‘കിടു’വിനു കിടിലൻ പാട്ടുകളൊരുക്കി വിമൽ ടി.കെ.
Monday, March 12, 2018 7:00 PM IST
പടം ഇറങ്ങും മുന്പേ പാട്ട് ഹിറ്റാവുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മജീദ് അബു സംവിധാനം ചെയ്ത ‘കിടു’വിലെ ആദ്യ പാട്ടു തന്നെ ഹിറ്റായതിന്‍റെ ത്രില്ലിലാണ് സംഗീത സംവിധായകനും ഗായകനുമായ വിമൽ ടി.കെ. ഹാപ്പി വെഡിംഗിലെ ഹിറ്റ് ഗാനങ്ങൾക്കുശേഷം വിമലൊരുക്കിയ അഞ്ചു പാട്ടുകളാണ് ‘കിടു’വിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിനായക് ശശികുമാറിന്‍റെ രചനയിൽ വിമൽ ടി.കെ. സംഗീതം നല്കി ആലപിച്ച ‘ഇമയിൽ, കണ്ണിമയിൽ...’ എന്ന ഗാനമാണ് ഇപ്പോൾ പരക്കെ സംസാരവിഷയം. അതിലെ ഗാനരംഗത്തിന് അഡാർ ലവിലെ പാട്ടുരംഗവുമായി സാമ്യമുണ്ടെന്നുള്ള വാദങ്ങളും പാട്ടിനെ ചർച്ചകളിൽ സജീവമാക്കി. എന്നാൽ, വിവാദങ്ങളിലൂടെ പാട്ടിനെ പൊക്കിക്കൊണ്ടുവരുന്നതിൽ തനിക്കു വ്യക്തിപരമായി താത്പര്യമില്ലെന്നാണു വിമലിന്‍റെ പക്ഷം. ‘കിടു’വിലെ പാട്ടുകളെക്കുറിച്ചും പിന്നിട്ട സംഗീതവഴികളെക്കുറിച്ചും വിമൽ സംസാരിക്കുന്നു...



സി​നി​മാ​സം​ഗീ​ത​ത്തി​ലേ​ക്കുള്ള വഴി..?

ഒ​ന്നാം ക്ലാ​സ് മു​ത​ൽ ത​ബ​ല​യും ആ​റാം ക്ലാ​സ് മു​ത​ൽ പി​യാ​നോ, കീ​ബോ​ർ​ഡ് എ​ന്നി​വ​യും പ​ഠി​ച്ചി​ട്ടു​ണ്ട്. മ്യൂ​സി​ക് പ്രോ​ഗ്രാ​മിം​ഗും അ​തി​ന്‍റെ കം​പ്യൂ​ട്ട​ർ കാ​ര്യ​ങ്ങ​ളു​മൊ​ക്കെ എ​ട്ടാം ക്ലാ​സ് മു​ത​ൽ സെ​ൽ​ഫ് ലേ​ണിം​ഗി​ലൂ​ടെ പ​ഠി​ച്ചെ​ടു​ത്ത​താ​ണ്. പി​ന്നീ​ട് ലണ്ടനി​ൽ പോ​യി മ്യൂ​സി​ക് പ്രൊ​ഡ​ക്്ഷ​നും ഫിലിം മേക്കിംഗും പഠിച്ചു. പി​ന്നീ​ടു നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സി​നി​മാ​സം​ഗീ​തം ചെ​യ്തു തു​ട​ങ്ങി​യ​ത്. അലി അക്ബർ സംവിധാനം ചെയ്ത അച്ഛൻ എന്ന സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്കോറിങ്ങും വിനയൻ സാറിന്‍റെ ഡ്രാക്കുളയിൽ ഒരു പ്രമോഷണൽ സോങ്ങും ചെയ്തു. ജോ ​ഈ​ശ്വ​ർ സം​വി​ധാ​നം ചെ​യ്ത കു​ന്താ​പു​ര​യി​ൽ പാ​ട്ടു​ക​ൾ ചെ​യ്തു. റാ​സ്പു​ട്ടി​ൻ എ​ന്ന പ​ട​ത്തി​ൽ ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ ചെ​യ്തു. ഹാ​പ്പി വെ​ഡ്ഡിം​ഗി​ൽ നാ​ലു പാ​ട്ടു​ക​ളും ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​റും ചെ​യ്തു. എ​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ഹി​റ്റാ​യി​രു​ന്നു ഹാ​പ്പി വെ​ഡ്ഡിം​ഗ്. പ​ടം 100 ദി​വ​സം ഓ​ടി.

