‘ക്യാപ്റ്റനി’ലെ ഷറഫലി വലിയ അനുഭവം: ദീപക് പറമ്പോൾ
Monday, October 30, 2017 4:06 AM IST
മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബി​ലെ ര​മേ​ശ​നി​ൽ നി​ന്ന് ക്യാപ്റ്റനിലെ ഷറഫലിയിലേക്കുള്ള ന​ട​ൻ ദീ​പ​ക് പ​റ​മ്പോ​ളി​ന്‍റെ യാ​ത്ര​യ്ക്ക് ഏ​ഴു വ​ർ​ഷ​ത്തി​ന്‍റെ ദൂ​രം; ഇ​തി​നി​ടെ 18 സി​നി​മ​ക​ൾ. “മ​ല​ർ​വാ​ടി​യി​ൽ വ​ന്ന​ത് ഒ​ന്ന​ര മി​നി​ട്ടു​ള്ള ഒ​രു സീ​നി​ൽ ആ​യി​രു​ന്നു. അവിടെനിന്ന് ആ​ളു​ക​ൾ തി​രി​ച്ച​റി​യുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്ന നിലയിലേക്ക് എത്താനായതും ആ​ളു​ക​ൾ തി​രി​ച്ച​റി​യു​ന്ന​തു​മൊ​ക്കെ എ​ന്നെ സം​ബ​ന്ധി​ച്ച് ആ​ത്മ​വി​ശ്വാ​സം ന​ല്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. ഇ​തു​വ​രെ, ഒ​രു​പാ​ടു സി​നി​മ​ക​ൾ വ​ന്നി​ട്ടി​ല്ല. പ​ക്ഷേ, വ​ന്ന സി​നി​മ​ക​ളി​ൽ ന​ല്ല​തു മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ...’’ രാ​ജേ​ഷ് ക​ണ്ണ​ങ്ക​ര​യു​ടെ ‘വി​ശ്വ​വി​ഖ്യാ​ത​രാ​യ പ​യ്യന്മാ​’രി​ൽ ഗോ​പീ​കൃ​ഷ്ണ​ൻ, പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റനിൽ ഷറഫലി എ​ന്നീ ക​ഥാ​പാ​ത്രങ്ങളെ അ​വ​ത​രി​പ്പി​ച്ച യു​വ​ന​ട​ൻ ദീ​പ​ക് പ​റ​ന്പോ​ൾ സം​സാ​രി​ക്കു​ന്നു...



വിശ്വവിഖ്യാതരായ പയ്യന്മാരിൽ എത്തിയത്....?

‘ഇ​തു ന​മ്മു​ടെ ക​ഥ’​യ്ക്കു ശേ​ഷം രാ​ജേ​ഷ് ക​ണ്ണ​ങ്ക​ര സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് വി​ശ്വ​വി​ഖ്യാ​ത​രാ​യ പ​യ്യന്മാർ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ഇ​തി​ലേ​ക്കു വി​ളി​ച്ച​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ കൊ​ണ്ടു ഷൂ​ട്ട് ചെ​യ്യാ​വു​ന്ന​തും ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​മാ​കു​ന്ന​തും ന​ർ​മ​ത്തി​ലൂ​ടെ പ​റ​യു​ന്ന​തു​മാ​യ ഒ​രു ചെ​റി​യ സി​നി​മ എ​ന്ന് സ്ക്രി​പ്റ്റ് കേ​ട്ട​പ്പോ​ൾ തോ​ന്നി. നന്മ ​ചെ​യ്യു​ന്ന ആ​ളു​ക​ൾ​ക്ക് എ​ന്നെ​ങ്കി​ലും നന്മ ​കി​ട്ടും എ​ന്ന വ​സ്തു​ത ഈ ​സി​നി​മ​യി​ൽ പ​റ​ഞ്ഞു​പോ​കു​ന്നു​ണ്ട്. അ​ജു വ​ർ​ഗീ​സ്, സു​ധി കോ​പ്പ, ഭ​ഗ​ത്, ഹ​രീ​ഷ് ക​ണാ​ര​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​സി​നി​മ​യി​ൽ ഒ​പ്പ​മു​ള്ള​ത്. എ​ല്ലാ​വ​രും പ​രി​ച​യ​ക്കാ​ർ ആ​യ​തി​നാ​ൽ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്തു വ​ലി​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് എ​ല്ലാ​വ​രും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍റെ ക​ഥാ​പാ​ത്രം ഗോ​പി​കൃ​ഷ്ണ​ൻ കു​റ്റി​ക്കാ​നം എ​ന്ന പ്ര​ദേ​ശ​ത്തു ജീ​വി​ക്കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ്.



