ല. അ​തി​നു കു​റ​ച്ചു ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. എ​ന്താ​ണു മ​ചു​ക എ​ന്ന് നി​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും അ​റി​യാ​നും കാ​ണി​ക്കു​ന്ന അ​തേ താ​ത്പ​ര്യ​വും ശ്ര​ദ്ധ​യും ആ ​സി​നി​മ തു​ട​ങ്ങി അ​വ​സാ​നം വ​രെ​ സി​നി​മ കാ​ണു​ന്ന​തി​ലും ഉ​ണ്ടാ​വ​ണം. എ​ങ്കി​ൽ മാ​ത്ര​മേ ആ ​സി​നി​മ എ​ന്താ​ണെ​ന്നു മ​ന​സി​ലാ​വു​ക​യു​ള്ളൂ. ഇ​ന്‍റ​ർ​വെ​ൽ മു​ത​ൽ അ​ങ്ങോ​ട്ട് ന​ല്ല ത്രി​ല്ലിം​ഗ് മൂ​ഡി​ൽ ഒ​രു ഫ്രെ​യിം പോ​ലും ലാ​ഗ് ഇ​ല്ലാ​തെ ത്രി​ല്ല​റാ​യി​ത്ത​ന്നെ​യാ​ണു പോ​കു​ന്ന​ത്...’’ "മ​ചു​ക'​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ജ​യ​ൻ വ​ന്നേ​രി സം​സാ​രി​ക്കു​ന്നു...സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി...

സി​നി​മ​യി​ൽ എ​നി​ക്കു മു​ൻ​പ​രി​ച​യ​ങ്ങ​ളി​ല്ല. ആ​രെ​യും അ​സി​സ്റ്റ് ചെ​യ്തി​ട്ടി​ല്ല, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠി​ച്ചി​ട്ടു​മി​ല്ല. ഷോ​ർ​ട്ട്ഫി​ലി​മു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​ങ്ങ​നെ സി​നി​മ​യോ​ടും താ​ത്പ​ര്യ​മു​ണ്ടാ​യി. ക​ണ്ട സി​നി​മ​ക​ളോ​ടു തോ​ന്നി​യ പ്ര​ണ​യ​മാ​ണു സി​നി​മ​യി​ലേ​ക്കു വ​രാ​നു​ള്ള കാ​ര​ണം. സു​ഹൃ​ത്തു​ക്ക​ളോ​ടാ​ണു സി​നി​മ​യെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ സം​സാ​രി​ച്ചി​ട്ടു​ള്ള​ത്. ഞാ​ൻ ക​ണ്ട സി​നി​മ​ക​ളും സി​നി​മ​യെ​ക്കു​റി​ച്ചു ഞാ​ൻ സം​സാ​രി​ച്ച സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ​യാ​ണു ഗു​രു​നാ​ഥന്മാ​ർ. മ​ല​യാ​ള​ത്തി​ൽ ആ​രും ചെ​യ്യാ​ത്ത ശൈ​ലി​യി​ലു​ള്ള സി​നി​മ ചെയ്യാൻ ശ്ര​മി​ച്ച​തും അ​തു​കൊ​ണ്ടു​ത​ന്നെ.

ഞാ​ൻ എ​ന്താ​ണോ സി​നി​മ​യി​ൽ​നി​ന്നു മ​ന​സി​ലാ​ക്കി​യ​ത് അ​താ​യി​രി​ക്ക​ണം എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ എ​ന്ന ഒ​രു തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ബേ​സി​ക്ക​ലി ഞാ​ൻ എ​ഡി​റ്റ​റാ​ണ്, റി​ക്കോ​ഡി​സ്റ്റാ​ണ്. അ​തും ഇ​തു​പോ​ലെ സീ​രി​യ​ലി​ന്‍റെ​യും മ​റ്റും പോ​സ്റ്റ് പ്രൊ​ഡ​ക്‌‌ഷ​നി​ലി​രു​ന്നു ക​ണ്ടു പ​ഠി​ച്ച​താ​ണ്. എ​ഡി​റ്റ​ർ എ​ന്ന പ​ദ​വി സം​വി​ധാ​ന​ത്തി​ൽ എ​ന്നെ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. എ​ന്തൊ​ക്കെ ഷൂ​ട്ട് ചെ​യ്താ​ലും അ​തൊ​രു സി​നി​മ​യാ​യി രൂ​പാ​ന്ത​രം പ്രാ​പി​ക്കു​ന്ന​ത് എ​ഡി​റ്റിം​ഗ് ടേ​ബി​ളി​ലാ​ണ്. എ​ഡി​റ്റിം​ഗ് സെ​ൻ​സു​ള്ള​തി​നാ​ൽ ഈ ​സി​നി​മ സം​വി​ധാ​നം ചെ​യ്യു​ക എ​ന്ന​തു കു​റേ​ക്കൂ​ടി എ​ളു​പ്പ​മാ​യി​രു​ന്നു. സ്ക്രി​പ്റ്റിം​ഗും ഞാ​ൻ ത​ന്നെ ആ​യ​തി​നാ​ൽ എ​ന്‍റെ മ​ന​സി​ലു​ള്ള​തു കൃ​ത്യ​മാ​യി സ്ക്രി​പ്റ്റി​ൽ വ​ന്നു. എ​നി​ക്കു ത​ന്നെ സം​വി​ധാ​നം ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ എ​ഴു​തി​യ സ്ക്രി​പ്റ്റാ​ണ് മ​ചു​ക.
എ​ന്താ​ണു മ.​ചു.​ക....