ഹാ​പ്പി വെ​ഡിം​ഗി​ലേ​ക്ക് എ​ത്തി​യ​ത്..?

ഷൂ​ട്ടിം​ഗും ഫ​സ്റ്റ് ക​ട്ടും ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ൻ അ​തി​ലേ​ക്ക് എ​ത്തി​യ​ത്. പ​ട​ത്തി​ന്‍റെ എ​ഡി​റ്റ​ർ ദി​ലീ​പാ​ണ് എ​ന്നെ വി​ളി​ച്ച​ത്. ബാ​ക്ക് ഗ്രൗ​ണ്ട് സ്കോ​റി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു പാ​ട്ടു​ക​ൾ​ക്കു മ്യൂ​സി​ക് ചെ​യ്തു. അ​തു ന​ന്നാ​യി വ​ർ​ക്കൗ​ട്ട് ആ​യ​പ്പോ​ൾ ഓ​ഡി​യോ റൈ​റ്റ്്സ് എ​ടു​ത്ത ടീം ​അ​തു പാ​ട്ടാ​യി​ത്ത​ന്നെ വേ​ണ​മെ​ന്നു പ​റ​ഞ്ഞു. തു​ട​ർ​ന്നു ഫു​ൾ സോം​ഗാ​യി റീ​വ​ർ​ക്ക് ചെ​യ്താ​ണ് അ​തു കൊ​ടു​ത്ത​ത്.




ഹാ​പ്പി വെ​ഡിംഗിനുശേഷം ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടാ​കു​മ​ല്ലോ...?

അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. എനിക്കു കം​ഫ​ർ​ട്ടാ​യ ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. മാ​ത്ര​മ​ല്ല ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ്. തി​ര​ക്കി​ട്ടു ചെ​യ്യു​ക എ​ന്നൊ​ന്നു​മി​ല്ല. അ​തി​നു കം​ഫ​ർ​ട്ടാ​കു​ന്പോ​ൾ ചെ​യ്യ​ണം എ​ന്നേ​യു​ള്ളൂ. ആ​ർ​ട്ടി​നോ​ടു​ള്ള ഒ​രി​ഷ്ടം കൊ​ണ്ടാ​ണു ചെ​യ്യു​ന്ന​ത്. അ​ല്ലാ​തെ കു​റേ പ്രോ​ജ​ക്ടു​ക​ൾ ചെ​യ്യു​ക എ​ന്ന​തി​ൽ ഒ​ട്ടും താ​ത്പ​ര്യ​മി​ല്ല.



കി​ടു​വി​ലേ​ക്ക് എ​ത്തി​യ​ത്...?

കി​ടു​വി​ന്‍റെ ഡ​യ​റ​ക്ട​ർ മ​ജീ​ദ് അ​ബു എ​ന്‍റെ സു​ഹൃ​ത്താ​ണ്. എ​ന്‍റെ സു​ഹൃ​ത്ത് ബി​യോ​ണി​ന്‍റെ പ​ട​ത്തി​ൽ വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഡ​യ​റ​ക്‌ഷ​ൻ സൈ​ഡി​ലും എ​നി​ക്കു താ​ത്പ​ര്യ​മു​ള്ള​തി​നാ​ൽ ഒ​രു പ​ട​ത്തി​നൊ​പ്പം പൂ​ർ​ണ​മാ​യും നി​ൽ​ക്കാ​ൻ പ​റ്റി​യ​താ​ണെ​ന്നു തോ​ന്നി. 2016 ഒ​ക്ടോ​ബ​റി​ലാ​ണു ഞാ​ൻ കിടു ക​മി​റ്റ് ചെ​യ്ത​ത്. ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യാ​ണ് ആ ​പ​ടം അ​വ​ർ 2017 ന​വം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ട​യ്ക്ക് ഒ​രു ത​വ​ണ ഷൂ​ട്ടിം​ഗ് നി​ന്നു​പോ​യി​രു​ന്നു. പി​ന്നീ​ട് എ​ല്ലാ​വ​രു​ടേ​യും കൂ​ട്ടാ​യ്മ​യി​ലാ​ണ് ന​ല്ല ഓൗ​ട്ട്പു​ട്ടി​ലേ​ക്ക് ഈ ​സി​നി​മ​യെ എ​ത്തി​ക്കാ​നാ​യ​ത്. ഏ​പ്രി​ലി​ൽ കി​ടു റി​ലീ​സ് ഉ​ണ്ടാ​കു​മെ​ന്നു വി​ചാ​രി​ക്കു​ന്നു.

എ​ന്താ​ണ് ‘കി​ടു’ പ​റ​യു​ന്ന​ത്...?