ക​ഥാ​പ​ശ്ചാ​ത്ത​ലം, പ്ര​മേ​യം....?

കു​റ്റി​ക്കാ​നം പോ​ലെ ഒ​രു നാ​ട്ടി​ൻ​പു​റ​ത്തെ നി​ഷ്ക​ള​ങ്ക​രാ​യ കു​റ​ച്ചു സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ല പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥാ​സ​ഞ്ചാ​രം. അ​വ​രു​ടെ ഇ​ട​യി​ൽ സം​ഭ​വി​ക്കു​ന്ന ന​ർ​മം ക​ല​ർ​ന്ന ചി​ല സം​ഭ​വ​ങ്ങ​ളാ​ണ് സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന​ത്. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ ക​ണ്ടു​മു​ട്ടു​ന്ന ത​രു​ഷി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ലീ​മ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ലീ​മ എ​ന്‍റെ പെ​യ​റാ​യി​ട്ടാ​ണു വ​രു​ന്ന​ത്.



അ​ജു​വ​ർ​ഗീ​സി​നൊ​പ്പം....?

മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബ് ചെ​യ്യു​ന്പോ​ൾ അജുവേട്ടനുമായി ഉ​ണ്ടാ​യ പ​രി​ച​യം ഈ ​പ​ടം ചെ​യ്യു​ന്പോ​ൾ ഗു​ണ​ക​ര​മാ​യി. മ​ല​ർ​വാ​ടി ക​ഴി​ഞ്ഞ് ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, കു​ഞ്ഞി​രാ​മാ​യ​ണം, ഒ​രേ​മു​ഖം തു​ട​ങ്ങി​യ പ​ട​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു. ഒ​രേ മു​ഖ​ത്തി​ലെ എന്‍റെ കാ​ര​ക്ട​ർ പ്രകാശൻ കു​റ​ച്ചു ഹ്യൂ​മ​റും നെ​ഗ​റ്റീ​വ് ഷേ​ഡു​മു​ള്ള​താ​യി​രു​ന്നു.



ക്യാപ്റ്റനിലെ അനുഭവങ്ങൾ....?

പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്ത വി.​പി.​സ​ത്യ​ന്‍റെ ബ​യോ​പി​ക് ‘ക്യാ​പ്റ്റ​ൻ’ എ​ന്ന സി​നി​മ​യി​ൽ ഒ​രു വേ​ഷം ചെ​യ്തി​രു​ന്നു. സ​ത്യ​ന്‍റെ സു​ഹൃ​ത്തും ഫു​ട്ബോ​ൾ പ്ലെ​യ​റും ഇ​പ്പോ​ൾ പോ​ലീ​സു​കാ​ര​നു​മാ​യ ഷ​റ​ഫ​ലി എ​ന്ന കാ​ര​ക്ട​റാ​ണു ചെ​യ്ത​ത്. റി​യ​ൽ ലൈ​ഫ് സ്റ്റോ​റി​യാ​ണ് ക്യാ​പ്റ്റ​ൻ. ഷ​റ​ഫ​ലി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​ക്കു​ന്ന ആ​ളാ​ണ്, അ​ദ്ദേ​ഹം പോ​ലീ​സു​കാ​ര​നാ​ണ് എ​ന്നൊ​ക്കെ സി​നി​മ ചെ​യ്യു​ന്ന​തി​നു മു​ന്പുതന്നെ അ​റി​യാ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ അ​വ​ത​രി​പ്പി​ക്കാ​നാ​യ​തു വ​ലി​യ അ​നു​ഭ​വം ത​ന്നെ​യാ​ണ്. പ​ക്ഷേ, ഷൂ​ട്ടി​ങ്ങി​നു മു​ന്പും അ​തി​നു ശേ​ഷ​വും അ​ദ്ദേ​ഹ​ത്തെ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. ഈ ​സി​നി​മ​യി​ൽ എ​നി​ക്കു സ്ക്രീ​ൻ സ്പേ​സ് ഏ​റെ​യി​ല്ല. പ​ക്ഷേ, ഉ​ള്ള​ത് ന​ല്ല സീ​ക്വ​ൻ​സു​ക​ളാ​ണ്. സ​ത്യ​നെ​യാ​ണ് ഈ ​സി​നി​മ മൊ​ത്ത​ത്തി​ൽ ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത്. സ​ത്യ​ന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ള്ള ഒ​രാ​ളാ​ണു ഷ​റ​ഫു​ദ്ദീ​ൻ. അ​ത്ത​ര​ത്തി​ൽ ഒ​രു പ്രാ​ധാ​ന്യം ഈ ​കാ​ര​ക്ട​റി​നു സി​നി​മ​യി​ലും ഉ​ണ്ട്.



