വിശ്വാസപൂർവം പി.ടി. കുഞ്ഞുമുഹമ്മദ്
Wednesday, June 14, 2017 5:55 AM IST
സ്വ​ന്തം സി​നി​മാ സ​ങ്ക​ല്പ​ങ്ങ​ളു​ടെ മ​ണ്ണി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ കാ​ല​ത്തി​ന​നു​സ​രി​ച്ചു മാ​റാ​ൻ ശ്ര​മി​ക്കു​ന്ന ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്. മ​ഗ് രിബ്, ഗ​ർ​ഷോം, പ​ര​ദേ​ശി, വീ​ര​പു​ത്ര​ൻ എ​ന്നീ സി​നി​മ​ക​ൾ​ക്കു​ശേ​ഷം പി.​ടി സം​വി​ധാ​നം ചെ​യ്ത ‘വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​ർ’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ജ​യ​കൃ​ഷ്ണ​ൻ കാ​വി​ലി​ന്‍റെ ക​ഥ​യ്ക്കു പി.​ടി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. റോ​ഷ​ൻ മാ​ത്യു(​ആ​ന​ന്ദം ഫെ​യിം), പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, സെ​റീ​ന വ​ഹാ​ബ്, ആ​ശ ശ​ര​ത് എ​ന്നി​വ​ർ മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​റി​’നെ​ക്കു​റി​ച്ചു പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് സം​സാ​രി​ക്കു​ന്നു...

വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​ർ പ​റ​യു​ന്ന​ത്...?

ജ​യ​കൃ​ഷ്ണ​ൻ കാ​വി​ൽ എ​ന്ന എ​ന്‍റെ അ​സോ​സി​യേ​റ്റാ​ണ് ഈ ​സ​ബ്ജ​ക്ട് എ​ന്നോ​ടു പ​റ​ഞ്ഞ​ത്. ഞാ​ന​തു തി​ര​ക്ക​ഥ​യാ​ക്കി. ന​മ്മു​ടെ വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും എ​ങ്ങ​നെ​യാ​ണ് ഒ​രു വി​ഷ​യ​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്ന​ത്, എ​ങ്ങ​നെ​യാ​ണ് വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ച്ചി​രു​ന്ന സ​മൂ​ഹ​ത്തി​ലേ​ക്ക് ക​ലാ​പ​ങ്ങ​ളും ദു​രി​ത​ങ്ങ​ളു​മൊ​ക്കെ ക​ട​ന്നു​വ​രു​ന്ന​ത് എ​ന്നു​ള്ള​തി​ന്‍റെ ഒ​രു പ​രി​ശോ​ധ​ന​കൂ​ടി​യാ​ണ് ഈ ​സി​നി​മ.



ഇ​തി​ൽ വി​ല്ല​നി​ല്ല. ഇ​തി​ൽ ആ​രെ​യും ന​മ്മ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. പൊ​തു​വെ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ എ​ല്ലാ​വ​രും അ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​കു​ന്ന ഒ​രു രീ​തി​യി​ലാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്. ഇ​വി​ടെ വ​ർ​ഗീ​യ​വ​ത്ക​ര​ണ​വും മ​റ്റും ന​ട​ക്കു​ന്ന​തി​ൽ എ​ല്ലാ മ​ത​ത്തി​ൽ​പെ​ട്ട​വ​രും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പ​ങ്കാ​ളി​ക​ളാ​കു​ന്നു. അ​തി​ൽ പാ​വ​പ്പെ​ട്ട, വ​ള​രെ നി​ഷ്ക​ള​ങ്ക​രാ​യ മ​നു​ഷ്യ​ർ പെ​ട്ടു​പോ​കു​ന്നു. വ​ള​രെ സെ​ക്കു​ല​റാ​യി ജീ​വി​ച്ച ആ​ളു​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ലാ​പ​ങ്ങ​ൾ കൊ​ണ്ടും നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും പ​ല അ​പ​ക​ട​ങ്ങ​ളി​ലും ഇ​ര​യാ​കു​ന്നു​ണ്ട് എ​ന്നു പ​റ​യു​ന്ന സി​നി​മ.

എ​ല്ലാ​വ​ർ​ക്കും പാ​ഠം ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള മ​നോ​ഭാ​വം ഉ​ണ്ടാ​ക​ണം, എ​ല്ലാ​വ​രി​ൽ നി​ന്നും കാ​ര്യ​ങ്ങ​ൾ പ​ഠി​ക്ക​ണം എ​ന്നൊ​ക്കെ പ​റ​യു​ന്ന സി​നി​മ. ഈ സിനിമ ഒരാളുടെയും പക്ഷത്തു നിൽക്കുന്നില്ല; മതേതരത്വത്തിന്‍റെ ഭാഗത്തു മാത്രം നിൽക്കുന്നതാണ്. നമ്മുടെ സമകാലിക രാഷ്‌ട്രീയത്തിന്‍റെ ഒരുപാട് അംശങ്ങൾ സിനിമയിൽ അവിടവിടെയായി ചിതറിക്കിടക്കുന്നുണ്ട്.




വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​റി​ന്‍റെ ക​ഥാ​പ​ശ്ചാ​ത്ത​ലം...?

ത​ല​ശേ​രി​യി​ൽ മ​ൻ​സൂ​റും സു​ഹൃ​ത്തു​ക്ക​ളും വ​ള​രെ സെ​ക്കു​ല​റാ​യി ജീ​വി​ക്കു​ന്ന ഒ​രു സ​മൂ​ഹ​മു​ണ്ട്. ലെ​ഫ്റ്റാ​യി​ട്ടു​ള്ള പി​ള്ളേ​ർ. ഒ​ര​മ്മ​യും മ​ക​ളും(​സൈ​റാ ബാ​നു​വും മും​താ​സും) മും​ബൈ​യി​ൽ നി​ന്നു ക​ലാ​പ​ത്തി​നു​ശേ​ഷം അ​വ​രു​ടെ ആ​ളു​ക​ൾ മ​ര​ണ​പ്പെ​ട്ട ശേ​ഷം ത​ല​ശേ​രി​യി​ലേ​ക്കു വ​രി​ക​യാ​ണ്. ആ ​വ​ര​വി​നെ​ക്കു​റി​ച്ചു​ള്ള ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ, പ്ര​ചാ​ര​ണ​ങ്ങ​ൾ, പ്ര​ശ്ന​ങ്ങ​ൾ- അ​തൊ​ക്കെ​യാ​ണു സി​നി​മ പ​റ​യു​ന്ന​ത്. മ​ൻ​സൂ​റി​ന്‍റെ​യും അ​മ്മ​യു​ടേ​യും വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന അ​വ​രെ​ക്കു​റി​ച്ച് ഓ​രോ​രോ ക​ഥ​ക​ളു​ണ്ടാ​കു​ന്നു. ഒ​ടു​വി​ൽ ആ ​അ​മ്മ സു​ഖ​മി​ല്ലാ​തെ​യാ​യി മ​രി​ക്കു​ന്നു. ആ ​പെ​ണ്‍​കു​ട്ടി ഒ​റ്റ​യ്ക്കാ​കു​ന്നു. മ​ൻ​സൂ​ർ അ​വ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്നു. അ​ത്ത​രം ക​ഥ​ക​ളാ​ണു സി​നി​മ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ പ്ര​ണ​യ​വും ചി​ത്രം പ​റ​യു​ന്നു​ണ്ട്. ഇ​തു ന​ല്ല​തു​പോ​ലെ പ്ര​ണ​യ​മു​ള്ള സി​നി​മ​യാ​ണ്.



ക​ഥാ​പാ​ത്ര​ങ്ങ​ളും അഭിനേതാക്കളും...?

മ​ൻ​സൂ​റാ​യി റോ​ഷ​ൻ മാ​ത്യു​വും മും​താ​സാ​യി പ്ര​യാ​ഗ മാ​ർ​ട്ടി​നും വേ​ഷ​മി​ട്ടി​രി​ക്കു​ന്നു. സി​നി​മ​യെ​ടു​ക്കാ​ൻ വേ​ണ്ടി ന​ട​ക്കു​ന്ന ഒ​രു പ​യ്യ​നാ​ണു മ​ൻ​സൂ​ർ.സ​ഖാ​വ് ജ​യ​രാ​ജാ​യി സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ. ആ​ശ ശ​ര​ത്താ​ണ് മ​ൻ​സൂ​റി​ന്‍റെ അ​മ്മ​വേ​ഷം ചെ​യ്തി​രി​ക്കു​ന്ന​ത്. ഫാ​ത്തി​ബി എ​ന്നാ​ണു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. മും​താ​സി​ന്‍റെ അ​മ്മ​യാ​യി സെ​റീ​നാ വ​ഹാ​ബും. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സൈ​റാ ബാ​നു. സ​ഖാ​വ് ജ​യ​രാ​ജ​ന്‍റെ അ​മ്മ​യാ​യാ​ലും മ​ൻ​സൂ​റി​ന്‍റെ അ​മ്മ​യാ​യാ​ലും മും​താ​സി​ന്‍റെ അ​മ്മ​യാ​യാ​ലും... ഇ​തി​ലെ അ​മ്മ​മാ​രൊ​ക്കെ വ​ള​രെ വി​ശാ​ല​മാ​യ മ​ന​സു​ള്ള ആ​ളു​ക​ളാ​ണ്.