വ​ള​രെ സിം​പി​ളാ​യ ക​ഥ​യാ​ണ്. കു​ട്ടി​ക​ളും ടീ​ച്ച​റും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ഒ​രു സം​ഭ​വമാണു പ​റ​യു​ന്നത്. അ​തി​ൽ പ്ര​ണ​യ​വും സൗ​ഹൃ​ദ​വു​മെ​ല്ലാം വ​രു​ന്നു​ണ്ട്. ന​മ്മു​ടെ സ​മൂ​ഹ​ത്തി​നു​ള്ള ഒ​രു സ​ന്ദേ​ശ​മാ​ണ് ഈ ​സി​നി​മ​യു​ടെ മു​ഖ്യാം​ശം. ഇ​തു​വ​രെ ആ​രും പ​റ​യാ​ത്ത ഒ​രു വി​ഷ​യം എ​ന്നൊ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ല. വി​ഷ​യ​ത്തേ​ക്കാ​ൾ ഉ​പ​രി പ​ട​ത്തി​ന്‍റെ മേ​ക്കിം​ഗും അ​വ​ത​ര​ണ​ശൈ​ലി​യു​മൊ​ക്കെ വ​ള​രെ പു​തു​മ​യു​ള്ള​താ​യി​രി​ക്കും. വി​ജ​യി​ച്ച ഹി​റ്റ് പ​ട​ങ്ങ​ളാ​യ ക്വീ​നും അ​ങ്ക​മാ​ലി ഡ​യ​റീ​സു​മൊ​ക്കെ നോ​ക്കി​യാ​ല​റി​യാം ക​ഥ വ​ള​രെ സിം​പി​ളാ​യി​രുന്നുവെന്ന്. അ​വ​ത​ര​ണ​ശൈ​ലി​യി​ലാ​ണ് പ​ടം വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​വ​ത​ര​ണ​ശൈ​ലി ഏ​റെ ര​സ​ക​ര​മാ​ണ്. ഇ​തി​ന്‍റെ സം​വി​ധാ​യ​ക​നും പ്രൊ​ഡ്യൂ​സ​റു​മൊ​ക്കെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​വ​രു​ടെ ടീം ​വ​ർ​ക്കി​ന്‍റെ ഫ​ലം കൂ​ടി​യാ​ണ് ഈ ​സി​നി​മ.



കി​ടു​വി​ലെ പാ​ട്ടു​ക​ൾ..?

കി​ടു​വി​ൽ അ​ഞ്ചു പാ​ട്ടു​ക​ളു​ണ്ട്. അ​ഞ്ചും അ​ഞ്ചു ത​ര​ത്തി​ലു​ള്ള​വ ആ​യി​രി​ക്കും. ഇമയിൽ കണ്ണിമയിൽ... യൂട്യൂബിൽ വന്നിട്ടുണ്ട്. മ​റ്റു പാ​ട്ടു​ക​ളും ഓ​രോ​ന്നാ​യി യൂ​ട്യൂ​ബി​ൽ വ​രും. പ​ട​ത്തി​ന്‍റെ റി​ലീ​സി​നു തൊ​ട്ടു​മു​ന്പ് ഓ​ഡി​യോ ലോ​ഞ്ചിം​ഗ് ഉണ്ടാവും. ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന ഇ​മ​യി​ൽ ക​ണ്ണി​മ​യി​ൽ ഋ​തു​രാ​ഗം വ​രു​മോ... എ​ന്ന പാ​ട്ട് വി​നാ​യ​ക് ശ​ശി​കുമാറാണ് എ​ഴു​തി​യ​ത്. ഞാ​നാണു പാ​ടി​യ​ത്. കി​ടു​വി​ലെ മ​റ്റു പാ​ട്ടു​ക​ൾ വേ​റെ ഗായകരാണു പാ​ടി​യത്. ഹി​ന്ദി റി​യി​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ല​യാ​ളി വൈ​ഷ്ണ​വാ​ണ് നി​ഷാ​ദ് എ​ഴു​തി​യ പാ​ട്ടു പാ​ടി​യ​ത്. കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ ത​രം​ഗ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു പാ​ട്ടാ​ണ​ത്. ബി.കെ. ഹ​രി​നാ​രാ​യ​ണ​ൻ എ​ഴു​തി​യ പ്ര​ണ​യ​വും ടൂ​റി​ന്‍റെ ആം​ബി​യ​ൻ​സു​മു​ള്ള പാ​ട്ടു പാ​ടി​യ​തു വി​നീ​ത് ശ്രീ​നി​വാ​സ​ൻ. ആ​ദ്യ​ത്തെ പാ​ട്ടു ത​ന്നെ ഇ​ത്ര​യും ഹി​റ്റാ​യ സ്ഥി​തി​ക്ക് ബാ​ക്കി​യു​ള്ള പാ​ട്ടു​ക​ളി​ൽ പ്ര​തീ​ക്ഷ ശ​ക്ത​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ട​ൻ പാ​ട്ടു​ക​ൾ പാ​ടു​ന്ന ര​ശ്മി സ​തീ​ഷ് പാ​ടി​യ പാ​ട്ടി​നു ഞാ​നാ​ണ് വ​രി​ക​ളെ​ഴു​തി​യ​ത്. ഇ​ല​ക്്ട്രോ​ണി​ക് മ്യൂ​സി​ക്കും നാ​ട​നും മി​ക്സ് ചേ​ർ​ന്ന വ്യ​ത്യ​സ്ത​മാ​യ ജോ​ണ​റി​ലാ​ണ് ആ ​പാ​ട്ടു വ​രു​ന്ന​ത്. ഡ്രം ​ആ​ൻ​ഡ് ബേയ്സ് എ​ന്ന ജോ​ണ​റി​ൽ മ​ല​യാ​ളം നാ​ട​ൻ പാ​ട്ട് ഹൈ​ബ്രി​ഡ് ചെ​യ്തി​ട്ടു​ള്ള പരീക്ഷണമായിരിക്കും അത്. ഞാ​നും ശ്രുതിയും ചേ​ർ​ന്നു പാ​ടി​യ പാട്ടിനും ഞാ​നാ​ണു വ​രി​ക​ളെ​ഴു​തി​യ​ത്. കിടുവിന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​റും ഞാ​നാ​ണു ചെ​യ്ത​ത്.