മ​ഞ്ഞ, ചു​വ​പ്പ്, ക​റു​പ്പ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​രൂ​പ​മാ​ണു മ​ചു​ക. മ​ചു​ക ഒ​രു ബ്ര​സീ​ലി​യ​ൻ വാ​ക്കാ​ണ്. ആ​ഴ​ത്തി​ലു​ള്ള വേ​ദ​ന എ​ന്നാ​ണ് അ​തി​ന്‍റെ അ​ർ​ഥം. ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ൾ​ക്കും സി​നി​മ​യു​മാ​യി അ​ഭേ​ദ്യ​ബ​ന്ധ​മു​ണ്ട്. ഇ​തി​ൽ പ​ശു​പ​തി​യു​ടെ ക​ഥാ​പാ​ത്രം അ​ഡ്വ. അ​റി​വ​ഴക​ൻ അ​നു​ഭ​വി​ക്കു​ന്ന ആ​ത്മീ​യ​മാ​യ ഒ​രു വേ​ദ​ന​യു​ണ്ട്. ആ​ഴ​ത്തി​ലു​ള്ള ആ ​വേ​ദ​ന ത​ന്നെ​യാ​ണ് ഈ ​പേ​രു ന​ല്കു​ന്ന ആ​ദ്യ​ത്തെ സൂ​ച​ന. മ​ഞ്ഞ പ്ര​ണ​യ​ത്തി​ന്‍റെ നി​റ​മാ​ണ്. ചുവപ്പ് പ്ര​തി​കാ​ര​ത്തി​ന്‍റെ​യും ക​റു​പ്പ് മ​ര​ണ​ത്തി​ന്‍റെ​യും നി​റം. ഈ ​മൂ​ന്നു സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​സി​നി​മ സ​ഞ്ച​രി​ക്കു​ന്ന​ത്. മ​ഞ്ഞ പ​ക​ലി​ന്‍റെ​യും ചു​വ​പ്പ് സ​ന്ധ്യ​യു​ടെ​യും ക​റു​പ്പ് രാ​ത്രി​യു​ടെ​യും നി​റ​മാ​ണ്. ഈ ​സി​നി​മ സം​ഭ​വി​ക്കു​ന്ന​തും അ​ങ്ങ​നെ മൂ​ന്നു സ​മ​യ​ങ്ങ​ളി​ലാ​ണ്.ഒ​രു ദി​വ​സം ഉ​ച്ച​യ്ക്കു തു​ട​ങ്ങി സ​ന്ധ്യ​യി​ലൂ​ടെ രാ​ത്രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന - 12 മ​ണി​ക്കൂ​റി​ന്‍റെ - ക​ഥ​യാ​ണ് ഈ ​സി​നി​മ. ഇ​ത് ഒ​രു ബു​ദ്ധി​ജീ​വി​സി​നി​മ​യൊ​ന്നു​മ​ല്ല. പ​ക്ഷേ, ഈ ​സി​നി​മ​യു​ടെ ആ​സ്വാ​ദ​നം ഒ​രു​പാ​ടു ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള കാ​ര്യ​മാ​ണ്. ആ​ദ്യ പ​കു​തി​യി​ൽ പ​റ​ഞ്ഞു​പോ​കു​ന്ന ഒ​രു ഡ​യ​ലോ​ഗ് ആ​കട്ടെ, ഒ​രു വി​ഷ്വ​ൽ ആ​കട്ടെ, ഒ​രു ഇ​മേ​ജ് ആ​കട്ടെ ര​ണ്ടാം പ​കു​തി​യി​ൽ ക​ഥ​യു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ടു​വ​രു​ന്നു​ണ്ട്. ഇ​തൊ​ക്കെ ഫ​സ്റ്റ് ഹാ​ഫി​ൽ ശ്ര​ദ്ധ​യോ​ടെ ക​ണ്ടാ​ൽ മാ​ത്ര​മേ സെ​ക്ക​ൻ​ഡ് ഹാ​ഫി​ലും ക്ലൈ​മാ​ക്സി​ലും ഈ ​സി​നി​മ എ​ന്താ​ണെ​ന്നു മ​ന​സി​ലാ​വു​ക​യു​ള്ളൂ. മ​ചു​ക എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ആ ​സി​നി​മ എ​ന്താ​ണെ​ന്ന് ആ​ളു​ക​ൾ കു​റേ​ക്കൂ​ടി ശ്ര​ദ്ധി​ക്കും എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ ഒ​രു പേ​രി​ട്ട​ത്.മ​ചു​ക​യു​ടെ പ്ര​മേ​യം...

സൈ​ക്കോ ത്രി​ല്ല​റാ​ണു മ​ചു​ക. ഒ​രു പ്ര​ണ​യ​വും അ​തി​ന്‍റെ ഭാ​ഗ​മാ​യ ദാ​ന്പ​ത്യ​വും അ​തി​ലു​ണ്ടാ​കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ​യാ​ണു മ​ചു​ക. ഓ​രോ സ്ത്രീ​യു​ടെ​യും ഓ​രോ പു​രു​ഷ​ന്‍റെ​യും ഉ​ള്ളി​ൽ ഒ​രു ശ​ത്രു​വു​മു​ണ്ട്; ഒ​രു മി​ത്ര​വു​മു​ണ്ട്. അ​ത്ത​രമൊരു തർക്കമാണ് ദാ​ന്പ​ത്യ​ത്തി​ലും പ്ര​ണ​യ​ത്തി​ലും സൗ​ഹൃ​ദ​ത്തി​ലു​മൊ​ക്കെ സം​ഭ​വി​ക്കു​ന്ന​ത്. സ്ത്രീ​യെ വ​ലി​യ ഒ​രു സു​ഹൃ​ത്താ​യി കാ​ണു​ന്പോ​ൾ​ത്ത​ന്നെ ചിലപ്പോൾ ന​മു​ക്ക് ഒ​രു ശ​ത്രു​വാ​യി മാ​റു​ക​യും ചെ​യ്യു​ന്നു​ണ്ട്. സ്ത്രീ​പു​രു​ഷ​ബ​ന്ധ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന ഇ​ത്ത​രം സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ഈ ​സി​നി​മ. ഒ​രു പ്ര​ണ​യ​വും കു​ടും​ബ ജീ​വി​ത​വും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ണ്ടാ​കു​ന്ന വ​യ​ല​ൻ​സും മ​റ്റു​മാ​ണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്.
