Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Character
Back to Home
നവംബറിന്‍റെ നഷ്ടമായ മീര
Saturday, September 2, 2017 9:30 PM IST
പ്ര​കൃ​തി​യു​ടെ പ്ര​ണ​യ​കാ​ല​മാ​ണ് ന​വം​ബ​ർ മാ​സം. മ​ഞ്ഞി​ന്‍റെ പു​ത​പ്പി​നെ പു​ണ​ർ​ന്ന് വ​സ​ന്ത​ത്തി​ന്‍റെ ആ​ല​സ്യ​ത്തി​ൽ ശി​ശി​രകാ​ല​ത്തി​ലേ​ക്കു​ള്ള പ്ര​ണ​യ സ​ഞ്ചാ​രം. എ​ന്നാ​ൽ ആ ​പ്ര​ണ​യ ന​ഷ്ട​ത്തി​ൽ വി​രി​യാ​ൻ കാ​ത്തു നി​ൽ​ക്കാ​തെ സ്വ​യം കൊ​ഴി​ഞ്ഞു വീ​ണൊ​രു പു​ഷ്പ​മാ​യി​രു​ന്നു മീ​രാ പി​ള്ള (23 വ​യ​സ്). മാ​ന​സി​ക രോ​ഗാ​ശു​പ​ത്രി​യി​ലെ 11-ാം ന​ന്പ​ർ സെ​ല്ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി. അ​വ​ൾ ന​വം​ബ​റി​ന്‍റെ ന​ഷ്ട​കാ​വ്യം.മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ പ​ക​ർ​ന്ന മാ​ധ​വി​യു​ടെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു പ​ത്മ​രാ​ജ​ൻ സം​വി​ധാ​നം ചെ​യ്ത ന​വം​ബ​റി​ന്‍റെ ന​ഷ്ട​ത്തി​ലെ മീ​രാ പി​ള്ള. ബോ​ധ​മ​ന​സിന്‍റേയും അ​ബോധ ​മ​ന​സിന്‍റേയും ഇ​ട​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ അ​വ​ർ ബോ​ധ​ത്തി​നെ മ​ന​പ്പൂ​ർ​വം മ​റ​ന്നു, കാ​ര​ണം ത​നി​ക്കു പ്രാ​ണ​നാ​യ​വ​ന്‍റെ ക​ഴു​ത്തി​ൽ മ​ര​ണ​ക്ക​യ​ർ മു​റു​ക്കു​ന്പോ​ൾ ത​ന്‍റെ കൈ ​വി​റ​ക്കാ​ൻ പാ​ടി​ല്ല. സ്വ​യം​ഹ​ത്യ ചെ​യ്യു​ന്പോ​ൾ മ​ന​സി​ട​റാ​നും പാ​ടി​ല്ല. കാ​ര​ണം അ​വ​ൾ വി​ശ്വ​സി​ച്ചി​രു​ന്ന പ്ര​ണ​യം ന​ഷ്ട​മാ​യി​രു​ന്നു അ​പ്പോ​ഴേ​ക്കും.

കാ​ല​ഘ​ട്ട​ത്തി​നി​പ്പു​റം നി​ന്നും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളെ കാ​വ്യാ​ത്മ​ക​മാ​യി ഒ​രു​ക്കു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ്പ​ത്മ​രാ​ജ​ൻ. താ​ൻ ജീ​വ​ൻ ന​ല്കി​യ മി​രാ പി​ള്ള എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ മാ​ധ​വി​യി​ലേ​ക്കു പ്ര​തി​ഷ്ഠി​ക്കു​ന്പോ​ൾ കാ​ല്പ​നി​ക​ത​യു​ടെ അ​സ്വാ​ര​സ്യ​ങ്ങ​ളും ലൈ​ഗിം​ക​ത​യു​ടെ അ​തി​പ്ര​സ​ര​ണ​വു​മി​ല്ലാ​തെ വെ​ള്ളി​ത്തി​ര​യി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കാ​ൻ പ​ത്മ​രാ​ജ​നു ക​ഴി​ഞ്ഞു. നൊ​ന്പ​ര​ത്തി​പ്പൂ​വി​ലെ പ​ത്മി​നി​യെ​പ്പോ​ലെ, ആ​കാ​ശ​ദൂ​തി​ലെ ആ​നി​യെ പ്പോ​ലെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ മാ​ധ​വി​ക്കു മാ​ത്രം ആ​ടി​ത്തീ​ർ​ക്കാ​നാ​വു​ന്ന മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ദാ​സി​നെ പ്ര​ണ​യി​ച്ച മീ​ര.