‘ഇ​മ​യി​ൽ ക​ണ്ണി​മ​യി​ൽ’...​പാ​ട്ടി​ന്‍റെ ക​ഥ...?

ഈ ​പാ​ട്ട് നാ​ല​ഞ്ചു വ​ർ​ഷം മു​ന്പ് ചെയ്തുവച്ചതാണ്. ഈ ​സി​നി​മ​യുടെ വർക്കിനിടെ സെ​ക്ക​ൻ​ഡ് ഹാ​ഫി​ൽ വ​രു​ന്ന ഒ​രു മൊ​ണ്ടാ​ഷി​ന്് അ​തു കൃ​ത്യ​മാ​യി യോ​ജി​ക്കു​മെ​ന്നു തോ​ന്നി. ഈ ​സോം​ഗ് ഈ ​പ​ട​ത്തി​ലേ​ക്ക് ഏ​റ്റ​വും അ​വ​സാ​ന​മാ​ണു ചേ​ർ​ത്ത​ത്. ഇ​പ്പോ​ൾ ഈ ​പാ​ട്ടി​നു യൂ​ട്യൂ​ബി​ൽ വ​ന്നി​രി​ക്കു​ന്ന വി​ഷ്വ​ൽ​സ് ആ​യി​രി​ക്കി​ല്ല ഇ​തു സി​നി​മ​യി​ൽ വ​രു​ന്പോ​ൾ. സി​നി​മ​യി​ലെ ക​റ​ക്ട് സീ​നു​ക​ൾ ഇപ്പോൾ പു​റ​ത്തു​വി​ട്ടാ​ൽ അ​തു ക​ഥ​യു​ടെ സീ​ക്ര​സി​യെ ബാ​ധി​ക്കും. പണ്ടുഞാ​ൻ ഡ​മ്മി ലി​റി​ക്സ് എ​ഴു​തി പാ​ട്ടാ​യി​ത്ത​ന്നെ​യാ​ണ് ചെ​യ്ത​ത്. ഇ​പ്പോ​ൾ വ​ന്ന പാ​ട്ടി​ലെ ‘ആ​രോ ആ​രോ ആ​രാ​രോ’ എ​ന്ന ഭാ​ഗം മാ​ത്രം അ​തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ബാ​ക്കി വ​രി​ക​ളെ​ല്ലാം ഇ​പ്പോ​ൾ വി​നാ​യ​ക് ശ​ശി​കു​മാ​റാ​ണ് എ​ഴു​തി​യ​ത്. ഈ ​പാ​ട്ടൊ​രു​ക്കി​യ നി​മി​ഷ​ങ്ങ​ൾ ഏ​റെ ര​സ​ക​ര​മാ​യി​രു​ന്നു. വ​ള​രെ​പ്പെ​ട്ടെ​ന്നു ത​ന്നെ ഞ​ങ്ങ​ൾ സി​ങ്കാ​യി. ആ​ദ്യം കേ​ട്ട​പ്പോ​ൾ​ത്ത​ന്നെ എ​ല്ലാ​വ​ർ​ക്കും പാട്ട് ഇ​ഷ്ട​മാ​യി. പ്ര​ണ​യ​ത്തി​ന്‍റെ എ​ല​മെ​ന്‍റു​ള്ള പാ​ട്ടാ​ണി​ത്. വ്യ​ത്യ​സ്ത​ത​രം ജോ​ണ​റു​ക​ൾ പ​രീ​ക്ഷി​ച്ചു ചെ​യ്ത പാ​ട്ടാ​ണ​ത്. അ​തി​ലെ സിം​ഗിം​ഗ് സ്റ്റൈ​ലും അ​തി​ൽ വോ​ക്ക​ൽ​സ് ഉ​പ​യോ​ഗി​ച്ച​തും അ​തി​ന്‍റെ ബീ​റ്റ്സു​മൊ​ക്കെ പ​ക്കാ വെ​സ്റ്റേ​ണും ഇ​ട​യ്ക്കു ഫ്ളൂ​ട്ടി​ന്‍റെ എ​ല​മെ​ന്‍റ്സ് ക​യ​റി​വ​രു​ന്ന സ​മ​യ​ത്തു മാ​ത്രം ഒ​രു രാ​ഗ​ത്തി​ലേ​ക്കു പോ​കു​ന്ന രീ​തി​യി​ലു​മാ​ണ് അതു ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ന​ന്ദ​ഭൈ​ര​വി എ​ന്ന രാ​ഗ​ത്തി​ന്‍റെ എ​ല​മെ​ന്‍റ് ആ ​സോം​ഗി​ലു​ണ്ട്.




