Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Hit Movies
Back to Home
അശോകേട്ടന്‍റെയും അപ്പുക്കുട്ടന്‍റെയും "യോദ്ധ'
Wednesday, May 17, 2017 2:33 PM IST
നേപ്പാളിന്‍റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേക്കു ചെകുത്താന്‍റെ വാഹകരുടെ കുളന്പടി ശബ്ദം ഉയർന്നുവരുന്നു. പുതിയ ലാമ റിംപോച്ചയെ ബലികൊടുത്ത് ലോകത്തിന്‍റെ അധികാരം നേടിയെടുക്കാനായി ദുർമന്ത്രവാദി എത്തിയിരിക്കുകയാണ്. വാൾ മുനയാൽ പല ജീവനറുത്ത് അവർ റിപോച്ചയെ തട്ടിക്കൊണ്ടുപോകുന്നു. ഇങ്ങനെയാണ് "യോദ്ധ' തുടങ്ങുന്നത്.

നൻമയുടെ സമാധാനത്തിന്‍റെ പ്രതിരൂപമായ ലാമയെ രക്ഷിക്കാൻ ഒരാൾ വരുമെന്ന് ബുദ്ധിസന്യാസിമാർക്ക് ബോധ്യമാകുന്നു. മറ്റൊരിടത്തു നിന്നുമല്ല, കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുമാണ് രക്ഷകൻ വരാൻ പോകുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള തൈപ്പറന്പിൽ അശോകന്‍റെ യാത്രയാണ് യോദ്ധ.1992 ൽ ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു യോദ്ധ. മലയാളികൾക്കു പരിചിതമല്ലാത്ത ലാമയുടെ ജീവിതവും അവരുടെ അതിജീവനവുമൊക്കെയാണ് ചിത്രം പങ്കുവച്ചത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു തികഞ്ഞ യോദ്ധാവായി ചിത്രത്തിൽ മോഹൻലാൽ എത്തുന്നു. ഒപ്പം ഹിറ്റ് കൂട്ടുകെട്ടായ ജഗതി ശ്രീകുമാർ, മധുബാല, മാസ്റ്റർ സിദ്ധാർഥ്, പുനീത് ഇസാർ, ഉർവശി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു.മലയാളി പ്രേക്ഷകർക്കു പരിചിതമല്ലാത്ത ഭൂമികയും കഥാ സന്ദർഭവും ജീവിതവുമാണ് കഥയുടെ പശ്ചാത്തലമെങ്കിലും അതിനെ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നിടത്താണ് തിരക്കഥാകൃത്തിന്‍റെ മികവ് മനസിലാകുന്നത്. കേരളത്തിൽ ഒരു ഗ്രാമത്തിലെ രണ്ടു ക്ലബുകളിലെ പ്രധാന കളിക്കാരാണ് തൈപ്പറന്പിൽ അശോകനും അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും. സഹോദരിമാരുടെ മക്കളായ ഇരുവരും എന്നും തമ്മിൽ മത്സരമാണ്. പക്ഷേ, ഓരോ മത്സരത്തിലും അപ്പുക്കുട്ടൻ അന്പേ പരാജയപ്പെട്ടിരുന്നു. ഇനിയും ഇരുവരും ഒരേ നാട്ടിൽ നിന്നാൽ അപമൃത്യു വരെ സംഭവിക്കാം എന്ന ജ്യോൽസ്യന്‍റെ പ്രവചന പ്രകാരമാണ് അശോകനെ നേപ്പാളിലെ കുട്ടിമാമയുടെ അ‌‌ടുത്തേയ്ക്ക് അയക്കുന്നത്. എന്നാൽ പാപി ചെല്ലുന്നിടം പാതാളം എന്ന പോലെ അവിടെയും അശോകനു പാരയായി അപ്പുക്കുട്ടൻ മുൻപേ എത്തുകയാണ്.മോഹൻലാൽ അശോകനായും ജഗതി ശ്രീകുമാർ അപ്പുക്കുട്ടനായും മത്സരിച്ച് അഭിനയിച്ച യോദ്ധയുടെ വിജയഘടകം ഇവർ തമ്മിലുള്ള കോന്പിനേഷൻ തന്നെയായിരുന്നു. നേപ്പാളിൽ അശോകനു കൂട്ടായി മാറുന്നത് മന്ത്രവാദികളുടെ കൈയിൽ നിന്നും രക്ഷപെട്ട് വരുന്ന റിംപോച്ചയാണ്. അശോകൻ അവനെ ഉണ്ണിക്കുട്ടൻ എന്ന പേരു വിളിച്ചു. കുട്ടിമാമയുടെ മുന്നിൽ സത്യം തെളിയിക്കാനായില്ലെങ്കിലും അശ്വതിയുടെ മനസിൽ ഇടംപിടിക്കാൻ അശോകനു സാധിച്ചു.