മീ​ര​യ്ക്കു സ​ഹോ​ദ​ര​നാ​യ ബാ​ലു​വാ​ണ് എ​ല്ലാം. ചെ​റു​പ്പ​ത്തി​ൽ അ​മ്മ മ​രി​ച്ച്, അ​ച്ഛ​ൻ അ​വ​രെ ഉ​പേ​ക്ഷി​ച്ചു പോ​യ നാ​ൾ മു​ത​ൽ അ​വ​ളെ വ​ള​ർ​ത്തി​യ​ത് സ​ഹോ​ദ​ര​നാ​യ ബാ​ലു​വാ​ണ്. കോ​ളേ​ജ് കാ​ന്പ​സി​ൽ മീ​ര​യ്ക്ക് ഒ​രു പ്ര​ണ​യ​മു​ണ്ട്. ക​രി​യ​റി​ൽ ഏ​റെ സ്വ​പ്നം ക​ണ്ടു ബ​ന്ധ​ങ്ങ​ളേ​ക്കാ​ൾ അ​തി​നു പ്രാ​ധാ​ന്യം ന​ൽ​കി​യ ദാ​സി​ന്‍റെ പ്ര​ണ​യ നാ​ട്യ​ത്തി​ൽ മീ​ര​യും സ്വ​പ്ന ജീ​വി​യാ​യി മാ​റി. സ​ഹോ​ദ​ര​നോ​ട് അ​വ​ള​തു മ​റ​യ്ക്കു​ന്നു​വെ​ങ്കി​ലും ദാ​സി​നോ​ട് അ​യാ​ൾ സം​സാ​രി​ക്കു​ന്നു.

എ​ന്നാ​ൽ ദാ​സി​ന്‍റെ നി​ഷേ​ധാ​ത്മ​ക​വും കാ​ന്പ​സ് പ്ര​ണ​യ​ത്തി​ന്‍റെ അ​ർ​ത്ഥ​മി​ല്ലാ​യ്മ​യും മീ​ര​യു​ടെ മ​ന​സി​നു താ​ങ്ങാ​നാ​വി​ല്ലെ​ന്നു അ​യാ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു. എ​ങ്കി​ലും ദാ​സി​ന്‍റെ വേ​ർ​പാ​ട് ഒ​രു കാ​ത്തി​രി​പ്പാ​യും അ​തു പി​ന്നീ​ട് മ​ന​സി​ന്‍റെ താ​ളം തെ​റ്റു​ന്ന​തി​ലേ​ക്കും മീ​ര​യെ കൊ​ണ്ടെ​ത്തി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം രോ​ഗം ഭേ​ദ​മാ​യി മാനസികാരോഗ്യകേന്ദ്രത്തി​ൽ നി​ന്നും തി​രി​ച്ചു വ​രു​ന്പോ​ൾ ചേ​ട്ട​ന്‍റെ ഭാ​ര്യ അം​ബി​ക അ​വ​ളെ അ​മ്മ​യെ​പോ​ലെ നോ​ക്കാ​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മീ​ര​യി​ലു​ണ്ടാ​കു​ന്ന ഓ​രോ മാ​റ്റ​വും തി​രി​ച്ച​റി​ഞ്ഞ അം​ബി​ക അ​വ​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്നു.പേ​രും പ്ര​ശ​സ്തി​യും നേ​ടി​യ ദാ​സാ​ണ് അ​വ​ളെ ചി​കി​ത്സി​ച്ച മ​ന​ശാ​സ്ത്ര​ഞ്ജ​ൻ എ​ന്നു ബാ​ലു അ​റി​യു​ന്നു. ആ​ശു​പ​ത്രി​യി​ലെ അ​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച​യെ​പ്പ​റ്റി മീ​ര പ​റ​ഞ്ഞ​റി​യു​ന്ന​തോ​ടെ ബാ​ലു ദാ​സി​നോ​ട് കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. ത​നി​ക്കു വേ​ണ്ടി മാ​ത്രം ജീ​വി​ച്ച സ​ഹോ​ദ​ര​നെ ത​നി​ക്കു പ്രാ​ണ​നെ​ന്നു ക​രു​തി​യ​വ​ൻ മ​ർ​ദ്ദി​ച്ച​ത് വീ​ണ്ടും ആ ​മ​ന​സ് പി​ട​യു​ന്ന​തി​നു കാ​ര​ണ​മാ​യി. പ​ക്ഷേ അ​തെ​രി​ഞ്ഞു തീ​രു​ന്ന​ത് അ​വ​ളു​ടെ പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ന​ലു​ക​ളി​ലാ​യി​രു​ന്നു​വെ​ന്നു മാ​ത്രം.