സി​നി​മാ​ജീ​വി​ത​ത്തി​ൽ മെന്‍റർ എ​ന്നു ക​രു​തു​ന്ന​ത്...?

അ​തു വി​നീ​ത് ശ്രീ​നി​വാ​സ​ൻ ത​ന്നെ​യാ​ണ്. വി​നീ​തേ​ട്ട​ൻ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാൻ സി​നി​മ​യി​ൽ എ​ത്തി​ല്ലാ​യി​രു​ന്നു. ഇ​ത്ര​പെ​ട്ടെ​ന്ന് ന​ല്ല കാ​ര​ക്ടേ​ഴ്സ് ഒ​ന്നും വ​രി​ല്ലാ​യി​രു​ന്നു. ‘ത​ട്ട​ത്തി​ൻ മ​റ​യ​ത്ത് ’ എ​ന്ന സി​നി​മ​യി​ൽ മനോജ് മേനോൻ എന്ന കാ​ര​ക്ട​ർ ചെയ്തതു​കൊ​ണ്ടാ​ണ് തു​ട​ർ​ന്നു കു​റേ കാ​ര​ക്ടേ​ഴ്സ് ചെ​യ്യാ​നാ​യ​ത്. അ​തു വി​നീ​തേ​ട്ട​ൻ ഉ​ള്ള​തു​കൊ​ണ്ടു മാ​ത്ര​മാ​ണു സം​ഭ​വി​ച്ച​ത്. അ​ല്ലെ​ങ്കി​ൽ, ഇ​പ്പോ​ഴും ചാ​ൻ​സ് തേ​ടി ന​ട​ക്കു​ന്ന ഒ​രാ​ളാ​യി മാ​റി​യേ​നെ.




ഒ​റ്റ​മു​റി​വെ​ളി​ച്ചം....?

ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ‘മൗ​നം സൊ​ല്ലും വാ​ർ​ത്തൈകൾ’ എ​ന്ന മ്യൂ​സി​ക് ആ​ൽ​ബ​വും ചെ​യ്തി​ട്ടു​ള്ള രാ​ഹു​ൽ റി​ജി നാ​യ​രു​ടെ ആ​ദ്യ ഫീച്ചർ ഫിലിമാണ് ‘ഒ​റ്റ​മു​റി​വെ​ളി​ച്ചം’. കു​റ​ച്ചു സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നു നി​ർ​മി​ച്ച സി​നി​മ​യാ​ണ​ത്. ഫെ​സ്റ്റി​വ​ലു​ക​ളിലെ പ്രദർശനത്തിനുശേഷം തിയറ്റർ റിലീസ് ഉണ്ടാവും. തി​രു​വ​ന​ന്ത​പു​രം ബോ​ണ​ക്കാ​ട്ടാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. അ​വി​ടെ​യു​ള്ള ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന ക​ഥ​യാ​ണു പ​റ​യു​ന്ന​ത്. ചെ​റി​യ തോ​തി​ൽ നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള ക​ഥാ​പാ​ത്ര​മാ​ണ്. ച​ന്ദ്ര​ൻ എ​ന്നാ​ണ് എ​ന്‍റെ കാ​ര​ക്ട​റി​ന്‍റെ പേ​ര്. തി​രു​വ​ന​ന്ത​പു​രം സ്ളാംഗാണ് പ​റ​യു​ന്ന​ത്. അ​ന്ത​ർ​മു​ഖ​ത്വ​മു​ള്ള ക​ഥാ​പാ​ത്രം. സം​സാ​രം കു​റ​വാ​ണ്. ആ​ന​ന്ദം ഫെ​യിം വി​നീ​ത കോ​ശി​യാ​ണ് അ​തി​ൽ എ​ന്‍റെ പെ​യ​റാ​യി അ​ഭി​ന​യി​ച്ച​ത്. കാ​ര​ക്ട​റി​ന്‍റെ പേ​ര് സു​ധ.



റോ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കുന്നത്....?