കി​ടു​വി​ലും താ​ങ്ക​ൾ ഗാ​യ​ക​നു​മാ​ണ​ല്ലോ...?

കം​പോ​സിം​ഗി​നി​ടെ ഞാ​ൻ പാ​ടി​ക്കേട്ടപ്പോൾ സം​വി​ധാ​യ​ക​നു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​യി. ഹാ​പ്പി​വെ​ഡിം​ഗി​ലും അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ വോ​യ്സി​ൽ പാ​ട്ടു​ക​ൾ വ​ന്ന​ത്. എ​നി​ക്ക് എ​ന്‍റെ വോ​യ്സ് രാ​ശി​യാ​ണ്. മു​ൻ സി​നി​മ​ക​ളി​ലൊ​ക്കെ ഹ​രി​ഹ​ര​ൻ, ശ്രേ​യാ​ഘോ​ഷാ​ൽ, സു​നീ​തി ചൗ​ഹാ​ൻ എ​ന്നി​വ​ർ ഞാ​ൻ കം​പോ​സ് ചെ​യ്ത പാ​ട്ടു​ക​ൾ പാ​ടി​യി​ട്ടു​ണ്ട്. ഓ​രോ​രോ കാ​ര​ണ​ങ്ങ​ളാ​ൽ ആ ​പ​ട​ങ്ങ​ളൊ​ക്കെ നി​ന്നു​പോ​യി. അ​തി​നാ​ൽ ആ ​പാ​ട്ടു​ക​ളും ആ​രും കേ​ട്ടി​ട്ടി​ല്ല. ആ ​പാ​ട്ടു​ക​ളൊ​ക്കെ എ​ന്‍റെ ക​യ്യി​ലു​ണ്ട്. അ​തൊ​ക്കെ അ​ടു​ത്ത ഏ​തെ​ങ്കി​ലു​മൊ​ക്കെ പ്രോ​ജ​ക്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു. എ​ന്നെ ആ​ളു​ക​ൾ അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത് ഞാ​ൻ ഹാ​പ്പി വെ​ഡിംഗി​ൽ പാ​ടി​യ​ശേ​ഷ​മാ​ണ്. അ​താ​യി​രി​ക്കാം ഒ​രു ല​ക്ക് ഫാ​ക്ട​ർ എ​ന്നു തോ​ന്നി.

കി​ടു​വി​ലെ ആ​ദ്യ​ത്തെ പാ​ട്ടി​നു ല​ഭി​ച്ച പ്ര​തി​ക​ര​ണം...?