ക​ഥാ​പ​ശ്ചാ​ത്ത​ലം, മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ൾ...

അ​ഡ്വ. അ​റി​വ​ഴക​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ​ശു​പ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​റി​വ​ഴ​ക​നു ത​ന്നെ വ്യ​ത്യ​സ്ത​മാ​യ പ​ല മു​ഖ​ങ്ങ​ളു​ണ്ട്. ക​ഥ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ് അ​തു വെ​ളി​പ്പെ​ടു​ന്ന​ത്. ആ​ദ്യം ക​ണ്ട അ​റി​വ​ഴ​ക​ൻ ആ​യി​രി​ക്കി​ല്ല ക്ലൈ​മാ​ക്സി​ലെ​ത്തു​ന്ന അ​റി​വ​ഴ​ക​ൻ. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ അ​ഡ്വ​ക്കേ​റ്റാ​ണ് അ​റി​വ​ഴ​ക​ൻ. കു​റേ ഷേഡുകളുള്ള ക​ഥാ​പാ​ത്രം.നാ​യി​ക ജ​ന​നി അ​യ്യ​ർ. നി​വേ​ദി​ത ഹ​ര​ൻ എ​ന്ന ജേ​ണ​ലി​സ്റ്റി​നെ​യാ​ണ് ജ​ന​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജേ​ണ​ലി​സ്റ്റാ​ണെ​ങ്കി​ലും കു​ട്ടി​ത്ത​മു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ​വ​രു​മാ​യും വ​ള​രെ​യ​ടു​ത്ത് ഇ​ട​പ​ഴ​കു​ക​യും വ​ള​രെ​പ്പെ​ട്ടെ​ന്നു സൗ​ഹൃ​ദ​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ ത​ര​ത്തി​ലു​ള്ള കു​സൃ​തി നി​റ​ഞ്ഞ ക​ഥാ​പാ​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഈ ​അ​ഡ്വ​ക്കേ​റ്റു​മാ​യി നി​വേ​ദി​ത പെ​ട്ടെ​ന്നു സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​തും. പ​ക്ഷേ, ആ ​സൗ​ഹൃ​ദ​മാ​ണ് അ​വ​ൾ​ക്കു പി​ന്നീ​ടു ഭാ​ര​മാ​യി മാ​റു​ന്ന​ത്.അ​ല​ക്സാ​ണ്ട​ർ കോ​ശി എ​ന്ന റി​ട്ട​യേ​ർ​ഡ് എ​സ്പി​യെ അവതരിപ്പിക്കുന്നത് പ്ര​താ​പ് പോ​ത്ത​ൻ. ഈ ​റി​ട്ട. എ​സ്പി​യെ ഇ​ന്‍റ​ർ​വ്യൂ ചെ​യ്യാ​ൻ വ​രു​ന്ന ഫാ​മി​ലി ഫ്ര​ണ്ട് കൂ​ടി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണു നി​വേ​ദി​ത ഹ​ര​ൻ. മു​ന്പ് ചെ​ന്നൈ​യി​ൽ ഒ​രു​മി​ച്ചു വ​ർ​ക്ക് ചെ​യ്ത​കാ​ല​ത്തു പ​രി​ച​യ​മു​ള്ള അ​ഡ്വ. അ​റി​വ​ഴ​ക​നും അ​തേ​ദി​വ​സം അ​തേ സ​മ​യ​ത്ത് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ അ​ല​ക്സാ​ണ്ട​ർ ​കോ​ശി​യു​ടെ മൂ​ന്നാ​റി​ലെ വേ​ന​ൽ​ക്കാ​ല വ​സ​തി​യി​ലെ​ത്തു​ന്നു. അ​ന്നാ​ക​ട്ടെ, വി​ദേ​ശ​ത്തു നി​ന്നു​വ​രു​ന്ന മ​ക​ളെ​യും മ​ക​നെ​യും കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ അ​ല​ക്സാ​ണ്ട​ർ കോ​ശി നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്കു പോ​യി​രി​ക്കു​ക​യു​മാ​ണ്. നി​വേ​ദി​ത ഹ​ര​നും അ​ഡ്വ. അ​റി​വ​ഴ​ക​നും മൂ​ന്നാ​റി​ലെ ആ ​വേ​ന​ൽ​ക്കാ​ല വ​സ​തി​യി​ൽ അ​ദ്ദേ​ഹം രാ​ത്രി എ​ത്തു​ന്ന​തും കാ​ത്തി​രു​ന്നു. അ​തി​നി​ട​യി​ൽ അ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന സൗ​ഹൃ​ദ​വും പി​ന്നീ​ടു​ണ്ടാ​കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ളു​മാ​ണ് ഈ ​സി​നി​മ.സി​നി​മ​യു​ടെ ഫ​സ്റ്റ്ഹാ​ഫി​ൽ പ​റ​ഞ്ഞു​പോ​കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും എ​ന്തി​നാ​ണെ​ന്നു കാ​ണു​ന്ന​മാ​ത്ര​യി​ൽ തോ​ന്നു​മാ​യി​രി​ക്കും. പ​ക്ഷേ, ഇ​വ​യ്ക്കു ക​ഥ​യു​മാ​യു​ള്ള ബ​ന്ധം സെ​ക്ക​ൻ​ഡ് ഹാ​ഫി​ലാ​വും വെ​ളി​പ്പെ​ടു​ക. അ​ത്ര​യ്ക്കു ശ്ര​ദ്ധി​ച്ചി​രു​ന്നാ​ൽ മാ​ത്ര​മേ, ക്ലൈ​മാ​ക്സി​ൽ എ​ന്താ​ണ് ഈ ​ക​ഥാ​പാ​ത്രം, എ​ന്തി​നാ​ണ് ഇ​വി​ടെ വ​ന്ന​ത്, എ​ന്താ​ണു സം​ഭ​വി​ച്ച​ത് എ​ന്നൊ​ക്കെ കൃ​ത്യ​മാ​യി മ​ന​സി​ലാ​വു​ക​യു​ള്ളൂ. എ​ന്നു​ക​രു​തി ഇ​തൊ​രു ബു​ദ്ധി​ജീ​വി സി​നി​മ​യ​ല്ല. പ​ക്ഷേ, കു​റ​ച്ചു ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്.