അശോകന്‍റെ ഒപ്പമുള്ള കുട്ടി റിംപോച്ചയാണെന്ന് അശ്വതി തിരിച്ചറിയുന്നതാണ് യോദ്ധയിലെ ട്വിസ്റ്റ്. ദുർമന്ത്രവാദികൾ അശോകന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി റിംപോച്ചയെ തട്ടികൊണ്ടുപോയി. പിന്നീട് റിംപോച്ചയുടെ രക്ഷകനാവുകയാണ് അശോകൻ. കാഴ്ച നഷ്ടപ്പെട്ട അശോകൻ തികഞ്ഞ യോദ്ധവാകുന്ന രംഗങ്ങൾ മോഹൻലാൽ ചിത്രത്തിൽ അവിസ്മരണീയമാക്കി.സന്തോഷ് ശിവന്‍റെ കാമറ പുത്തൻ കാഴ്ചകൾ മലയാളത്തിനൊരുക്കിയ ഈ ചിത്രത്തിനു സംഗീതം ഒരുക്കിയത് എ.ആർ. റഹ്മാനും വരികളെഴുതിയത് ബിച്ചു തിരുമലയുമാണ്. സാഗ ഫിലിംസ് നിർമിച്ച യോദ്ധ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദർശിപ്പിച്ചു. റിംപോച്ചയായി അഭിനയിച്ച മാസ്റ്റർ സിദ്ധാർഥ് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി.

ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധേയമായ യോദ്ധ ഇന്നും മിനിസ്ക്രീനിൽ മലയാളികളുടെ ഇഷ്ട ചിത്രമാണ്. മലയാളികളുടെ മനസിൽ ഇടംപിടിച്ച മോഹൻലാൽ-ജഗതി കോന്പിനേഷന്‍റെ മികച്ച ചിത്രങ്ങളിൽ ഒന്നായും യോദ്ധയെ വിശേഷിപ്പിക്കാം.
എങ്ങനെ നീ മറക്കും
"ദേ​വ​ദാ​രു പൂ​ത്തു എ​ൻ മ​ന​സി​ൽ താ​ഴ്വ​ര​യി​ൽ..’ ഈ ​ഗാ​നം മൂ​ളാ​ത്ത​വ​രാ​യി ഒ​രു കാ​ല​ത്തു മ​ല​യാ​ളി​ക​ൾ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ന​ന്ദ​വും അ​തി​ലേ​റെ വേ​ദ​ന​യും ഒ​രേ സ​മ​യം പ​ക​രും വി​ധ​മാ യി​രു​ന്നു അ​തി​ന്‍റെ ഈ ണ​വും താ​ള​വും. അ​തി​നൊ​പ്പം
മുത്തോട് മുത്ത്
കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ സി​നി​മ​യു​ടെ ദൃ​ശ്യ​ഭാ​ഷ​യി​ൽ എ​ന്നും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു പ്രാ​ദേ​ശി​ക ഭാ​ഷാ ചി​ത്ര​ങ്ങ​ൾ പോ​ലും ദൃ​ശ്യ വി​സ്മ​യ​ത്തി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ക​ഥ​യു​ടെ പ്രാ​ധാ​ന്യം
ചിന്താവിഷ്ടയായ ശ്യാമള
"ജീ​വി​ത​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലും ഓ​രോ​ത​രം ആ​ശ​യ​ങ്ങ​ൾ ന​മ്മ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. അ​ങ്ങ​നെ മാ​റി​യും തി​രി​ഞ്ഞു​മൊ​ക്കെ​യാ​ണ് ന​മ്മ​ൾ യ​ഥാ​ർ​ത്ഥ ന​മ്മ​ളാ​കു​ന്ന​ത്.’ ത​ന്‍റെ മു​ന്നി​ലു​ള്ള ശി​ഷ്യ സ​ന്പ​ത്തി​നോ​ട് വി​ജ​യ​ൻ മാ​ഷ് പ
അവിടത്തെപ്പോലെ ഇവിടെയും
മ​ല​യാ​ള സി​നി​മ​യു​ടെ ഇ​ന്ന​ലെ​ക​ളി​ൽ നി​ര​വ​ധി ക്ലാ​സി​ക്കു​ക​ൾ തീ​ർ​ത്ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു കെ.​എ​സ് സേ​തു​മാ​ധ​വ​ൻ. വാ​ണി​ജ്യ​പ​ര​മാ​യും ക​ലാ​പ​ര​മാ​യും സേ​തു​മാ​ധ​വ​ന്‍റെ ചി​ത്ര​ങ്ങ​ളോ​രോ​ന്നും ഇ​ന്നും കാ​ഴ്ച​യെ ആ​ക​ർ​ഷി​ക്കു​ന്ന​വ ത​ന്