ഇ​ത്ര​യും ചെ​റി​യ സി​നി​മ​യി​ലെ ആ​ദ്യം പു​റ​ത്തു​വ​ന്ന പാ​ട്ടി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു കി​ട്ടി​യ​ത്. ട്രെ​ൻ​ഡിം​ഗി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ കാ​ല, യ​ന്തി​ര​ൻ 2.0 എ​ന്നി​വ​യു​ടെ ടീ​സ​റു​ക​ൾ​ക്കു തൊ​ട്ടു താ​ഴെ​യാ​യി​രു​ന്നു ഈ ​പാ​ട്ടി​ന്‍റെ സ്ഥാ​നം. ചുരുങ്ങിയ ദിവസങ്ങൾക്കകം മൂന്നുലക്ഷം വ്യൂവേഴ്സ്. എ​ടു​ത്തു പ​റ​യ​ത്ത​ക്ക താരങ്ങൾ ഒ​ന്നു​മി​ല്ലാ​ത്ത ഒ​രു സി​നി​മ ആ​യി​ട്ടും അ​വി​ടെ​യെ​ത്താ​നാ​യ​തു വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്. ഈ ​പാ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള ടെ​ക്നി​ക്ക​ലാ​യ ചി​ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ല​ർ സം​ശ​യം ചോ​ദി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, എ​നി​ക്കു വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള​തു​കൊ​ണ്ട് അ​തി​നു മ​റു​പ​ടി പ​റ​യാ​നാ​വും. ടെ​ക്നി​ക്ക​ലി​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളും മി​സ്റ്റേ​ക്ക് അ​ല്ല. ഞാ​ൻ മ​ന​പൂ​ർ​വം ചെ​യ്ത​തു ത​ന്നെ​യാ​യി​രു​ന്നു. ട്രെ​ൻ​ഡിം​ഗി​ൽ ത​ന്നെ ക​യ​റാ​നാ​യ​തു മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. 97ശ​ത​മാ​ന​വും ലൈ​ക്കു​ക​ളാ​ണു വ​രു​ന്ന​ത്. എ​ന്താ​യാ​ലും അ​തു പ​ട​ത്തി​നു ഗു​ണ​മാ​യി. പാ​ട്ടി​നെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും അ​റി​യാ​നി​ട​യാ​യി.



ഇമയിൽ കണ്ണിമയിൽ...പാ​ട്ട് വി​വാ​ദ​ത്തി​ൽ...?

പ്രൊ​ഡ്യൂ​സ​റും ഡ​യ​റ​ക്ട​റു​മൊ​ക്കെ​യാ​ണ് വിവാദത്തെക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. എ​നി​ക്ക് അ​തി​നെ​ക്കു​റി​ച്ചു വ​ലി​യ അ​റി​വി​ല്ല. പാ​ട്ടി​ലും സംഗീതത്തിലും വിവാദമില്ല​ല്ലോ. അ​തി​ലെ സീ​നു​ക​ളി​ലാ​ണ​ല്ലോ വിവാദമുള്ളത്. ഈ ​പാ​ട്ടി​നെ ഒ​രു വി​വാ​ദ​ത്തി​ലൂ​ടെ പൊ​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ വ്യ​ക്തി​പ​ര​മാ​യി എ​നി​ക്കു യാ​തൊ​രു താ​ത്പ​ര്യ​വു​മി​ല്ല. സം​ഗീ​തം ഇ​ഷ്ട​പ്പെ​ട്ട് ആ​ളു​ക​ൾ ഈ ​പാ​ട്ടി​നെ പൊ​ക്കി​ക്കൊ​ണ്ടു​വ​ര​ണം എ​ന്നു മാ​ത്ര​മേ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ള്ളൂ. വി​വാ​ദ​ങ്ങ​ളൊ​ക്കെ ആ​ളു​ക​ൾ മ​റ​ക്കും. പ​ക്ഷേ, പാ​ട്ടാ​ണ് എ​ക്കാ​ല​വും ഇ​വി​ടെ നി​ല​നി​ൽ​ക്കേ​ണ്ട​ത്. കി​ടു​വും അ​ഡാ​ർ ല​വും എ​ഡി​റ്റ് ചെ​യ്ത​ത് ഒ​രാ​ളാ​ണെ​ന്നും അ​ങ്ങ​നെ​യാ​ണ് വി​ഷ്വ​ലു​ക​ളി​ൽ സാ​ദൃ​ശ്യ​ം വന്നതെന്നുമൊക്കെ ആ​രോ​പ​ണങ്ങൾ കേട്ടിരുന്നു. പ​ക്ഷേ, അ​തൊ​ക്കെ ത​ർ​ക്ക​ങ്ങ​ളും അ​നു​മാ​ന​ങ്ങ​ളും മാ​ത്ര​മാ​ണ്. അ​തി​ലൊ​ന്നും എ​നി​ക്ക് ആ​ധി​കാ​രി​ക​മാ​യി മ​റു​പ​ടി പ​റ​യാ​നാ​വി​ല്ല. കാ​ര​ണം, എ​ന്ന ഫീ​ൽ​ഡ് മ്യൂ​സി​ക്കാ​ണ്.



