Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Songs
Back to Home
സഹ്യസാനു ശ്രുതിമീട്ടിയ കൈരളിയുടെ ഉണർത്തുപാട്ട്....
Sunday, September 3, 2017 10:31 PM IST
മലയാളക്കരയുടെ മഹിമയും ചാരുതയുമെല്ലാം നിറഞ്ഞുതുളുന്പുകയാണ് ഈ പാട്ടിൽ.... ഓണനാളുകളെത്തുന്പോഴും കേരളപ്പിറവിയടുക്കുന്പോഴും മലയാണ്മയെക്കുറിച്ച് അഭിമാനം നിറയുന്പോഴുമെല്ലാം ഓരോ മലയാളിയുടെയും നെഞ്ചകത്ത് അലയടിക്കുന്നുണ്ടാകും ഈ "കേരളഗീതം'

2001-ൽ വിനയന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ "കരുമാടിക്കുട്ടൻ' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ഗാനമായാണ് "സഹ്യസാനുവിന്‍റെ' പിറവി. ടൈറ്റിൽ ഗാനങ്ങളുടെ അകന്പടിയോടെയുള്ള ചലച്ചിത്രങ്ങൾ മലയാളത്തിൽ പുതിയതല്ല. എന്നാൽ ചിത്രത്തിലേ മറ്റു ഗാനങ്ങളുടെ താളമേളക്കൊഴുപ്പിൽ ടൈറ്റിൽ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധ നേടാതെപോവുകയാണ് പതിവ്. അതേസമയം മറ്റുഗാനങ്ങളേക്കാളധികം പ്രശസ്തി നേടിയ ടൈറ്റിൽ ഗാനങ്ങളും മലയാള സിനിമാ ചരിത്രത്തിലുണ്ട്... ആ പാട്ടുകളുടെ നിരയിലാണ് കൈരളിയുടെ ചാരുത വർണിക്കുന്ന ഈ പാട്ടിന്‍റെ സ്ഥാനവും.സാധാരണക്കാർക്കു മുളിനടക്കാൻ കാന്പുള്ള എണ്ണമറ്റ മെലഡികൾ സമ്മാനിച്ച മോഹൻ സിതാരയാണ് കരുമാടിക്കുട്ടനിലെ ഗാനങ്ങൾക്കു സംഗീതം ഒരുക്കിയത്. കലാഭവൻമണി എന്ന പ്രതിഭയുടെ അഭിനയത്തികവ് പോലെതന്നെ ചിത്ത്രതിലേ ഏഴു ഗാനങ്ങളും സൂപ്പർ ഹിറ്റായിമാറുകയായിരുന്നു. എതു ഗാനമാണ് മെച്ചമെന്നു പറയുക കഠിനം. എന്നിരുന്നാലും ’സഹ്യസാനു ശ്രുതി മീട്ടിയ’ എന്ന ഈ ഗാനം സിനമയ്ക്കുമപ്പുറമുള്ള അസ്ഥിത്വം നേടിയെന്ന് ഏവർക്കും സമ്മതിക്കേണ്ടിവരും.

ഒരു ചലച്ചിത്ര ഗാനമെന്ന നിലയിലല്ല, ഈ ഗാനം മലയാളികൾ നെഞ്ചിലേറ്റിയത്. കേരളത്തനിമയുടെ ആഘോഷം അരങ്ങേറിയപ്പോഴെല്ലാം സംഗീത പശ്ചാത്തലമൊരുക്കാൻ മലയാളികൾ തെരഞ്ഞെടുത്തത് ഈ "അനൗദ്യോഗിക കേരള ഗീത'മായിരുന്നു. സ്കൂളുകളിലും കോളജുകളിലും കേരളനടനം നടത്തുന്പോഴും ദ്യശ്യമാധ്യമങ്ങളിൽ കേരളീയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്പോഴുമെല്ലാം ഇപ്പോഴും പശ്ചാത്തല സംഗീതമായി മുഴങ്ങുക ഈ ഗാനമായിരിക്കും.

