വി​ല്ല​നി​ൽ സ​ഫ​ല​മാ​യ ആ വലിയ സ്വപ്നം..!
Wednesday, October 25, 2017 6:47 AM IST
വ​ലി​യ ഒ​രു സ്വ​പ്നം സ​ഫ​ല​മാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് പാട്ടെഴുത്തുകാരനും കവിയുമായ ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ൻ. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘വി​ല്ല​ൻ’ എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തിലെ ‘കണ്ടിട്ടും കണ്ടിട്ടും’ എന്ന പാട്ടാണ് ഹരിനാരായണന്‍റെ സ്വപ്നം യാഥാർഥ്യമാക്കിയത്. ഹരിനാരായണന്‍റെ വരികൾക്ക് ആദ്യമായി യേശുദാസിന്‍റെ ഗന്ധർവസ്വരസ്പർശം. മോ​ഹ​ൻ​ലാ​ലും മ​ഞ്ജു​വാ​ര്യ​യും അ​ഭി​ന​യി​ച്ച കണ്ടിട്ടും കണ്ടിട്ടും ഹി​റ്റ് ചാ​ർ​ട്ടി​ൽ മു​ന്നി​ലാ​ണ്. “ ന​മ്മു​ടെ വ​രി​ക​ൾ ദാ​സേ​ട്ട​ന്‍റെ ശ​ബ്ദ​ത്തി​ൽ കേ​ൾ​ക്കു​ക എ​ന്നു​ള്ള​ത് ഏ​തൊ​രു പാ​ട്ടെ​ഴു​ത്തു​കാ​ര​നും ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ​ല്ലോ” - ബി.​കെ.​ഹ​രി​നാ​യ​ണ​ൻ സം​സാ​രി​ക്കു​ന്നു.



വി​ല്ല​നി​ലെ പാ​ട്ടെ​ഴു​ത്ത്...?

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സാ​റാ​ണ് എ​നി​ക്ക് ആ​ദ്യ​മാ​യി സി​നി​മ​യി​ൽ അ​വ​സ​രം ത​രു​ന്ന​ത് - ദ ​ത്രി​ല്ല​ർ എ​ന്ന സി​നി​മ​യി​ൽ. അ​തി​നു​ശേ​ഷം ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സാ​റി​ന്‍റെ എ​ല്ലാ പ​ട​ങ്ങ​ളി​ലും ഞാ​ൻ ഒ​രു പാ​ട്ടെ​ങ്കി​ലും എ​ഴു​തി​യി​ട്ടു​ണ്ട്. വി​ല്ല​നി​ൽ ഞാ​ൻ മൂ​ന്നു പാ​ട്ടു​ക​ൾ എ​ഴു​തി. ക​ണ്ടി​ട്ടും ക​ണ്ടി​ട്ടും.. എ​ന്ന പാ​ട്ടി​ൽ കു​റ​ച്ചു പ​ക്വ​ത​യു​ള്ള ആ​ളു​ക​ളു​ടെ പ്ര​ണ​യ​മാ​ണു​ള്ള​ത്. ഫോ​ർ മ്യൂ​സി​ക്സാ​ണു സം​ഗീ​തം. ട്യൂ​ണി​നൊ​പ്പി​ച്ചാ​ണ് വ​രി​ക​ൾ എ​ഴു​തി​യ​ത്. ഒ​പ്പ​ത്തി​ലെ മി​നു​ങ്ങും മി​ന്നാ​മി​നു​ങ്ങേ, ചി​രി​മു​കി​ലും എ​ന്നീ പാ​ട്ടു​ക​ൾ​ക്കു​ശേ​ഷം ഫോ​ർ മ്യൂ​സി​ക്സു​മാ​യി ചേ​ർ​ന്നു ചെ​യ്ത പാ​ട്ടു​ക​ൾ.




മു​ന്പെ​ന്ന​പോ​ലെ വി​ല്ല​നി​ലെ പാ​ട്ടു​ക​ൾ എ​ഴു​തു​ന്പൊ​ഴും ഉ​ണ്ണി​കൃ​ഷ്ണ​ൻ​സാ​ർ എ​നി​ക്ക് ഏറെ സ്വാ​ത​ന്ത്ര്യം ത​ന്നു. പാ​ട്ടി​ന്‍റെ സി​റ്റ്വേ​ഷ​നും മ​റ്റും അ​ദ്ദേ​ഹം പ​റ​ഞ്ഞു​ത​ന്നു. അ​ങ്ങ​നെ ഒ​ന്നുരണ്ടു ദി​വ​സം കൊ​ണ്ടാ​ണ് ആ ​പാ​ട്ട് എ​ഴു​തി​യ​ത്. ദാ​സ് സാ​റാ​ണ് ആ ​പാ​ട്ടു പാ​ടു​ന്ന​തെ​ന്ന് ഞാ​ൻ പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​ത്. ഞാ​ൻ റി​ക്കാ​ർ​ഡി​ങ്ങി​നു ചെ​ന്നൈ​യി​ൽ പോ​യി​രു​ന്നി​ല്ല. ഹ​രി​ത ബാ​ല​കൃ​ഷ്ണ​ൻ പാ​ടി​യ പ​തി​യെ നീ.. ​എ​ന്ന പാ​ട്ടാ​ണ് മ​റ്റൊ​ന്ന്. സ്വ​പ്ന​സ്വ​ഭാ​വ​ത്തി​ലു​ള്ള ഒ​രു പാ​ട്ടാ​ണ​ത്. മ​റ്റൊ​ന്ന് ‘വി​ല്ല​ൻ’ എ​ന്നു​ള്ള ടൈ​റ്റി​ൽ സോംഗാണ്.