‘ത​ട്ട​ത്തി​ൻ മ​റ​യ​ത്ത് ’ എ​ന്ന പ​ട​ത്തി​നു​ശേ​ഷം ചെ​യ്ത സി​നി​മ​ക​ളി​ലെ​ല്ലാം പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു കി​ട്ടി​യ​ത്. കു​റേ സി​നി​മ​ക​ൾ വ​ന്നു​വെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ത്ത​ത് തി​യ​റ്റ​റി​ൽ ഓ​ടി​യ​തും കു​ഴ​പ്പ​മി​ല്ലെ​ന്ന അ​ഭി​പ്രാ​യം ഉ​ണ്ടാ​യ​തു​മാ​യ കു​റേ സി​നി​മ​ക​ളാ​ണ്. ക​ഥ ന​ല്ല​താ​ണോ എ​ന്നാ​ണ് ആ​ദ്യം നോ​ക്കു​ന്ന​ത്. ഈ ​ക​ഥ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള സം​വി​ധാ​യ​ക​ൻ ഉ​ണ്ടോ എ​ന്നു നോ​ക്കും. എ​ന്‍റെ കാ​ര​ക്ട​റി​ന് ആ ​സി​നി​മ​യി​ൽ എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യ​മു​ണ്ട് എ​ന്നും ശ്ര​ദ്ധി​ക്കും.



സോ​ളോ ഹീ​റോ ആ​യി സി​നി​മ എപ്പോൾ....?

സോ​ളോ, ലീ​ഡ് പ്രോ​ജ​ക്ടു​ക​ൾ വ​രു​ന്നു​ണ്ട്. പ​ക്ഷേ, ഇ​പ്പോ​ൾ സോ​ളോ ലീ​ഡ് ചെ​യ്താ​ൽ ആ​ളു​ക​ൾ എ​ത്ര​ത്തോ​ളം തി​യ​റ്റ​റി​ലേ​ക്കു വ​രു​മെ​ന്നു കൂ​ടി ആ​ലോ​ചി​ക്ക​ണ​മ​ല്ലോ. ഞാ​ൻ ഒ​റ്റ​യ്ക്ക് ഒ​രു സി​നി​മ​യി​ൽ ലീ​ഡ് ചെ​യ്ത് അ​ത് ആ​ളു​ക​ൾ കാ​ണാ​തി​രി​ക്കു​ന്ന​തി​ലും ന​ല്ല​ത് ആ​ളു​ക​ൾ കാ​ണു​ന്ന സി​നി​മ​യി​ൽ കാ​ര​ക്ടേ​ഴ്സ് റോ​ളു​ക​ൾ അ​ഭി​ന​യി​ക്കു​ന്ന​താ​ണ്. ഈ ​സി​നി​മ​യി​ലും മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​ട്ടാ​ണു ചെ​യ്തത്. ഒ​പ്പ​മു​ള്ള അ​ജു, ഹ​രീ​ഷേ​ട്ട​ൻ, ഭ​ഗ​ത്...
എ​ല്ലാ​വ​രും ന​ല്ല റീ​ച്ചു​ള്ള​വ​രാ​ണ്. ഇ​വ​രെ​ക്കാ​ണാ​നെ​ങ്കി​ലും ആ​ളു​ക​ൾ തി​യ​റ്റ​റി​ൽ വ​രും. ഇ​പ്പോ​ൾ ഞാ​ൻ ചെ​യ്യു​ന്ന കാ​ര​ക്ട​ർ റോ​ൾ​സ് ക​ണ്ടു​ക​ണ്ട് ആ​ളു​ക​ൾ തി​യ​റ്റ​റി​ൽ എ​ത്തും എ​ന്ന അ​വ​സ്ഥ​യി​ൽ എ​ത്തു​ന്പോ​ൾ സോ​ളോ ഹീ​റോ ആ​യി ചെ​യ്യുന്നതാണ് നല്ലതെന്നു തോ​ന്നു​ന്നു.



വെ​ല്ലു​വി​ളി​യാ​യി തോ​ന്നു​ന്ന​ത്....?