"ദേശ്' എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് മോഹൻസിത്താര ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ രാഗത്തിലാണല്ലോ മിക്ക ദേശഭക്തി ഗാനങ്ങളും... മോഹൻ സിത്താര അണിയിച്ചൊരുക്കിയ മറ്റുഗാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഓർക്കഷ്ട്രേഷൻ പാറ്റേണ്‍ ഈ പാട്ടിൽ അനുഭവിച്ചറിയാൻ സാധിക്കും...ഒരു എ.ആർ. റഹ്മാൻ ഗാനംപോലേ....പതിഞ്ഞ കീബോഡ് കോർഡ്സും അലയൊലിയായി മറയുന്ന വയലിൻ സംഗീതവും ഇടയ്ക്കിടെ മുഴങ്ങുന്ന നാടൻ വാദ്യങ്ങളുംമെല്ലാം പാട്ടിന്‍റെ ഭാവതീവ്രത വർദ്ധിപ്പിക്കുന്നു...

ഇനി പറയേണ്ടത് പാട്ടിന്‍റെ വരികളേക്കുറിച്ചാണ്....കവിത്വമുള്ള ഗാനങ്ങൾ മലായാള സിനിമയക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടേതാണ് വരികൾ. കേരളക്കരയുടെ മുക്കിലും മൂലയിലും നിറയുന്ന സംഗീതം അദ്ദേഹം ഈ പാട്ടിലൂടേ മലയാളികൾക്ക് കാട്ടിത്തന്നു. കൈരളി ഒരു വീണയാണ്...സഹ്യനിരകൾ ശ്രുതി ചേർത്ത, അറബിക്കടൽ തന്ത്രിമീട്ടുന്ന മണിവീണ- കേച്ചേരിയുടെ ഭാവന മലയാളികൾ ശരിവച്ചു, ഏറ്റുപാടി. കൈരളിയുടെ അവദാനങ്ങൾ വാഴ്ത്തുന്ന പാട്ടുകൾ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും സംഗീതവും കേരളത്തിന്‍റെ ഭൂപ്രകൃതിയും തമ്മിലുള്ള ബന്ധം ഇത്രഭംഗിയായി ചിത്രീകരിച്ച മറ്റൊരു ഗാനവുമില്ല. കാറ്റേറ്റു ഇളികയാടുന്ന വയലേലകളുടെ നിസ്വനത്തിൽപോലും കേച്ചേരി സംഗീതം തിരിച്ചറിയുകയായിരുന്നു.

കൈരളിയുടെ മക്കൾക്ക് ഉണർവേകുന്ന ഈ ഉണർത്തുപാട്ട് ഇനിയും മുഴങ്ങട്ടേ, സഹ്യനും സാഗരവുമുള്ളകാലംവരേ...

അലക്സ് ചാക്കോ
കന്മദം ചോ​രു​ന്ന പാ​ട്ട്
മൂ​വ​ന്തി​ത്താ​ഴ്വ​ര​യി​ൽ വെ​ന്തു​രു​കും....​മ​ന​സി​ൻ അ​ക​ത്ത​ള​ങ്ങ​ളി​ൽ ക​ട്ട​പി​ടി​ച്ചി​രു​ന്ന നോ​വു​ക​ളും വി​മു​ഖ​ത​ക​ളും വെ​ന്തു​രു​കി കന്മദ​മാ​യി ചോ​രു​ക​യാ​ണ് ഈ ​പാ​ട്ടി​ലൂ​ടെ...