റോ​ഷ​ൻ മാ​ത്യു​വി​ന്‍റെ ആ​ന​ന്ദം എ​ന്ന സി​നി​മ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. അ​യാ​ൾ എ​ന്‍റെ മു​ന്നി​ൽ വ​ന്ന​പ്പോ​ൾ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​യി. അ​യാ​ളു​ടെ ഫീ​ച്ച​റും ബ​യോ​ഡേ​റ്റ​യു​മൊ​ക്കെ അ​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്കി​ഷ്ട​മാ​യി. റോ​ഷ​ൻ വ​ണ്ട​ർ​ഫു​ൾ ആ​ക്ട​റാ​ണെ​ന്ന് ഈ ​സി​നി​മ തെ​ളി​യി​ച്ചു. അ​യാ​ളു​ടെ ഓ​രോ ച​ല​ന​വും ക​ണ്ട ഓ​രോ ആ​ളും ഓ​രോ ടെ​ക്നീ​ഷ​നും റോ​ഷ​ൻ മാ​ത്യു ഒ​രു സൂ​പ്പ​ർ​താ​രം ആ​കും എ​ന്നു പ​റ​യു​ന്ന​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. റോ​ഷ​നും പ്ര​യാ​ഗ​യും ഗം​ഭീ​ര ആ​ക്ടേ​ഴ്സാ​ണ്.



ന​ടി​മാ​രു​ടെ​യി​ട​യി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും പോ​പ്പു​ല​ർ ആ​യ ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​നാ​ണെ​ന്ന് എ​നി​ക്കു തോ​ന്നു​ന്നു. അ​വ​ർ​ക്ക് അ​സാ​മാ​ന്യ ഫാ​ൻ​സാ​ണ്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് ആ​ശ ശ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​വും. അ​വ​രു​ടെ ഏ​റ്റ​വും ന​ല്ല കാ​ര​ക്ട​റു​ക​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഇ​തി​ലെ ഫാ​ത്തി​ബി. സെ​റീ​ന മു​ന്പു​ത​ന്നെ ന​ല്ല പെ​ർ​ഫോ​മ​ൻ​സ് ചെ​യ്തി​ട്ടു​ള്ള ആ​ള​ല്ലേ.

ര​ൺജി​പ​ണി​ക്ക​ർ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ര​ക്ട​റാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ്. ക​ല​ന്ത​ൻ ഹാ​ജി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് രൺജി​പ​ണി​ക്ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൗ​ര​പ്ര​മാ​ണി​യാ​ണ്. ഭൂ​മി​ക​ച്ച​വ​ട​വു​മുണ്ട്. നന്മയു​ള്ള ആ​ൾ ത​ന്നെ​യാ​ണ്. സാ​ധാ​ര​ണ നാ​ട്ടി​ലു​ള്ള ചി​ല ആ​ളു​ക​ളു​ടെ കു​രു​ട്ടു​വി​ദ്യ​ക​ളും മ​റ്റു​മു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന​പ​ര​മാ​യി ന​ല്ല ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ്.



വ​ള​രെ സാ​ത്വി​ക​നാ​യ ഒ​രു ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യി​ട്ടാ​ണ് വി.​കെ.​ശ്രീ​രാ​മ​ൻ ഇ​തി​ൽ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യ​മു​ള്ള ക​ഥ​യാ​ണു പ​റ​യു​ന്ന​ത്. കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ആ​ന​ന്ദ് എ​ന്ന പ​യ്യ​നും ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്.

ഏ​തെ​ങ്കി​ലും സം​ഭ​വ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ച​രി​ത്ര​ത്തെ വീ​ണ്ടും വാ​യി​ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടോ ഈ ​സി​നി​മ​യി​ൽ...?

ച​രി​ത്ര​മ​ല്ല. ഈ ​അ​ടു​ത്ത കാ​ല​ത്ത്, അ​ഞ്ചെ​ട്ടു കൊ​ല്ല​ത്തി​നു​ള്ളി​ൽ ന​ട​ന്ന, ഇ​പ്പോ​ഴും ന​ട​ക്കു​ന്ന ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​തി​ൽ. ഒ​രു ക​ലാ​പ​വും ഒ​രാ​ൾ​ക്കും ന​ല്ല​ത​ല്ല എ​ന്നാ​ണു വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​റി​ൽ പ​റ​യു​ന്ന​ത്.

ക​ലാ​പ​ങ്ങ​ളി​ൽ പെ​ടു​ന്ന​തു നി​ഷ്ക​ള​ങ്ക​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ന​മു​ക്ക് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല. ഇ​തി​ലൊ​ക്കെ ഇ​ര​യാ​കു​ന്ന​തു പാ​വ​ങ്ങ​ളാ​ണ​ല്ലോ. അ​തു കാ​ണി​ക്കാ​ൻ പ​റ്റു​ന്ന സി​നി​മ​യാ​ണി​ത്. എ​ന്തു​കൊ​ണ്ടു ക​ലാ​പ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു സി​നി​മ​യി​ൽ കാ​ണി​ച്ചി​ട്ടി​ല്ല. അ​തി​ന്‍റെ ദു​രി​ത​ങ്ങ​ളും പ​രി​ണി​ത​ഫ​ല​ങ്ങ​ളു​മാ​ണ് സി​നി​മ​യി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ന​മ്മ​ളെ ചി​ന്തി​പ്പി​ക്കു​ന്ന ഒ​രു സി​നി​മ​യാ​ണ്.