വി​വാ​ദ​ങ്ങ​ൾ​ക്ക​പ്പു​റം ഒ​മ​റു​മാ​യി സൗ​ഹൃ​ദം..‍‍?

ഒ​മ​റു​മാ​യി ഇ​പ്പോ​ഴും സൗ​ഹൃ​ദ​ത്തി​ലാ​ണ്. ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. അ​ദ്ദേ​ഹം എ​ല്ലാ സി​നി​മ​യ്ക്കും മു​ന്പും വി​ളി​ക്കാ​റു​ണ്ട്, ഞ​ങ്ങ​ൾ ഡി​സ്ക​സ് ചെ​യ്യാ​റു​ണ്ട്. പാ​ട്ടു​വി​വാ​ദ​ത്തെ​ക്കു​റി​ച്ചു ഞ​ങ്ങ​ൾ സം​സാ​രി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹം ഇ​പ്പോ​ൾ അ​ഡാ​ർ ല​വി​ന്‍റെ തി​ര​ക്കി​ലാ​ണ്. അ​വ​രും ഇ​തു സീ​രി​യ​സ് ഇ​ഷ്യു ആ​യി എ​ടുത്തുവെന്നു തോ​ന്നു​ന്നി​ല്ല. വി​വാ​ദ​ങ്ങ​ളൊ​ന്നും ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ ഒ​രി​ക്ക​ലും ബാ​ധി​ച്ചി​ട്ടി​ല്ല. വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യി ക​മ​ന്‍റ് പ​റ​യാ​നു​ള്ള അ​വ​കാ​ശം ഇ​പ്പോ​ൾ എ​നി​ക്കി​ല്ല; അ​തി​നെ​ക്കു​റി​ച്ച് എ​ല്ലാമ​റി​യാ​തെ പ​റ​യാ​ൻ പാ​ടി​ല്ല​ല്ലോ.

യേ​ശു​ദാ​സ്, ചി​ത്ര തു​ട​ങ്ങി​യവ​ർക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്ര​ഹ​മി​ല്ലേ...?

അ​വ​ർ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ക എ​ന്ന​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​ണ്. പ​ക്ഷേ, അ​വ​രു​ടെ പൊ​ട്ടെ​ൻ​ഷ്യ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​ന്ന ഒ​രു പാ​ട്ടാ​യി​രി​ക്ക​ണം അ​ത്.​ വെ​റു​തേ ഒ​രു പാ​ട്ടു​ണ്ടാ​ക്കി പോ​കു​ന്ന​തി​ലു​പ​രി ഏ​റെ സ​മ​യ​വും എ​ഫ​ർ​ട്ടു​മെ​ടു​ത്ത് അ​വ​രു​ടെ ടാ​ല​ന്‍റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന ഒ​രു പാ​ട്ടു​ണ്ടാ​ക്കി​യി​ട്ടു​വേ​ണം എ​നി​ക്ക് അ​വ​ർ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ. ഇ​തൊ​രു ചെ​റി​യ സി​നി​മ​യാ​ണ്. അ​തി​ൽ അ​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട പാ​ട്ടു​ക​ളി​ല്ല​ല്ലോ.



എ​ല്ലാ​ത്ത​രം സം​ഗീ​ത​വും വ​ഴ​ങ്ങു​മെ​ന്നാ​ണോ വി​ശ്വാ​സം..‍?

ഞാ​ൻ മു​ന്പു ചെ​യ്ത സി​നി​മ​ക​ളി​ലെ പാ​ട്ടു​ക​ൾ നോ​ക്കി​യാ​ൽ വ്യ​ത്യാ​സം മ​ന​സി​ലാ​വും. കു​ന്താ​പു​ര​യി​ൽ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ത​രം സൗ​ണ്ട ്ട്രാ​ക്കാ​ണ്. അ​തൊ​രു പീ​ര്യോ​ഡി​ക്് ഡ്രാ​മ ആ​യി​രു​ന്നു. 1920 ലെ ​സം​ഭ​വം ആ​യ​തി​നാ​ൽ വ​ള​രെ നാ​ട​നും ഏറെ സിം​പി​ളു​മാ​യ സൗ​ണ്ടിം​ഗും പ​ഴ​യ​കാ​ല പാ​ട്ടു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള സം​ഗീ​ത​വു​മാ​ണ് അ​തി​ൽ ട്രൈ ​ചെ​യ്ത​ത്. ഹാ​പ്പി വെ​ഡിം​ഗി​ൽ വേ​റൊ​രു സ്റ്റൈ​ലാ​ണ് ചെ​യ്ത​ത്. കി​ടു​വി​ൽ അ​തു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത മ​റ്റൊ​രു സ്റ്റൈ​ൽ..​അ​ങ്ങ​നെ എ​ന്‍റേ​താ​യ ഒ​രു ശൈ​ലി കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഒ​രു​പാ​ടു പാ​ട്ടു​കാ​രു​ടെ പാ​ട്ടു​ക​ൾ​ക്കി​ട​യി​ൽ എ​ന്‍റെ സൗ​ണ്ട് കേ​ട്ടാ​ൽ ആ​ളു​ക​ൾ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലു​മൊ​രു വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.