"ഞാ​ൻ ഇ​തു പോ​ലെ​യു​ള്ള എ​ക്സ്പി​രി​മെ​ന്‍റ​ലാ​യ, വ്യ​ത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ൾ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. പ​ക്ഷേ, എ​നി​ക്ക് ഇ​തു​പോ​ലെ​യു​ള്ള ഒ​രു സി​നി​മ ചെ​യ്യാ​ൻ പ​റ്റി​യി​ട്ടി​ല്ല' - ചി​ത്ര​ത്തി​ന്‍റെ പ്രി​വ്യു ക​ണ്ടി​ട്ട് ഡ​യ​റ​ക്ട​ർ ജ​യ​രാ​ജ് സാ​ർ എ​ന്നോ​ടു പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ൻ സ​ലീം അ​ഹ​മ്മ​ദ്, ക​ഥാ​കൃ​ത്ത് സ​ന്തോ​ഷ് എ​ച്ചി​ക്കാ​നം എ​ന്നി​വ​രും സി​നി​മ ക​ണ്ടു ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്നു.

മ​ചു​ക​യി​ലെ സം​ഗീ​തം, പാ​ട്ട്...

ഗോ​പി​സു​ന്ദ​റി​ന്‍റെ ഒൗ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് സം​ഗീ​തം. ഒ​രു പാ​ട്ടു​ണ്ട്. "നീ​യെ​ൻ സാ​യാ​ഹ്ന സ്വ​പ്ന​ത്തി​ലൊ​ന്നി​ൻ ഞൊ​റി​നീ​ക്കി മെ​ല്ലെ വ​ന്നൂ...’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ​ര​ച​ന ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ൻ. ഗോ​പി​സു​ന്ദ​ർ ത​ന്നെ​യാ​ണു പാ​ടി​യി​രി​ക്കു​ന്ന​തും. പ​ടം ത​മി​ഴി​ലും റി​ലീ​സ് ചെ​യ്യു​ന്ന​തി​നാ​ൽ പാ​ട്ടി​നു ത​മി​ഴ് വേ​ർ​ഷ​നും ഉ​ണ്ട്. ത​മി​ഴി​ൽ പാ​ടി​യ​തു കാർത്തിക്. ടോ​പ്പ് ടെ​ക്നീ​ഷ​ൻ​സാ​ണ് മ​ചു​ക​യി​ൽ വ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്- ഛായാഗ്രഹണം ജോമോൻ തോമസ്, എഡിറ്റിംഗ് വി​ജ​യ് ശ​ങ്ക​ർ.പ​ശു​പ​തി, ജ​ന​നി അ​യ്യ​ർ... എ​ന്നി​വ​​രി​ലേ​ക്ക് എ​ത്തി​യ​ത്...