ഹിന്ദുക്കളും മുസൽമാൻമാരും ഒരുമിച്ചു വളരെ സന്തോഷത്തിൽ കഴിയുന്ന ഒരു സമൂഹമാണ് നിലനിൽക്കുന്നത്; അതു മുംബൈയിലാണെങ്കിലും ഇവിടെയാണെങ്കിലും. അവിടേക്കാണ് കലാപങ്ങളും പ്രശ്നങ്ങളുമൊക്കെ വരുന്നത്. കലാപങ്ങളുണ്ടാകുന്നത് അവിചാരിതവും ചെറിയ ചെറിയ കാരണങ്ങളിൽ നിന്നുമാണ്. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വ​ലി​യ ക​ലാ​പ​വും ദു​രി​ത​ങ്ങ​ളു​മാ​യി മാ​റു​ന്ന കാ​ഴ്ച ന​മ്മ​ൾ കാ​ണു​ന്നു. അ​ങ്ങ​നെ ഒ​ളി​ഞ്ഞും വ​ന്യ​മാ​യു​മൊ​ക്കെ​ത്ത​ന്നെ ഈ ​നാ​ട്ടി​ലെ അ​വ​സ്ഥ​ക​ളെ തു​റ​ന്നു​കാ​ണി​ക്കു​ക​യാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ.

സെ​ക്കു​ല​റി​സം എ​ന്നു​ള്ള​തി​ന്‍റെ ഏ​റ്റ​വും ന​ല്ല ജീ​വി​തം ഈ ​സി​നി​മ​യി​ലു​ണ്ട്. എ​ല്ലാ മ​നു​ഷ്യ​രും അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സ്നേ​ഹി​ക്കു​ന്ന​വ​രും സ​ഹാ​യി​ക്കു​ന്ന​വ​രു​മാ​കു​ന്നു​ണ്ട്. അ​തി​ൽ ജാ​തി​യും മ​ത​വു​മൊ​ന്നു​മി​ല്ല. ഈ ​സി​നി​മ​യി​ലെ അ​മ്മ​യെ​യും മ​ക​ളെ​യും മും​ബൈ​യി​ലെ ക​ലാ​പ​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് ഒ​രു ഹി​ന്ദു​വാ​ണ്.




വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​ർ എ​ന്ന ടൈ​റ്റി​ലി​ന്‍റെ പ്ര​സ​ക്തി..?.

മ​ൻ​സൂ​ർ എ​ഴു​തി​യി​രി​ക്കു​ന്ന ഒ​രു ക​ത്തി​ന്‍റെ അ​വ​സാ​ന വാ​ച​ക​മാ​ണ് വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​ർ. അ​തി​നു മ​റ്റു മാ​ന​ങ്ങ​ളു​മു​ണ്ടാ​വും.

ആ​ർ​ട്ട്, കൊ​മേ​ഴ്സ്യ​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള വേ​ർ​തി​രി​വു​ക​ൾ​ക്കി​ട​യി​ൽ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള താ​ങ്ക​ളു​ടെ കാ​ഴ്ച​പ്പാ​ട് എ​ന്താ​ണ്...?