ഒ​പ്പ​ത്തി​ലെ മി​നു​ങ്ങും മി​ന്നാ​മി​നു​ങ്ങേ, മി​സ്റ്റ​ർ ഫ്രോ​ഡി​ലെ ഖു​ദാ​വോ ഖു​ദാ​വോ, ലൈ​ലാ ഓ ​ലൈ​ല​യി​ലെ മർഹബ, പുലിമുരുകന്‍റെ ടൈറ്റിൽ ഗാനമായ മുരുകാ മുരുകാ എ​ന്നി​വ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച എ​ന്‍റെ മ​റ്റു പാ​ട്ടു​ക​ൾ. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സാ​റി​ന്‍റെ ഗ്രാ​ൻ​ഡ് മാ​സ്റ്റ​റി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ സി​നി​മ​യ്ക്കു​വേ​ണ്ടി ഞാ​നാ​ദ്യ​മാ​യി പാ​ട്ടെ​ഴു​തി​യ​ത്. പ​തി​യെ പ​തി​യെ... എ​ന്ന പ്രൊ​മോ സോംഗ്.




ഈ ​അ​ടു​ത്തു വ​ന്ന പാ​ട്ടു​ക​ൾ..?

പൃഥ്വിരാജ് ചിത്രം ആ​ദം ജോണിലെ ‘ഈ ​കാ​റ്റു വന്നെൻ കാ​തി​ൽ പ​റ​ഞ്ഞു..’ എ​ന്ന പാ​ട്ട്. മ​മ്മൂ​ക്ക​യു​ടെ പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന പ​ട​ത്തി​ലെ ‘ഒ​രു കാ​വ​ളം പൈ​ങ്കി​ളി’ എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ട്. ഞാ​ൻ ആ​ദ്യ​മാ​യി എം.​ജ​യ​ച​ന്ദ്ര​ൻ സാ​റി​നൊ​പ്പം വ​ർ​ക്ക് ചെ​യ്ത പ​ടം. ഷെ​ർ​ല​ക് ടോം​സി​ൽ ബി​ജി​ബാ​ലി​ന്‍റെ സം​ഗീ​ത​ത്തി​ൽ പ​ള്ളി​ക്ക​ല​ച്ച​ന്‍റെ മോ​ളേ, കാ​ലാ പെ​രും​കാ​ലാ തു​ട​ങ്ങി​യ പാ​ട്ടു​ക​ൾ. രാ​മ​ലീ​ല​യി​ലെ പാ​ട്ടു​ക​ൾ. ഗോ​പി​സു​ന്ദ​റി​നൊ​പ്പം. ഉ​ദാ​ഹ​ര​ണം സു​ജാ​ത​യി​ൽ സി​താ​ര പാ​ടി​യ ‘ഏ​തു മ​ഴ​യി​ലു​മാ​ളു​മൊ​രു തി​രി​നാ​ളം’ എ​ന്ന പാ​ട്ട് വ്യ​ക്തി​പ​ര​മാ​യി ഏ​റെ ഇ​ഷ്ട​മു​ള്ള ഒ​രു പാ​ട്ടാ​ണ്.




ഇ​നി വ​രാ​നു​ള്ള പാ​ട്ടു​ക​ൾ...?

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യചിത്രം ക്യാ​പ്റ്റ​നി​ൽ പി.​ജ​യ​ച​ന്ദ്ര​നും വാ​ണി​ജ​യ​റാ​മും ചേ​ർ​ന്നു പാ​ടി​യ ‘പെ​യ്ത​ലി​ഞ്ഞ നി​മി​ഷം...’ എ​ന്ന പാ​ട്ട്. മ​മ്മൂ​ക്ക​യു​ടെ മാ​സ്റ്റ​ർ​പീ​സ്, പൃ​ഥ്വി​രാ​ജി​ന്‍റെ മൈ ​സ്റ്റോ​റി, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്ത ഗൂ​ഢാ​ലോ​ച​ന, വേ​ണു സാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ർ​ബ​ണ്‍, രഞ്ജിത്തിന്‍റെ ബിലാത്തിക്കഥ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും എ​ഴു​തി​യി​ട്ടു​ണ്ട്. എം.​ജ​യ​ച​ന്ദ്ര​ൻ സാ​റി​നൊ​പ്പം എം. ​എ. നി​ഷാ​ദി​ന്‍റെ കി​ണ​ർ എ​ന്ന സി​നി​മ​യി​ൽ എ​സ്പി​ബി സാ​റും ദാ​സ് സാ​റും കൂ​ടി പാ​ടി​യ ത​മി​ഴ് പാ​ട്ടി​ന്‍റെ മ​ല​യാ​ളം വേ​ർ​ഷ​ൻ എ​ഴു​തി. 25 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് അ​വ​ർ ഒ​ന്നി​ച്ചു​പാ​ടി​യ​ത്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.