അ​തു​വ​രെ ഹൃ​ദ​യ​ത്തി​നോ​ടു താ​ൻ ചേ​ർ​ത്തു പി​ടി​ച്ച​വ​നെ വീ​ണ്ടും കാ​ണാ​നാ​യി അ​വ​ൾ ഒ​രു​ങ്ങി​യി​റ​ങ്ങി. ച​മ​യ​ങ്ങ​ൾ അ​ണി​ഞ്ഞു. പ്ര​കൃ​തി ഒ​രു​ക്കി​യ ഏ​കാ​ന്ത​ത​യി​ൽ അ​വ​ർ വീ​ണ്ടും ഒ​ന്നാ​യി​ത്തീ​ർ​ന്നു. ല​ഹ​രി​പോ​ൽ അ​വ​ൾ പ​ട​ർ​ന്നി​റ​ങ്ങി​യ​തി​ന്‍റെ ലാ​സ്യ​ത്തി​ൽ ഉ​റ​ങ്ങു​ന്പോ​ൾ അ​വ​ന്‍റെ ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് മു​റു​ക്കു​ക​യാ​യി​രു​ന്നു മീ​ര. പ്ര​ണ​യ​ത്തി​ന​പ്പു​റം നൈ​മി​ഷി​ക​മാ​യ ശാ​രീ​രി​ക സു​ഖ​ത്തി​നാ​യി് കാ​മി​ച്ച​വ​ൻ അ​വ​ളു​ടെ ത​ന്നെ കൈ​പ്പി​ടി​യി​ലൂ​ടെ മ​ര​ണം നേ​ടു​ന്നു.
അ​വി​ടെ പ്രേ​ക്ഷ​ക​ന്‍റെ മു​ന്നി​ൽ മീ​ര​യു​ടെ ജീ​വി​തം തീ​രു​ക​യാ​യി​രു​ന്നി​ല്ല. ടൈ​റ്റി​ൽ കാ​ർ​ഡി​ലെ വാ​ച​ക​ങ്ങ​ളി​ലൂ​ടെ ഹൃ​ദ​യ​ത്തി​ലേ​ക്കു വീ​ണ്ടുമ​വ​ൾ ആ​ഴ്ന്നി​റ​ങ്ങു​ന്ന​ത് മ​ര​ണ വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ്.
മാ​ന​സി​കാ​ശു​പ​ത്രി​യി​ൽ ആ ​ഇ​രു​ണ്ട സെ​ല്ലി​ൽ നി​ന്നും ന​ഷ്ട​പ്ര​ണ​യ​ത്തി​ന്‍റെ ക​യ്പു നീ​രു​കു​ടി​ക്കാ​നി​ടം ന​ൽ​കാ​തെ മ​ര​ണ​ത്തെ വ​രി​ച്ചി​രി​ക്കു​ന്നു. ത​ന്‍റെ പ്രാ​ണ​നാ​യ​വ​ന് താ​ൻ സ​മ്മാ​നി​ച്ച മ​ര​ണ​ത്തെ അ​തു​പോ​ലെ മ​റ്റൊ​രു മു​ഴം ക​യ​റി​ലോ ഒ​രു തു​ണ്ട് തു​ണി​യി​ലോ... അ​യ​ത്ന​ല​ളി​ത​മാ​യ അ​ഭി​ന​യ​ത്തി​ലൂ​ടെ മീ​ര​യാ​യി മാ​ധ​വി പ​ക​ർ​ന്നാ​ടി​യ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് അ​തു കാ​ഴ്ച​യ്ക്ക​പ്പു​റം അ​നു​ഭ​വ​മാ​യി മാ​റി. കാ​ര​ണം സ​ഭ്യ​ത​യു​ടെ സൗ​ന്ദ​ര്യ​മാ​ണ് മീ​ര​യാ​യി മു​ന്നി​ലെ​ത്തി​യ​ത്.