ഞാ​ൻ ആ​ർ​ട്ട് സി​നി​മ​യു​ടെ ആ​ള​ല്ല. ആ​ളു​ക​ൾ കാ​ണു​ന്ന പ​ടം എ​ടു​ക്ക​ണ​മെ​ന്ന് ആ​ദ്യം​മു​ത​ൽ ത​ന്നെ ആ​ഗ്ര​ഹി​ക്കു​ക​യും അ​തു​പോ​ലെ ചെ​യ്യു​ന്ന ഒ​രാ​ളു​മാ​ണ്. എ​ന്‍റെ പ​ട​ങ്ങ​ൾ ക​ണ്ടാ​ൽ ഒ​ന്നും ആ​ർ​ട്ട് പ​ട​മാ​ണെ​ന്ന് ഒ​രാ​ൾ​ക്കും തോ​ന്നി​ല്ല. എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളി​ലൂ​ടെ​യും അ​തു കൃ​ത്യ​മാ​യി ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഞാ​ൻ എ​ന്‍റെ മ​ണ്ണി​ന്‍റെ ഭാ​ഷ സം​സാ​രി​ക്കു​ന്ന സി​നി​മ​ക​ളേ എ​ടു​ത്തി​ട്ടു​ള്ളൂ. ഒ​രു ഫ്രെ​യിം പോ​ലും ഒ​രാ​ളി​ൽ നി​ന്നു കോ​പ്പി​യ​ടി​ച്ചി​ട്ടി​ല്ല. എ​ന്നെ ഒ​രു ഫി​ലിം മേ​ക്ക​റും സ്വാ​ധീ​നി​ച്ചി​ട്ടു​മി​ല്ല. മ​റ്റൊ​രാ​ളി​ന്‍റെ പോ​ലെ ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്കു തോ​ന്നി​യി​ട്ടു​മി​ല്ല. എ​ന്‍റെ സി​നി​മ ക​ണ്ടാ​ൽ ഞാ​ൻ ഒ​രാ​ളെ​യും പി​ന്തു​ട​രു​ന്ന ആ​ളാ​ണെ​ന്ന് ആ​രും പ​റ​യു​ക​യി​ല്ല. എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. ഒ​ന്നി​ന്‍റെ​യും പി​ന്നാ​ലെ ഞാ​ൻ പോ​യി​ട്ടി​ല്ല എ​ന്‍റെ വ​ഴി​ക​ൾ തേ​ടാ​ൻ. ഈ ​സി​നി​മ നി​ങ്ങ​ൾ​ക്ക​തു കു​റേ​ക്കൂ​ടി വ്യ​ക്ത​മാ​ക്കും.




താ​ങ്ക​ൾ സി​നി​മ​യി​ൽ പാ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്...?

ഈ ​പാ​ട്ടു​ക​ളി​ല്ലെ​ങ്കി​ൽ സി​നി​മ പൂ​ർ​ത്തി​യാ​വി​ല്ല. മൂ​ന്നു​പേ​രാ​ണ് പാ​ട്ടു​ക​ൾ എ​ഴു​തി​യ​ത്. പ്രേം​ദാ​സ് ഗുരുവായൂർ, റ​ഫീ​ക് അ​ഹ​മ്മ​ദ്, പ്ര​ഭാ​വ​ർ​മ. യേ​ശു​ദാ​സ് പാ​ടി​യ പോ​യ്മറ​ഞ്ഞ​കാ​ലം വ​ന്നു​ചേ​രു​മോ എ​ന്ന പാ​ട്ടെ​ഴു​തി​യ​ത് പ്രേം​ദാ​സ് എ​ന്ന തോ​ട്ട​ക്കാ​ര​നാ​ണ്. മ​ധു​ശ്രീ, യാ​സി​ൻ നി​സാ​ർ എ​ന്നി​വ​ർ പാ​ടി​യ "അ​റി​യാ​യ്ക​യാ​ല​ല്ല സ്നേ​ഹ​മേ നി​ൻ നി​ലാ​ക്കു​ളി​രി​ൽ നി​ന്നു ഞാ​ൻ മാ​റി​നി​ന്നു...' എ​ന്ന പാ​ട്ട് എ​ഴു​തി​യ​തു പ്ര​ഭാ​വ​ർ​മ. ചി​ത്ര പാ​ടി​യ "നി​ലാ​വി​ന്‍റെ ന​ഗ​ര​മേ' എ​ന്ന പാ​ട്ടെ​ഴു​തി​യ​തു റ​ഫീ​ക് അ​ഹ​മ്മ​ദ്. ഫ്രാ​ങ്കോ, യാ​സി​ൻ നി​സാ​ർ, അ​നി​ത ഷെ​യ്ക് എ​ന്നി​വ​ർ പാ​ടി​യ "ഇ​ട​നെ​ഞ്ചി​ൽ ഇ​ട​യ്ക്ക​ക​ൾ ത​കി​ല​ടി..' എ​ന്ന ക​ല്യാ​ണ​പ്പാ​ട്ടെ​ഴു​തി​യ​തു റ​ഫീ​ക് അ​ഹ​മ്മ​ദ്. പാ​ട്ടു​ക​ളി​ലൂ​ടെ​യാ​ണ് പ​ല​തും ഉ​രു​ത്തി​രി​ഞ്ഞു​വ​രു​ന്ന​ത്. പ്രേം​ദാ​സി​ന്‍റെ പാ​ട്ടി​ലൂ​ടെ​യാ​ണു കാ​ലം മൂ​ന്നു വ​ർ​ഷം ക​ട​ന്നു​പോ​കു​ന്ന​തു കാ​ണി​ക്കു​ന്ന​ത്. എ​ല്ലാം സി​റ്റ്വേ​ഷ​ൻ സോം​ഗ്സാ​ണ്.




ര​മേ​ഷ് നാ​രാ​യ​ണ​നാ​ണ​ല്ലോ താ​ങ്ക​ളു​ടെ സി​നി​മ​ക​ളി​ൽ പാ​ട്ടു​ക​ളു​ടെ ശി​ല്പി..?