ക​രി​യ​റി​ൽ മെ​ന്‍റ​ർ ആ​യി കാ​ണു​ന്ന​ത്..?

കൂ​ടു​ത​ലും സെ​ൽ​ഫ് ലേ​ണിം​ഗ് ആ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ത​ന്നെ​യാ​ണു സ​പ്പോ​ർ​ട്ട്. പാ​ട്ടു​ക​ൾ ചെ​യ്യു​ന്പോ​ൾ ഒ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന എ​ല്ലാ​വ​രു​മാ​യു​ം നല്ല സൗ​ഹൃ​ദം ത​ന്നെ​യാ​യി​രു​ന്നു. അ​ങ്ങ​നെ ഓ​രോ​ന്നി​ൽ നി​ന്നു പഠി​ച്ചു​പഠി​ച്ചാ​ണ് പാ​ട്ടു​ക​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​നോ സ​പ്പോ​ർ​ട്ട് ചെ​യ്യാ​നോ പ്രത്യേകിച്ച് ആരുമില്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​നി​ക്കു ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളും സ​പ്പോ​ർ​ട്ടു​മൊ​ക്കെ​യു​ണ്ട്. പ​ക്ഷേ, അ​തൊ​ക്കെ ഇ​തി​ലേ​ക്ക് എ​ത്തി​പ്പെ​ട്ട​താ​ണ്. അ​ല്ലാ​തെ സി​നി​മ​യി​ലേ​ക്കു വ​രു​ന്ന സ​മ​യ​ത്ത് ആ​രും ഇ​ല്ലാ​യി​രു​ന്നു.



പു​തി​യ പ്രോ​ജ​ക്ടു​ക​ൾ...?

ഇ​തി​ന്‍റെ പ്ര​തി​ക​ര​ണം എ​ന്താ​ണെ​ന്നു നോ​ക്ക​ട്ടെ. പെ​ട്ടെ​ന്നു പെ​ട്ടെ​ന്നു പ്രോ​ജ​ക്ടു​ക​ൾ ചെ​യ്യാ​നൊ​ന്നും എ​നി​ക്കു താ​ത്പ​ര്യ​മി​ല്ല. ഞാ​ൻ ഈ ​സി​നി​മ​യി​ൽ ആ​സ്വ​ദി​ക്കു​ന്ന​ത് എ​നി​ക്കു​ള്ള സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​വ​ർ എ​ന്നി​ൽ അ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ശ്വാ​സ​ത്തെ​യു​മാ​ണ്. സീ​നി​യ​റാ​യ പ​ല​രു​മാ​യും വ​ർ​ക്ക് ചെ​യ്താ​ൽ ന​മു​ക്ക് അ​തു കി​ട്ടി​യെ​ന്നു​വ​രി​ല്ല. ന​മ്മ​ളു​ടേ​താ​യ ആ​ശ​യ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​നും മ​റ്റും സ്വാ​ത​ന്ത്ര്യം ഉണ്ടാകണമെന്നില്ല. ചെ​റി​യ​താ​ണെ​ങ്കി​ലും ന​ല്ല ടീം​വ​ർ​ക്കു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​നാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം. ഈ ​സി​നി​മ​യു​ടെ ഇ​ട​യി​ലും ര​ണ്ടു പ്രോ​ജ​ക്ടു​ക​ളി​ൽ അ​വ​സ​രം വ​ന്ന​താ​ണ്. ഒ​ന്നും ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ല.

വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...‍

അ​വി​വാ​ഹി​ത​നാ​ണ്. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടാ​ണു താ​മ​സം. അ​ച്ഛ​നും അ​മ്മ​യും കോ​ഴി​ക്കോ​ട്ടാ​ണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.