അ​നൂ​പ് ശ​ങ്ക​ർ
എന്‍റെ കൂട്ടുകാരി ശാലിനി
ജീ​വി​ത​ത്തി​ൽ എ​ന്നും ചേ​ർ​ത്തു​വ​യ്ക്ക​പ്പെ​ടു​ന്ന സൗ​ഹൃ​ദ​ങ്ങ​ൾ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ക്കു​ന്ന​താ​യി​രി​ക്കും. അ​വ​ർ വ​ന്നു പോ​യാ​ലും അ​തി​ന്‍റെ അ​ല​ക​ൾ ജീ​വി​ത​ത്തി​ലെ​ന്നും ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​യി​ത്തീ​രും. അ​മ്മു​വി​ന്‍റെ ജീ​വി​ത​ത്തി​ൽ
ഓട്ടക്കാലണയല്ലാത്ത ആടുതോമ
കാ​ഴ്ചാ​സ്വാ​ദ​ന​ത്തി​ൽ മ​ല​യാ​ളി പൗ​രു​ഷ​ത്വ​ത്തി​ന്‍റെ മൂ​ർ​ത്തീ​ഭാ​വ​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ടു​തോ​മ. ക​റു​ത്ത മു​ട്ട​നാ​ടി​ന്‍റെ ച​ങ്കി​ലെ ചോ​ര കു​ടി​ക്കു​ന്ന, ചെ​കു​ത്താ​ൻ എ​ന്ന പേ​രു​ള്ള ലോ​റി ഓ​ടി​ക്കു​ന്ന, ത​ന്‍റെ ഉ​ടു
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ച​തി​യു​ടെ ക​ളി​ക്ക​ള​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​നാ​യി​രു​ന്നു സ​ത്യ​പ്ര​താ​പ​ൻ. മ​റ്റാ​രോ തീ​ർ​ത്ത ക​ളി​ക്ക​ള​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ​യും വി​ദ്വേ​ഷ​വും സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റ​പ്പോ​ൾ അ​വ​നും​വീ​ണു​പോ​യി. എ​ല്ലാം ന​ഷ്ട​മാ​യി. എ​ങ്കി​ലും തോ
അരികെ എന്നും അനുരാധ
അ​രി​കി​ൽ നി​ന്ന് പ്ര​ണ​യം അ​റി​ഞ്ഞ​താ​ണ് അ​നു​രാ​ധ. അ​ത് അ​നു​ഭ​വി​ച്ച​റി​യാ​ൻ അ​വ​ൾ​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ല്ലാം അ​രി​കി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ക​ലെ മാ​ത്ര​മാ​യി​രു​ന്നു അ​വ​ളു​ടെ സ്വ​പ്ന​വും പ്ര​തീ​ക്ഷ​യു​മെ​ല്ലാം. ഒ​ടു​വി​ൽ സൗ​ഹൃ​ദ
ജീ​വി​ത​വും മി​ഥ്യ​യാ​യ വേ​ണു​ഗോ​പാ​ൽ
ഇ​ന്ന​ലെ​ക​ളി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്നു​ചേ​ർ​ന്ന സ്നേ​ഹ നി​മി​ഷ​ങ്ങ​ൾ. ഒ​രു സ്വ​പ്ന​ത്തി​ന്‍റെ ദൈ​ർ​ഘ്യ​മെ​ന്ന​വ​ണ്ണം അ​തൊ​രു മി​ഥ്യ​യാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു. സ്നേ​ഹി​ച്ചു കൂ​ടെ​നി​ർ​ത്തി​യ​വ​ർ ഒ​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ഴും വീ​ണ്ടും സ​ഹ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്‍റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്‍റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു തന്നെ ഇഷ്ടപ്പെട്ട ശ്രീദേവി ടീച്ചറെ ഒരു നോക്കു കാണുന്പോഴെല്ലാം അയാളുടെ കണ്ണിൽ പ്രണയമായിരുന്നു. സ്കൂളിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പീടിയിൽ വരുന്പോഴും ബ