എ​ന്‍റെ സി​നി​മ​ക​ളി​ലെ എ​ല്ലാ പാ​ട്ടു​ക​ളും ര​മേ​ഷ് നാ​രാ​യ​ണ​നാ​ണു ചെ​യ്ത​ത്. ഞാ​നാ​ണു ര​മേ​ഷ് നാ​രാ​യ​ണ​നെ കൊ​ണ്ടു​വ​ന്ന​ത്. പ​റ​യാ​ൻ മ​റ​ന്ന പ​രി​ഭ​വ​ങ്ങ​ൾ...​അ​താ​ണ് അ​യാ​ളു​ടെ ആ​ദ്യ​ത്തെ പാ​ട്ട്. റ​ഫീ​ക് അ​ഹ​മ്മ​ദി​ന്‍റെ​യും ആ​ദ്യ പാ​ട്ട് അ​താ​ണ്. ഷ​ഹ​ബാ​സ് അ​മ​നും എ​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​ണു വ​ന്ന​ത്. ജ​യ​കൃ​ഷ്ണ​ൻ കാ​വി​ൽ ക​ഥാ​കൃ​ത്ത് എ​ന്ന നി​ല​യി​ൽ ആ​ദ്യ​മാ​യി വ​രു​ന്ന​തും എ​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​ണ്.




ഈ ​സി​നി​മ​യു​ടെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ച്...?

എ​ഡി​റ്റിം​ഗ് ഡോ​ണ്‍ മാ​ക്സ്. ഡോ​ണും ഞാ​നും കൂ​ടി കൈ​ര​ളി​യി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. അ​ന്നു തൊ​ട്ടു​ള്ള അ​ടു​പ്പ​മാ​ണ്. ഞാ​നും ഈ ​സി​നി​മ​യു​ടെ കാ​മ​റാ​മാ​ൻ എം.​ജെ.​രാ​ധാ​കൃ​ഷ്ണ​നും ന​ല്ല ചേ​ർ​ച്ച​യാ​ണ്. ന​ല്ല കാ​മ​റാ​മാ​നാ​ണ് എം​ജെ. ന​മ്മ​ൾ പ​റ​ഞ്ഞാ​ൽ മ​ന​സി​ലാ​കു​ന്ന കാ​മ​റാ​മാ​ൻ. അ​ജി​ത് വ​ർ​ഗീ​സാ​ണ് സൗ​ണ്ട് റി​ക്കാ​ർ​ഡിം​ഗ്. നി​ഖി​ൽ ജോ​ർ​ജാ​ണ് ഇ​ഫ​ക്ട്സ് ചെ​യ്ത​ത്. സ്റ്റിൽസ് കെ. ആർ.വിനയൻ. മേക്കപ്പ് പട്ടണം റഷീദ്. വസ്ത്രാലങ്കാരം ശിൽക രാജ്. എ​ല്ലാ​വ​രും പ്ര​ഗ​ല്ഭ​രാ​ണ്.




രാ​ജ്യ​സ്നേ​ഹം എ​ന്ന വി​ഷ​യ​ത്തെ ഈ ​സി​നി​മ എ​ങ്ങ​നെ​യാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്...?

അ​വ​ന​വ​ൻ ജീ​വി​ക്കു​ന്ന മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹം ത​ന്നെ​യാ​ണ് അ​വ​ന​വ​ന്‍റെ രാ​ജ്യ​സ്നേ​ഹം. അ​വ​ന​വ​ന്‍റെ ജീ​വി​ത​ത്തി​ൽ സ​ഹ​ജീ​വി​ക​ളോ​ടൊ​ക്കെ​യു​ള്ള സ്നേ​ഹം. അ​ത​തു നാ​ട്ടി​ലെ സം​സ്കാ​ര​ത്തി​നും ജീ​വി​ത​ത്തി​നും വേ​ണ്ടി പൊ​രു​തു​ന്ന​താ​വ​ണം അ​ത്. സാ​രേ ജ​ഹാം സെ ​അ​ച്ഛാ ഹി​ന്ദു​സ്ഥാ​ൻ ഹ​മാ​രാ...​എ​ന്ന ഗീ​ത​ത്തി​ന്‍റെ മ്യൂ​സി​ക് ബാ​ക്ഗ്രൗ​ണ്ട് സ്കോ​റി​ൽ കൊ​ടു​ത്തു​കൊ​ണ്ടാ​ണ് ഈ ​സി​നി​മ​യു​ടെ ടൈ​റ്റി​ൽ എ​ഴു​തി​ക്കാ​ണി​ക്കു​ന്ന​ത്.