ഈ ​ക​ഥ രൂ​പ​പ്പെ​ട്ട​പ്പോ​ൾ​ത്ത​ന്നെ എ​ന്‍റെ മ​ന​സി​ൽ പ​ശു​പ​തി ത​ന്നെ​യാ​യി​രു​ന്നു. കാ​ര​ണം, അ​റി​വ​ഴ​ക​ൻ എ​ന്ന ക​ഥാ​പാ​ത്രം ബേ​സി​ക്ക​ലി ത​മി​ഴ​നാ​ണ്. മ​ല​യാ​ള​ത്തി​ലാ​ണ് സിനിമയെങ്കിലും അ​ഡ്വ. അ​റി​വ​ഴ​ക​ൻ എ​ന്ന ക​ഥാ​പാ​ത്രം ത​മി​ഴ​നാ​യി​ത്ത​ന്നെ​യാ​ണു വ​രു​ന്ന​ത്. മ​ല​യാ​ളി​ക​ൾ​ക്കു മ​ന​സി​ലാ​കു​ന്ന ത​ര​ത്തി​ലു​ള്ള ത​മി​ഴാ​ണ് അ​റി​വ​ഴ​ക​ൻ പ​റ​യു​ന്ന​ത്. പാ​ർ​വ​തി മേ​നോ​ൻ, പ​ശു​പ​തി എ​ന്നി​വ​രെ വ​ച്ച് ഈ ​പ്രോ​ജ​ക്ട് ചെ​യ്യാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ​ൻ സി​നി​മ ച​ർ​ച്ച ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു സി​നി​മ ആ​കു​മാ​യി​രു​ന്നു. ജ​ന​നി അ​യ്യ​ർ അ​വ​സാ​നം വ​ന്ന ഒ​രു ചോ​യ്സ് ആ​ണ്. ഷൂ​ട്ടി​നു 10-12 ദി​വ​സം മു​ന്പാ​ണ് ജ​ന​നി ഈ ​സി​നി​മ​യി​ലേ​ക്കു വ​രു​ന്ന​ത്.ജേ​​ണ​ലി​സം ക​ഴി​ഞ്ഞ് ഇ​ന്‍റേണ്‍​ഷി​പ്പ് ചെ​യ്യു​ന്ന കു​ട്ടി​യാ​ണ് നി​വേ​ദി​ത ഹ​ര​ൻ. ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ൾ​ക്കൊ​രു സ്റ്റോ​റി ചെ​യ്യേ​ണ്ടി​വ​രു​ന്നു. അ​തി​ന് അ​വ​ൾ ക​ണ്ടെ​ത്തു​ന്ന​ത് അ​വ​ളു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്തു​കൂ​ടി​യാ​യ റി​ട്ട. എ​സ്പി അ​ല​ക്സാ​ണ്ട​ർ കോ​ശി​യു​ടെ സ​ർ​വീ​സ് സ്റ്റോ​റി. അ​തി​നെ​ക്കു​റി​ച്ച് അ​റി​യാ​നാ​ണ് നി​വേ​ദി​ത മൂ​ന്നാ​റി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ന​ൽ​ക്കാ​ല വ​സ​തി​യി​ലേ​ക്കു വ​രു​ന്ന​ത്. അ​വി​ടെ​വ​ച്ചാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി അ​റി​വ​ഴ​ക​നെ ക​ണ്ടു​മു​ട്ടു​ന്ന​തും അ​റി​വ​ഴ​ക​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ചി​ല ക​ഥ​ക​ൾ അ​യാ​ൾ അ​വ​ളോ​ടു പ​റ​യു​ന്ന​തും അ​വ​ൾ അ​ത​ന്വേ​ഷി​ക്കു​ന്ന​തും അ​തി​ൽ​നി​ന്നു സി​നി​മ​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന ഒ​രു ട്വി​സ്റ്റി​ൽ എ​ത്തി​ച്ചേ​രു​ന്ന​തും.ഫ്ളാ​ഷ്ബാ​ക്കി​ലെ ക​ഥ​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അവയൊ​ന്നും സി​നി​മ​യി​ൽ കാ​ണി​ക്കു​ന്നി​ല്ല. ഇ​വ​ർ ആ ​വീ​ട്ടി​ൽ വ​ന്ന​തി​നു​ശേ​ഷ​മു​ള്ള 12 മ​ണി​ക്കൂ​ർ നേ​ര​ത്തെ സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​സി​നി​മ. പ​ക​ൽ സ​ന്ധ്യ​യി​ലേ​ക്കും സ​ന്ധ്യ രാ​ത്രി​യി​ലേ​ക്കും പോ​കു​ന്ന​തു​പോ​ലെ പ്ര​ണ​യം പ്ര​തി​കാ​ര​ത്തി​ലേ​ക്കും പ്ര​തി​കാ​രം മ​ര​ണ​ത്തി​ലേ​ക്കും... ഇ​ങ്ങ​നെ ഒ​രു ട്രാ​വ​ലാ​ണു മ​ചു​ക.മ​ചു​ക എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണം...

ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് രാ​ജേ​ഷ് കു​ളി​ർ​മ കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​ണ്. 20 വ​ർ​ഷ​മാ​യി സിം​ഗ​പ്പൂ​രാ​ണു താ​മ​സം. എ​ന്‍റെ ഷോ​ർ​ട്ട് ഫി​ലിം ക​ണ്ട് അ​തി​ൽ താ​ത്പ​ര്യം തോ​ന്നി​യി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു വി​ഷ​യം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന് എ​ന്നെ വി​ളി​ച്ചു ചോ​ദി​ച്ച​ത്. മചുകയുടെ കഥ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യി. ന​ല്ല ഒ​രു സി​നി​മ ചെ​യ്തു എ​ന്ന ഫീ​ൽ ഉ​ണ്ടാ​കും​വി​ധം ഒ​രു സി​നി​മ വേ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​പ്പോ​ഴും അ​ദ്ദേ​ഹം എ​നി​ക്കൊ​പ്പം ത​ന്നെ നി​ല്ക്കു​ക​യാ​ണ്. പൂ​ർ​ണ സ​പ്പോ​ർ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു കി​ട്ടുന്നത്. ത​മി​ഴ്നാ​ട്ടി​ലും സിം​ഗ​പ്പൂ​രി​ലും മ​ലേ​ഷ്യ​യി​ലും അടുത്തുതന്നെ മ​ചു​ക​യു​ടെ ത​മി​ഴ് വേ​ർ​ഷ​ൻ റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. മ​സീ​ക - മ​ഞ്ച​ൾ, സി​ക​പ്പ്, ക​റു​പ്പ് - എ​ന്നാ​ണു ത​മി​ഴ് വേ​ർ​ഷ​ന്‍റെ ടൈ​റ്റി​ൽ.പ്രേ​ക്ഷ​ക​രോ​ടു പ​റ​യാ​നു​ള്ള​ത്...