ഒ​രു സി​നി​മ​യി​ൽ ന​ല്ല​തു​പോ​ലെ ക്ലി​ക്കാ​യാ​ലും അ​ടു​ത്ത സി​നി​മ​ക​ളി​ലെ​ല്ലാം ന​മു​ക്ക് അ​ത്ര​ത്തോ​ളം ന​ല്ല കാ​ര​ക്ടേ​ഴ്സ് വ​ര​ണം എ​ന്നൊ​ന്നു​മി​ല്ല. ഇ​പ്പോ​ൾ ധാ​രാ​ളം ആ​ക്ടേ​ഴ്സ് വ​രു​ന്നു​ണ്ട്. എ​ല്ലാ​വ​രും ന​ന്നാ​യി പെ​ർ​ഫോം ചെ​യ്യു​ന്ന​വ​രു​മാ​ണ്. അ​വ​രു​ടെ​യി​ട​യി​ൽ നിലനി​ൽ​ക്കു​ക എ​ന്ന​തു കു​റ​ച്ചു പ്ര​യാ​സ​മേ​റി​യ കാ​ര്യ​മാ​ണ്. അതേസമയം, അ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ കു​റ​ച്ചു ന​ല്ല​താ​ണെ​ന്നു തോ​ന്നു​ന്നു. കാ​ര​ണം, പു​തി​യ ആ​ളു​ക​ൾ വ​രു​ന്പോ​ൾ ന​മ്മ​ൾ അ​പ്ഡേ​റ്റ് ആ​കു​മ​ല്ലോ. പു​തി​യ ആ​ളു​ക​ൾ വ​രു​ന്ന​തു​പോ​ലെ​ത​ന്നെ പു​തി​യ സി​നി​മ​ക​ളും വ​രു​ന്നു​ണ്ട്.



ബ്രേ​ക്ക് ആ​യ സി​നി​മ​യും കാ​ര​ക്ട​റും....?

ഓ​ഡി​ഷ​ൻ വ​ഴി​യാ​ണ് മ​ല​ർ​വാ​ടി​യി​ലെ​ത്തി​യ​ത്. മ​ല​ർ​വാ​ടി ക​ഴി​ഞ്ഞ് ആ​രും തി​രി​ച്ച​റി​ഞ്ഞി​ല്ല. ‘ത​ട്ട​ത്തി​ൻ മ​റ​യ​ത്ത് ’ക​ഴി​ഞ്ഞാ​ണ് ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്. കാ​ര​ക്ടേ​ഴ്സ് വ​ന്നു​തു​ട​ങ്ങി​യ​തും അ​തി​നു ശേ​ഷ​മാ​ണ്. അ​ടു​ത്ത​കാ​ല​ത്ത് ഇ​റ​ങ്ങി​യ​വ​യി​ൽ ആ​ളു​ക​ൾ​ക്ക് ഏ​റെ റി​ലേ​റ്റ് ചെ​യ്യാ​നാ​യ​തും ഫീ​ൽ ചെ​യ്യിപ്പിച്ചതും രഞ്ജൻ പ്രമോദ് സാറിന്‍റെ ‘ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​പ്പി​’ലെ മ​നോ​ജ് എ​ന്ന കാ​ര​ക്ട​റാ​ണ്. അ​തി​നു​ശേ​ഷം ന​ല്ല സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി കു​റ​ച്ചു സ്ക്രി​പ്റ്റു​ക​ൾ വ​രു​ന്നു​ണ്ട്. സ്ക്രി​പ്റ്റു​ക​ൾ ന​ന്നാ​യി കേ​ൾ​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്നു​ണ്ട്. സി​നി​മ ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം ത​ന്നെ​യാ​ണ് ഇതിൽ തുടരാൻ പ്രചോദനമാകുന്നത്.



വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ....?

സ്വ​ദേ​ശം ക​ണ്ണൂ​ർ. വീ​ട്ടി​ൽ അ​ച്ഛ​ൻ, അ​മ്മ, അ​നി​യ​ൻ, അ​ച്ഛ​ന്‍റെ അ​മ്മ. അ​ച്ഛ​ൻ പ​വി​ത്ര​ൻ, അ​മ്മ സു​ധ. ഇ​ൻ​ഫോ പാ​ർ​ക്കി​ലെ ചി​ല സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സി​നി​മ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഞാ​ൻ എ​റ​ണാ​കു​ള​ത്തു താ​മ​സി​ക്കു​ന്നു. പ​റ​ന്പോ​ൾ വീ​ട്ടു​പേ​രാ​ണ്. ദീ​പ​ക് പ​റ​ന്പോ​ൾ എ​ന്ന പേ​ര് പ​റ​യാ​ൻ ഇ​ത്തി​രി പ്ര​ശ്ന​മു​ണ്ടെ​ങ്കി​ലും കു​റ​ച്ചു​കൂ​ടി ക​ഴി​യു​ന്പോ​ൾ ആ ​പേ​ര് ന​ന്നാ​യി ര​ജി​സ്റ്റ​ർ ആ​കു​മെ​ന്നു പ്ര​തീ​ക്ഷയുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.