ഞാ​നും മ​ല​യാ​ളി​യാ​ണ് എ​ന്ന ഉ​റ​ച്ച ബോ​ധ​ത്തി​ൽ നി​ന്നാ​ണ് എ​ന്‍റെ സി​നി​മ​ക​ളും. ഇ​ന്ത്യാ- പാ​ക് വി​ഭ​ജ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​ണു ഞാ​ൻ. അ​തൊ​രു ബ്ല​ണ്ട​ർ ആ​യി​രു​ന്നു എ​ന്നു കാ​ണി​ക്കാ​നാ​യി​രു​ന്നു ഞാ​ൻ പ​ര​ദേ​ശി എ​ന്ന സി​നി​മ​യെ​ടു​ത്ത​ത്. എ​ങ്ങ​നെ​യാ​ണു കേ​ര​ള​ത്തി​ന്‍റെ നാ​ഷ​ണ​ൽ മൂ​വ്മെ​ന്‍റ് എ​ന്നു​ള്ള​താ​ണു വീ​ര​പു​ത്ര​ൻ. മ​ല​യാ​ള​ത്തി​ൽ നാ​ഷ​ണ​ൽ മൂ​വ്മെ​ന്‍റി​നെ​ക്കു​റി​ച്ച് ഒ​റ്റ സി​നി​മ മാ​ത്ര​മേ​യു​ള്ളൂ- അ​ത് എ​ന്‍റെ സി​നി​മ മാ​ത്ര​മാ​ണ്. മ​ല​ബാ​റി​ലെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ​ത്.




സി​നി​മാ​നി​ർ​മാ​ണ​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളോ​ടു​ള്ള താ​ങ്ക​ളു​ടെ സ​മീ​പ​നം...?

അ​തി​ന്‍റെ പ്രോ​ബ്ലം​സൊ​ക്കെ എ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രാ​ളാ​ണു ഞാ​ൻ. കാ​ര​ണം, അ​പ്പോ​ൾ ന​മ്മ​ൾ വേ​റൊ​രു മൂ​ഡി​ലേ​ക്കു പോ​കും. എ​നി​ക്കു​പി​ന്നെ വേ​റൊ​ന്നും ഓ​ർ​മ​യു​ണ്ടാ​വി​ല്ല. റോ​ഷ​നു മു​ന്പേ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു ഫി​ക്സ് ചെ​യ്ത ന​ട​ൻ മാ​റി​പ്പോ​യി​രു​ന്നു. ഗൗ​ത​മി​ക്കു വ​ച്ചി​രു​ന്ന റോ​ളി​ലാ​ണ് ആ​ശാ ശ​ര​ത് വ​ന്ന​ത്. ശ്വേ​ത ​മേ​നോ​നു വ​ച്ചി​രു​ന്ന റോ​ളി​ലാ​ണ് സെ​റീ​ന വ​ഹാ​ബ് വ​ന്ന​ത്. അ​തൊ​ക്കെ സാ​ധാ​ര​ണം. അ​തു​പോ​ലെ പ​ര​ദേ​ശി ആ​ദ്യം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ച​തു മ​മ്മൂ​ട്ടി​യെ വ​ച്ചാ​ണ്. പ​ക്ഷേ, ഡേ​റ്റി​ന്‍റെ ക്ലാ​ഷ് വ​ന്ന​പ്പോ​ൾ മാ​റി​പ്പോ​യി. മ​മ്മൂ​ട്ടി​ക്കു പ​ക​രം മോ​ഹ​ൻ​ലാ​ലാ​ണ് പ​ര​ദേ​ശി​യി​ൽ അ​ഭി​ന​യി​ച്ച​ത്. ശ്രീ​നി​വാ​സ​നെ ആ​യി​രു​ന്നു പ​ര​ദേ​ശി​യി​ൽ ജ​ഗ​തി ചെ​യ്ത റോ​ളി​ന് ഞാ​ൻ ആ​ദ്യം ആ​ലോ​ചി​ച്ചി​രു​ന്ന​ത്.




ഈ ​സി​നി​മ സ​മൂ​ഹ​ത്തി​ൽ എ​ന്തു​ത​രം മാ​റ്റം വ​രു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്...?