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ
ഓണത്തുന്പി പാടൂ... ഉൾനോവുണർത്തും ഓണപ്പാട്ട്
ഉള്ളിലെവിടെയോ തളംകെട്ടുന്ന വിങ്ങലോടയല്ലാതെ ഈ പാട്ട് കേട്ടുതീർക്കാനാവില്ല. നഷ്ടപ്പെട്ടുപോയ നല്ലോർമകളുടെ താഴ്വരയിലേക്ക് വഴിതെളിക്കുകയാണ് ഈ ഓണത്തുന്പി....1997ൽ റാഫി മെക്കാർട്ടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിലേ ഓണത്തുന്പിപാട
"അ​ടി നീ​യെ​ങ്കെ...’ മ​റ​ക്കി​ല്ല ഈ ​റ​ഹ്മാ​ൻ ഹി​റ്റ്..!
സി​നി​മ ത​ക​ർ​ന്ന​ടി​ഞ്ഞാ​ലും സൂ​പ്പ​ർ ഹി​റ്റാ​യി​മാ​റു​ന്ന ചി​ല ഗാ​ന​ങ്ങ​ളു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് 2000ൽ ​പു​റ​ത്തി​റ​ങ്ങി​യ "താ​ജ്മ​ഹ​ൽ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ "അടി നീ​യെ​ങ്കെ’ എ​ന്ന പ്ര​ണ​യ​ഗാ​നം. ഈ​ടു​റ്റ ചി​ത്ര​ങ്ങ​ൾ ഒ​രു​പാ​ടെ​ണ്ണ
തേ​രി​റ​ങ്ങും മു​കി​ലേ... ​മ​ഴ​ത്തൂ​വ​ൽ പോ​ലെ ഒ​രു ഗാ​നം..!
ഒ​രു മ​ഴ​ത്തൂ​വ​ലി​ന്‍റെ ന​നു​ത്ത ത​ലോ​ട​ലേ​ൽ​ക്കു​ന്ന സു​ഖ​മാ​ണ് തേ​രി​റ​ങ്ങും മു​കി​ലേ ...എ​ന്ന ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ക. ഇ​ല​ച്ചാ​ർ​ത്തി​ലെ മ​ഴ​ത്തു​ള്ളിക്കി​ലു​ക്ക​ത്തി​ന്‍റെ സം​ഗീ​ത​മാ​യി പൊ​ഴി​യു​ന്ന രാ​ത്രി​മ​ഴ​പോ​ലെ ഈ ​ഗാ
അ​തി​ശ​യം ത​ന്നെ, എ​ല്ലാം അ​തി​ശ​യം...!
സൗ​ന്ദ​ര്യം അ​തു കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. അ​ദ്ഭു​തം എ​ന്ന ര​സ​വും അ​ങ്ങ​നെ ത​ന്നെ. ഏ​ഴു ലോ​കാ​ദ്ഭു​ത​ങ്ങ​ൾ മാ​ത്രം അ​തി​ശ​യ​ക​ര​മാ​യി കാ​ണു​ന്ന​വ​രു​ണ്ടാ​കും. എ​ന്നാ​ൽ ഒ​രു ക​വി​യു​ടെ ക​ണ്ണി​ൽ എ​ല്ലാം അ​ത്ഭു​ത​ങ്ങ​ളാ​ണ്. പ
പ്രമദവനം വീണ്ടും... ഗന്ധർവരാഗം മലയാളിക്ക് സമ്മാനിച്ച സാന്ദ്രസംഗീതം
ഗന്ധർവ സ്വരമാധുരിയിൽ പെയ്ത ഗാനമഴയായിരുന്നു പ്രമദവനം വീണ്ടും .... രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മരികത ഭംഗിയായി അടയാളപ്പെടുത്തിയ ഗാനം. തനിക്ക് ഏറ്റവു പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി രവീന്ദ്രൻ മാഷ് തന്നെ തെരഞ്ഞെടുത്ത ഗാനങ്ങളിലൊന്ന്.