ശിവപുരത്തെ ദിഗംബരൻ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിൽ നിന്നെല്ലാം മാറി മാന്ത്രികവിദ്യയുടേയും മന്ത്രവാദത്തിന്‍റെയും മായാപ്രപഞ്ചത്തിൽ വിരാജിക്കുന്നവനാണ് ദി
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Hollywood
ആഞ്ജലീന ജോളി തകർത്തഭിനയിച്ച ആക്‌ഷൻ അഡ്വഞ്ചർ ത്രില്ലർ ടോംബ് റെയ്ഡറിന്‍റെ പുത്തൻ പ
ഹോളിവുഡ് ഹൊറർ ത്രില്ലർ‌ ചിത്രം ഇൻസിഡിയസ് സീരീസിലെ നാലാം ഭാഗത്തിന്‍റെ ജോലികൾ പുരോ
അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​ന്‍ ആ
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള്ള താ​ര ദ​ന്പ​തി​ക​ളാ​യി​രു​ന്നു ആ​ഞ്ജ​ലീ​ന ജോ​ളി​യ
ചാ​രപ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ തി​ര​ക്ക​ഥ​യെ ആ​സ്പ​ദ
അ​ന​ശ്വ​ര പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​ക​ളാ​യി ലോ​കം വാ​ഴ്ത്തു​ന്ന ജോ​ഡ
ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ​തി​രാ​ളി​ക​ളെ
ഏ​റെ വേ​ദ​ന​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യിം​സ് ബോ​ണ്ട് ആ​രാ​ധ​ക​ർ ആ ​വാ​ർ​ത
ആ​നി​മേ​ഷ​ൻ ചി​ത്ര​മാ​യ ദ ​ന​ട്ട് ജോ​ബ് 2: ന​ട്ടി വൈ ​നേച്ചർ ​തീ​യേ​റ്റ​റി​ൽ. ക
ഡെ​സ്റ്റി​ൻ ഡാ​നി​യേ​ൽ ക്രെ​റ്റ​ണ്‍ സം​വി​ധാ​നം ചെ​യ്ത ദ ​ഗ്ലാ​സ് കാ​സി​ൽ തീയറ്റ
ഹോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​ താ​​​രം ആ​​​ഞ്ജ​​​ലീ​​​ന ജോ​​​ളി​​​യു​​​ടെ ജീ​
പ്ര​ശ​സ്ത പോ​പ്പ് ഗാ​യി​ക ബി​യോ​ണ്‍​സ് ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി നി
മാ​റ്റ് റി ​വേ​സ് സം​വി​ധാ​നം ചെ​യ്ത സ​യ​ൻസ് ഫി​ക്‌ഷൻ ച​ല​ച്ചി​ത്ര​മാ​യ വാ​ർ ഓ​ഫ
എ​ഡ്ജ​ർ റൈ​റ്റിന്‍റെ സം​വി​ധാ​നത്തിൽ പുറത്തിറങ്ങിയ ബേ​ബി ഡ്രൈ​വ​ർക്ക് മികച്ച പ്ര
മി​ഖാ​യേ​ൽ ബേ ​സം​വി​ധാ​നം ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​ർ​മേ​ഴ്സ് ദി ​ലാ​സ്റ്റ് നൈ​റ
ഏറ്റവും ആരാധകരുള്ള ഗായകരിൽ ഒരാളാണ് ജസ്റ്റിൻ ബീബർ. അതുപോലെ ആരാധകരുമായി ചെറുതും വ
അമേരിക്കൻ പോപ് ഗായിക കാറ്റി പെറിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പി
ഹോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ജോ​ർ​ജ് ക്ലൂ​ണി​യു​ടെ​യും ഭാ​ര്യ അ​മാ​ലിന്‍റെയും ജീ
ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റ
സ്കാർലറ്റ് ജൊഹൻസണ്‍ നായികയായി എത്തുന്ന ഹോളിവുഡ് ചിത്രം "ഗോസ്റ്റ് ഇൻ ദി ഷെൽ' മ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.