മാ​റ്റ​മൊ​ന്നും ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഇ​ങ്ങ​നെ​യൊ​ക്കെ​യു​ണ്ടെ​ന്നും ഇ​തൊ​ക്കെ ന​മ്മ​ൾ കാ​ണേ​ണ്ട​താ​ണെ​ന്നും സ​മൂ​ഹ​ത്തി​നു മ​ന​സി​ലാ​കും. സ​മൂ​ഹം മാ​റാ​നൊ​ന്നു​മ​ല്ല ന​മ്മ​ൾ സി​നി​മ​യെ​ടു​ക്കു​ന്ന​ത്. സൊ​സൈ​റ്റി മാ​റു​ന്ന​തി​നു രാ​ഷ്‌ട്രീ​യ​വും ക​ൾ​ച്ച​റു​മൊ​ക്കെ മാ​റേ​ണ്ട​തു​ണ്ട്. സി​നി​മ​യ്ക്കും അ​തി​ൽ ചെ​റി​യ സം​ഭാ​വ​ന ന​ല്കാ​നു​ണ്ടാ​വും. എ​ന്‍റെ ഒ​രു സി​നി​മ​കൊ​ണ്ടൊ​ന്നും സൊ​സൈ​റ്റി മാ​റു​മെ​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. പ​ക്ഷേ, സ​മൂ​ഹ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​ക്കെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​രെ കാ​ണി​ക്കാ​നാ​വും. ഇ​തി​നൊ​ക്കെ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും ഇ​ത്ത​രം ഭാ​വ​ന​ക​ൾ എ​നി​ക്കു​ണ്ടെ​ന്നും അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താനുമാവും. അ​തു ചി​ല​പ്പോ​ൾ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​പോ​യെ​ന്നു വ​രാം. സി​നി​മ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കു​ന്ന മാ​ധ്യ​മം ത​ന്നെ​യാ​ണ്. അ​തി​ൽ സം​ശ​യ​മൊ​ന്നു​മി​ല്ല.




സ​ന്ദേ​ശം ന​ല്കു​ന്ന​താ​വ​ണം സി​നി​മ എ​ന്നു ക​രു​തു​ന്നു​ണ്ടോ...?

ഞാ​ൻ മേ​സേ​ജി​ന്‍റെ ആ​ളൊ​ന്നു​മ​ല്ല. ഞാ​ൻ പ​റ​യു​ന്ന​തി​ൽ മെ​സേ​ജ് ഉ​ണ്ടാ​വും. സി​നി​മ​യെ​ടു​ക്കു​ന്പോ​ൾ സി​നി​മ​യെ​ടു​ക്കു​ക. അ​തി​ൽ ലൈ​ഫ് ഉ​ണ്ടാ​വ​ണം. ആ ​ഡ​യ​റ​ക്ട​റു​ടെ നി​ല​പാ​ടൊ​ക്കെ അ​തി​ൽ കാ​ണും. ഈ ​പ​ടം കാ​ണു​ന്പോ​ൾ നി​ങ്ങ​ൾ​ക്ക​തു കാ​ണാം.

1993 ൽ ​മ​ഗ്‌രിബ്, 1998 ൽ ​ഗ​ർ​ഷോം, 2007 ൽ ​പ​ര​ദേ​ശി, 2011 ൽ ​വീ​ര​പു​ത്ര​ൻ... സി​നി​മ​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ഇ​ട​വേ​ള​ക​ൾ...?

ഒ​രു പ​ടം ക​ഴി​ഞ്ഞു പെ​ട്ടെ​ന്ന് അ​ടു​ത്ത​തു ചെ​യ്യി​ല്ല. ഇ​തു ക​ഴി​ഞ്ഞ് ആ​റു മാ​സം ക​ഴി​ഞ്ഞ് വേ​റെ പ​ടം ചെ​യ്യു​ക എ​ന്ന രീ​തി​യി​ല്ല. അ​തു സം​ഭ​വി​ക്കു​ന്ന​താ​ണ്.



പ്രേക്ഷ​ക​രോ​ടു പ​റ​യാ​നു​ള്ള​ത്...?

സി​നി​മ ജ​ന​ങ്ങ​ൾ കാ​ണ​ണം എ​ന്നു​ള്ള​താ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര്യം. ഇ​തു ഫാ​മി​ലി സി​നി​മ​യാ​ണ്. ഒ​രു​പാ​ട് ചെ​റു​പ്പ​ക്കാ​രു​ണ്ട് ഈ ​സി​നി​മ​യി​ൽ. ഇ​ത് യം​ഗ്സ്റ്റേ​ഴ്സി​ന്‍റെ സി​നി​മ കൂ​ടി​യാ​ണെ​ന്നു പാ​ട്ടു​ക​ൾ കാ​ണു​ന്ന​വ​ർ പ​റ​യു​ന്നു​ണ്ട്. ഇ​തി​നോ​ട​കം ര​ണ്ടു ല​ക്ഷം ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഈ ​സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ത്തി​ക്ക​ഴി​ഞ്ഞു. ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഇ​തു സം​സാ​ര​വി​ഷ​യം ആ​യി​ട്ടു​ണ്ട്. പൊ​തു​സ​മൂ​ഹം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഈ ​സി​നി​മ​യെ കാ​ത്തി​രി​ക്കു​ന്ന​ത്. അ​തി​ലെ പാ​ട്ടു​ക​ളും ഷൂ​ട്ടിം​ഗ് റി​പ്പോ​ർ​ട്ടു​ക​ളു​മൊ​ക്കെ​യാ​വാം അ​തി​നു പി​ന്നി​ൽ.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.