എന്നാൽ ഈ വിശേഷണ
പാടം പൂത്ത കാലം... മൂന്നു പതിറ്റാണ്ടിന്‍റെ നിറവിൽ സുന്ദരഗാനം
പാടം പുത്ത കാലം... മലയാണ്മ പൂത്തുലയുന്ന ഈ മനോഹരഗാനം ഗാനം മലയാളിക്കു നാദവിരുന്നാകാൻ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടുകളാകുന്നു. സാങ്കേതിത്തികവേറിയ ഗാനങ്ങൾ പലതു വന്നെങ്കിലും 1988 ൽ പുറത്തിറങ്ങിയ "ചിത്രം' എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ പ്രിയ ഗാനങ്ങ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Mini Screen
സ​ണ്ണി ലി​യോ​ൺ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തേ​ക്ക് ചു​വ​ടു മാ​റ്റു​ന്നു. ഹി​ന്ദി, മ​റാ​ത
ജീ​വി​ത​ത്തി​ൽ വി​ജ​യം നേ​ടു​വാ​ൻ ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ളോ​ട് പ​ട​വെ​ട്ടു​വാ
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ സം​പ്ര​ക്ഷ​ണം ചെ​യ്യു​ന്ന സ്ത്രീ​പ​ദ​ത്തി​ലെ ബാ​ല​യു​ടെ
നീ​ണ്ടനാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ശോ​ക​നും ജ​യ​കൃ​ഷ്ണ​നും മി​നി​സ്ക്രീ​നി
ടെ​ലി​വി​ഷ​ൻ കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കാ​യി ഫ്ള​വേ​ഴ്സ് ടി​വി​യി​ൽ പു​തി​യ പ​ര​ന്
സീ​രി​യ​ൽ ന​ട​ൻ ദീ​പ​ൻ മു​ര​ളി വി​വാ​ഹി​ത​നാ​കു​ന്നു. സി​നി​മ താ​രം സു​രാ​ജ് വെ​
മി​ക​ച്ച ഫാ​മി​ലി എ​ന്‍റ​ർ​ടെയ്ന​ർ പരമ്പരയാ​യ ഉ​പ്പും മു​ള​കും അ​ഞ്ഞൂ​റ് എ​പ്പി​
ക​ന​ക​നും ക്ലീ​റ്റ​സും അ​ളി​യന്മാ​രാ​ണെ​ങ്കി​ലും ക​ടു​ത്ത ശ​ത്രു​ത​യി​ലാ​ണ്. ക​ന
മ​ഴ​വിൽ മ​നോ​ര​മ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്തുവരുന്ന പരമ്പര "മ​ഞ്ഞു​രു​കും​കാ​ല​'ത്
ഏ​റെക്കാലം സ്ത്രീപ്രേക്ഷകരെ കണ്ണീരണിയിച്ച ടിവി പരമ്പര ച​ന്ദ​നമ​ഴ അ​വ​സാ​നി​ക്കു​
കു​ട്ടി​ക​ൾ​ക്കാ​യി ഫ്ള​വേഴ്​സ് ചാ​ന​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രോ​ഗ്രാം "​ക​ട്
ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​യു​ടെ മാ​മാ​ങ്കം സീ​രി​യ​ലി​ന്
നൂ​റു ശ​ത​മാ​ന​വും ഗ്രാ​ഫി​ക്സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ത​യാ​റാ​കു​ന്ന മെ​ഗാ​പ​ര
തെ​ന്നി​ന്ത്യ​ൻ ചലച്ചിത്ര ലോ​കം അ​ട​ക്കി വാ​ണി​രു​ന്ന താ​ര​റാ​ണി​യാ​ണ് ഖു​ശ്ബു.
മി​നി​സ്ക്രീ​നി​ലെ സൂപ്പർതാ​രം ജ​ന്നി​ഫ​ർ വിംഗ​റ്റ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​
തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ്-​മ​ല​യാ​ളം-​ഹി​ന്ദി സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​യി​രു
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​ണ് മു​ന്പി​ൽ എ​ന്നാ​ണ്
ക​ട​ത്ത​നാ​ട് രാ​ജ​വം​ശ​ത്തി​ന്‍റെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യും വ​ട​ക്ക​ൻ പാ​ട്ടു​ക​ള
ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ
കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​മാ​യി ബോ​ളി​വു​ഡ് ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.