മ​ചു​ക എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​കു​ന്ന ഒ​രു സി​നി​മ​യാ​ണെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​പ​റ​യാ​നാ​വി​ല്ല. പ​ക്ഷേ, ഞാ​ൻ ചെ​യ്ത​തു 100 ശ​ത​മാ​നം സ​ത്യ​സ​ന്ധ​മാ​യ ഒ​രു സി​നി​മ​യാ​ണ്. ഒ​ന്നി​നോ​ടും കോം​പ്ര​മൈ​സ് ചെ​യ്യാ​തെ, എ​നി​ക്കു ശ​രി​യെ​ന്നു തോ​ന്നി​യ ഒ​രു സി​നി​മ​യാ​ണു ഞാ​ൻ ചെ​യ്ത​ത്. എ​ത്ര​യോ ആ​ളു​ക​ൾ ഇ​ഷ്ട​പ്പെ​ട്ട ചി​ല സി​നി​മ​ക​ൾ ന​മു​ക്ക് ഇ​ഷ്ട​മാ​കു​ന്നി​ല്ല. ന​മ്മ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത ചി​ല സി​നി​മ​ക​ൾ എ​ത്ര​യോ​പേ​ർ ഇ​ഷ്ട​പ്പെ​ടു​ന്നു​മുണ്ടാ​വും. അ​തി​നാ​ൽ ന​ല്ല സി​നി​മ, ചീ​ത്ത സി​നി​മ എ​ന്നൊ​ന്നു​മി​ല്ല. ന​മു​ക്ക് ഇ​ഷ്ട​മാ​കു​ന്ന സി​നി​മ, ന​മു​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത സി​നി​മ എ​ന്നി​ങ്ങ​നെ മാ​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സി​നി​മ എ​ത്ര​പേ​ർ​ക്ക് ഇ​ഷ്ട​മാ​വും എ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഒ​രൊ​റ്റ വീ​ട്ടി​ൽ 12 മ​ണി​ക്കൂ​ർ ന​ട​ക്കു​ന്ന ഒ​രു ക​ഥ. വേ​റെ ഒ​രു സ്ഥ​ല​ത്തേ​ക്കും പോ​കു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ൽ ക​ണ്ടു​ശീ​ലി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു ശൈ​ലി​യി​ൽ പ​റ​യാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. പ​ടം കാ​ണാ​ൻ ശ്ര​മി​ക്കു​ക. അ​തി​ൽ ഇ​ഷ്ട​പ്പെ​ട്ട​ത് അ​ല്ലെ​ങ്കി​ൽ ഇ​ഷ്ട​പ്പെ​ടാ​ത്ത​ത്... എ​ന്താ​ണെ​ങ്കി​ലും അ​റി​യി​ക്കാ​ൻ ശ്ര​മി​ക്കു​ക.പു​തി​യ പ്രോ​ജ​ക്ട്....

പു​തി​യ സി​നി​മ അ​നു​രാ​ഗം- ദ ​ആ​ർ​ട്ട് ഓ​ഫ് തേ​പ്പ് - തു​ട​ങ്ങി. ഒ​രു ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞു. പേരുപോലെ തന്നെ പ്ര​ണ​യ​മാ​ണു പ്ര​മേ​യം. എ​ല്ലാ​പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കു വേ​ണ്ടി​യു​ള്ള സി​നി​മ​യാ​ണ്. അ​ഞ്ചു വ്യ​ത്യ​സ്ത​മാ​യ പ്ര​ണ​യ​ങ്ങ​ൾ സ​ങ്ക​ല​നം ചെ​യ്തിരിക്കുന്നു. ഒ​രു ക​ഥ​യി​ലെ അ​ഞ്ചു ക​ഥാ​പാ​ത്ര​ങ്ങ​ൾ വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ലു​ണ്ടാ​യ അ​വ​രു​ടെ പ്ര​ണ​യം പ​ങ്കു​വ​യ്ക്കു​ന്ന​താ​ണു പ്ര​മേ​യം. പ്ര​ണ​യ​ത്തി​ന്‍റെ അ​ഞ്ചു ത​ല​ങ്ങ​ൾ, അ​ഞ്ചു ഭാ​വ​ങ്ങ​ൾ. അ​തി​ൽ എ​ല്ലാ ജ​ന​റേ​ഷ​ന്‍റെ​യും പ്ര​ണ​യ​മു​ണ്ട്. ജൂ​ഡ് ആ​ന്‍റ​ണി, അ​ജു വ​ർ​ഗീ​സ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, വി​ജ​യ​രാ​ഘ​വ​ൻ, ജോ​ജു മാ​ള, ആ​ൻ​സ​ണ്‍, അ​ഭി​രാ​മി, അ​രു​ന്ധ​തി, പാ​ർ​വ​തി നാ​യ​ർ, ലി​ജോ​മോ​ൾ തു​ട​ങ്ങി​യ​വ​രു​ണ്ട്. ഓ​ണ​ചി​ത്ര​മാ​യി റീ​ലീ​സ് ചെ​യ്യാ​നാ​ണ് ആ​ലോ​ച​ന.

ടി.ജി. ബൈജുനാഥ്
ന്യൂ​ജ​ന​റേ​ഷ​ൻ അ​മ്മ​വേ​ഷ​ങ്ങ​ളി​ൽ നീ​ര​ജ
ന്യൂ​ജ​ന​റേ​ഷ​ൻ താ​ര​ങ്ങ​ളു​ടെ അ​മ്മ​വേ​ഷ​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ് നൃ​ത്താ​ധ്യ
ഒരേയൊരു രമ്യ
ര​മ്യാ കൃ​ഷ്ണ​ൻ മ​ല​യാ​ളി​ക​ൾ​ക്കു അ​ന്യ​യ​ല്ല. ഓ​രോ ഇ​ട​വേ​ള​ക​ളി​ലും മ​ല​യാ​ള​ത്തി​ൽ ശ​ക്ത​മാ​യ സ
കുപ്പിയുടെ പുതിയ ആനന്ദങ്ങൾ!