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാ​ന്തി മ​ന്ത്ര​ങ്ങ​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഒ​രു വാ​ച​ക​മാ​ണ് മൃത്യോര്‍മാ അ​മൃ​തം ഗ​മ​യ. മ​ര​ണ​ത്തി​ൽ നി​ന്നും ജീ​വി​ത​ത്തി​ലേ​ക്കു ന​യി​ച്ചാ​ലും എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ർ​ഥം. മ​ര​ണ​ത്തി​ന്‍റെ ഇ​രു​ണ്ട ക​യ​ത്തി​ൽ നി​ന്നും ജി​വി​ത​ത്തി​
പെ​രു​വ​ണ്ണാ​പു​ര​ത്തെ പറഞ്ഞുതീരാത്ത വി​ശേ​ഷ​ങ്ങ​ൾ
വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത പെ​രു​വ​ണ്ണാ​പു​ര​ത്തെ പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കോ​ലാ​ഹ​ല​ങ്ങ​ളു​ടേ​യും ഒ​ടു​വി​ൽ നി​ർ​ലോ​പ​മാ​യ കു​റ​ച്ചു ചി​രി​യ​ര​ങ്ങി​ന്‍റെ​യും ക​ഥ പ​റ​ഞ്ഞെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു പെ​രു​വ​ണ്ണാ​പു​ര​ത
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്‍റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു മറവത്തൂർ കനവ്'. അനുജൻ ചെയ്ത പാപഭാരവുമായി ജീവിക്കാൻ വിധിക്കപ്പെട്ട ചാണ്ടിച്ചായൻ ആ ശവപ്പറന്പിലേക്കു നടന്നു കയറിയത് ഒന്നും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Camera Slot
""​ഒ​രു സീ​നി​നെ​പ്പ​റ്റി സം​വി​ധാ​യ​ക​ൻ വി​ശ​ദീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ, ആ ​ഷോ​ട
കാ​ലം ചെ​ല്ലു​ന്തോ​റും പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു
അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും മാ​ത്ര​മ​ല്ല, സാ​ങ്കേ​തി​ക രം​ഗ​ത്താ​യാ​ലു
മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ​വ​സ​ന്ത​മാ​യി നി​ല​കൊ​ള്ളു​ന്ന ചെ​മ്മീ​നി​ന്‍റെ ഛ
ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം​ചെ​യ്ത മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന
മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു​പ​റ്റം യു​വ​പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച സി​നി​മ​യാ​
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു.
സ്റ്റിൽ കാമറയിൽ വിനോദിന്‍റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. ക
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമ
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയില
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.