“ കു​പ്പി എ​ന്നു ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​ത്. ആ ​വി​ളി ഞാ​ൻ എ​ൻ​ജോ​യ് ചെ​യ്
വിജയാഘോഷത്തിൽ ജിസ് ജോയ്
സ​ണ്‍​ഡേ ഹോ​ളി​ഡേ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ ജി​സ്മോ​ൻ ജോ​യി. ബൈ​സൈ​ക്കി​ൾ തീ​
ലി​ജോ​മോ​ൾ ഇ​നി ക​ണ്‍​മ​ണി!
“ഞാ​ൻ ഇ​തു​വ​രെ ചെ​യ്ത കാ​ര​ക്ടേ​ഴ്സ് എ​ല്ലാം ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​മാ​യെ​ന്ന് തോ​ന്നു​ന്നു. സോ​ണി​യ
"ക​ള്ളന്മാരു​ടെ ക​ഥ മാ​ത്ര​മ​ല്ല വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക'
“ഇ​തി​ന്‍റെ ക​ഥ ത​ന്നെ​യാ​ണ് എ​ന്നെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച പ്ര​ധാ​ന ഘ​ട​കം. അ​തോ​ടൊ​പ്പം ഇ​തി​ല
ക്ലി​ന്‍റി​നെ​ത്തേ​ടി ഹ​രി​കു​മാ​ർ
ക്ലി​ന്‍റ് ആ​രാ​യി​രു​ന്നു എ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഹ​രി​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ക്ലി​ന്‍റ് എ​ന്ന ച
ചങ്ക്സ്- അൺലിമിറ്റഡ് ഒമർ ഫൺ..!
""ഹാപ്പി വെഡ്ഡിംഗിനു മുന്പുതന്നെ ഉണ്ടായിരുന്ന കഥയാണ് ചങ്ക്സിന്‍റേത്. പക്കാ കളർഫുൾ യൂത്ത് എന്‍റർടെയ്ന
‘തീ​രം റി​യ​ലി​സ്റ്റി​ക്കാ​ണ്, പ​ച്ച​യാ​യ ആ​ല​പ്പു​ഴ​യു​ടെ സിനിമ’
""റി​യ​ലി​സ്റ്റി​ക്കാ​യ പ​ട​മാ​ണു തീ​രം. പ​ടം വി​ജ​യി​ക്കാ​ൻ ഇ​ന്ന​യി​ന്ന ആ​ളു​ക​ളൊ​ന്നും വേ​ണ​മെ​ന
തീ​ര​ത്തി​ലെ സു​ഹ​റ, പൂ​നെ​ സുന്ദരി മ​രിയ!
ഞാ​നും നീ​യും രാ​വി​ൻ ക​ന​വി​ൽ... എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ കാ​ത്തി​രി​പ്പി​നു
"നോ ഈഗോ, ഒൺലി തോന്ന്യാസം..'
ബൈ​ക്ക് റൈ​ഡി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലി​ടം നേ​ടി​യ താ​ര​സു​ന്ദ​രി​യാ​ണ് പേ​ളി മാ​ണി. ബൈ​ക്ക്
പ്ര​ണ​യ​"തീ​ര​’ത്ത് ചു​വ​ടു​വ​ച്ച് പ്ര​ണ​വ് ര​തീ​ഷ്
അ​ലി​യു​ടെ​യും സു​ഹ​റ​യു​ടെ​യും പ്ര​ണ​യ​ക​ഥ പ​റ​യു​ന്ന ചി​ത്രം തീ​രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. പ്രി​
"ദി​ലീ​ഷ് പോ​ത്ത​ൻ മു​ത്താ​ണ്, പ്ര​സാ​ദ് എ​ന്‍റെ സ്വ​ത്തും..!'
പ്ര​സാ​ദ് തന്നെ തേ​ടി​യെ​ത്തി​യ വ​ഴി ഒ​രു ക​ഥ പ​റ​യുംപോലെ സുരാജ് പ​റ​ഞ്ഞു ത​ന്ന​പ്പോ​ൾ കേ​ട്ടി​രി​ക
‘എല്ലാവരിലുമുണ്ട് ഒരു ശശി!...’
""അ​സ്ത​മ​യം വ​രെ എ​ന്ന ആ​ദ്യ​ചി​ത്ര​ത്തി​ൽ നി​ന്നും പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​മേ​ഴ്സ്യ​
"വീണ്ടും ദിലീഷിനൊപ്പം, ഇത്തവണ ഞാൻ എഎസ്ഐ ചന്ദ്രൻ..! '
“ ഈ ​സി​നി​മ​യി​ൽ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യ​മു​ണ്ട്. സ്ഥി​രം കാ​ണു​
നി​മി​ഷ​യു​ടെ സ്വ​പ്ന​വും ദി​ലീ​ഷി​ന്‍റെ സെ​ല​ക്‌ഷ​നും..!
“സി​നി​മ എ​ന്‍റെ ഡ്രീം ​ആ​യി​രു​ന്നു. പ​ക്ഷേ, ദി​ലീ​ഷേ​ട്ട​നൊ​പ്പം ആ​ദ്യ ചി​ത്രം ചെ​യ്യു​ക എ​ന്ന​ത്
നി​മി​ത്ത​ങ്ങ​ളാ​ണ് എ​ന്‍റെ റോ​ൾ മോ​ഡ​ൽ​സ്
കാ​ണാ​തെപോ​യ ആ​ളെ ക​ണ്ടു​കി​ട്ടി. ക​ക്ഷി ഒ​ന്നും മി​ണ്ടാ​തെ മു​ങ്ങി​യ​ത​ല്ല കേ​ട്ടോ. അ​ന്യ​ഭാ​ഷാ ച
സീരിയലിൽ നിന്നു സിനിമയിലേക്ക്- വിശ്വാസപൂർവം ആകാശ്
മി​നി സ്ക്രീ​നി​ൽ നി​ന്നു ബി​ഗ് സ്ക്രീ​നി​ൽ എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് യു​വ​താ​രം ആ​കാ​ശ
പി.​ടി. സാ​റി​ന്‍റെ ആ ​ക​മ​ന്‍റ് എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്കി- റോ​ഷ​ൻ മാ​ത്യു
""എ​ന്നെ ഏ​റ്റ​വും പ്ര​ചോ​ദി​പ്പി​ച്ച​ത് ഈ ​സി​നി​മ​യു​ടെ ടീം ​ത​ന്നെ​യാ​ണ്. പി.​ടി. സാ​ർ ഡ​യ​റ​ക്ട
പു​ഞ്ചി​രി​യി​ൽ പ്ര​ണ​യം ചാ​ലി​ച്ച സു​ന്ദ​ര​ൻ
ഒ​രു പെ​ണ്ണി​നെ ഇം​പ്ര​സ് ചെ​യ്യാ​ൻ 24 മ​ണി​ക്കൂ​റും ജി​മ്മി​ൽ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല.​ര​ണ്ട് ന​ല
വിശ്വാസപൂർവം പി.ടി. കുഞ്ഞുമുഹമ്മദ്
സ്വ​ന്തം സി​നി​മാ സ​ങ്ക​ല്പ​ങ്ങ​ളു​ടെ മ​ണ്ണി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ കാ​ല​ത്തി​ന​നു​സ​രി​ച്ചു മാ​റ
കി​ച്ചു​വി​ന്‍റെ വേ​ല​ത്ത​ര​ങ്ങ​ൾ
പി​ള്ളമ​ന​സി​ൽ ക​ള്ള​മി​ല്ലാ​യെ​ന്നാ​ണ​ല്ലോ ചൊ​ല്ല്... ഒ​ന്നു​കൂ​ടി ചേ​ർ​ക്കാം ക​ള​ങ്ക​വു​മി​ല്ല.
കാർമൽ സ്കൂളിൽനിന്നു ബാഹുബലിയിലേക്ക്
“മു​റൈ​താ​നാ മു​കു​ന്ദാ... സ​രി​താ​നാ സ​ന​ന്ദാ...
ക​ണ്ണാ നീ ​തൂ​ങ്ക​ടാ... എ​ൻ ക​ണ്ണാ നീ ​തൂ​ങ്ക​
ന്യൂ​ജ​ൻ നമ്പറു​ക​ളു​മാ​യി വി​നീ​ത കോ​ശി
ചു​മ്മാ ഇ​രി​ക്കു​ന്ന​ത് എ​ന്തൊ​രു ബോ​റ​ടി​യാ​ണ്. അ​പ്പോ​ൾ പി​ന്നെ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം. ചെ​
"നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും'
""പു​തി​യ​താ​യി വ​ന്ന ഒ​രു കു​ട്ടി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു കെ​യ​ർ​ഫു​ളി​ൽ
കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ച്ച് കെ​യ​ർ​ഫു​ൾ
15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി ജോ​മോ​ൾ മ​ട​ങ
ഒരു കമന്‍റും... ഹൗസ് ഫുൾ ബോർഡും!
ഒരു കമന്‍റിന് പുറകെ ഒരു ഹൗസ് ഫുൾ ഷോ ഉണ്ടാകുമോ... സംശയം വേണ്ട അങ്ങനെ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു
"അ​മ​ൽ​നീ​ര​ദ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ സി​ഐ​എ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു..!’
"വ​ള​രെ ഹാ​പ്പി​യാ​ണു ഞാ​ൻ. പോ​സി​റ്റീ​വ് അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു കി​ട്ടു​ന്ന​ത്. സ്ഥി​രം പാ​ർ​ട്ടി​പ
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ
ഏ​ദ​ൻ തോ​ട്ട​ത്തി​ലെ കു​യി​ൽ നാ​ദം
എ​ഫ്ബി​യി​ൽ ആ​ദ്യ​മാ​യി ലൈ​വ് പോ​യ​തി​ന്‍റെ പ്ര​സ​രി​പ്പി​ൽ ഇ​രി​ക്കേ​യാ​ണ് ഗാ​യി​ക രാ​ജ​ല​ക്ഷ്മി​യ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Review
യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ജൂ​തക​ഥ...!
ബോബിീീീ അസഹനീയം..!
ഒ​പ്പി​ക്ക​ൽ "ഇ' ഹൊ​റ​ർ ത്രി​ല്ല​ർ
"ഹണി ബീ 2.5' വേറെ ലെവലാണ്
മ​ഴ​വി​ല്ല​ഴ​കി​ൽ ക്ലി​ന്‍റ്..!
ഡ​യ​ലോ​ഗ​ടി​യി​ൽ ഒ​തു​ങ്ങി വി​ഐ​പി-2
ക്ലിക്കാകാതെ "തൃശ്ശിവപേരൂർ ക്ലിപ്തം'
സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ സ​ർ​വ​ത്ര പ​രാ​ജ​യം..!
ലവലേശം ആശങ്ക വേ​ണ്ട, "വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക' കാ​ണാ​ൻ..!
"ചങ്ക്സ്' സഹിക്കാൻ പറ്റില്ല!
മ​ന​സ് ക​വ​രു​ന്ന മ​ണ്ടന്മാർ
മ​ന​സി​ൽ ക​യ​റിക്കൂടാ​ത്ത ക​ടം​ക​ഥ..!
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.