ശ്വേ​താ മോ​ഹ​ൻ അഭിനയിച്ച് ആലപിച്ച അതിമനോഹര വീഡിയോ ഗാനം
Saturday, June 23, 2018 4:57 PM IST
ശ്വേ​താ മോ​ഹ​ൻ ആ​ല​പി​ച്ച് അ​ഭി​ന​യി​ച്ച അ​തി​മ​നോ​ഹ​ര വീ​ഡി​യോ ഗാ​നം പു​റ​ത്തു​വി​ട്ടു. ഹി​ന്ദി​യി​ലും ത​മി​ഴി​ലു​മാ​യാ​ണ് ഈ ​ഗാ​നം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ദ​ൻ കാ​ർ​ക്കി​യു​ടെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ബെ​ന്നെ​റ്റ് റോ​ള​ണ്ടാ​ണ്.

ശ്രു​തി ന​ന്ദ​ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്ത ഈ ​വീ​ഡി​യോ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ശ്വേ​താ മോ​ഹ​ൻ ത​ന്നെ​യാ​ണ്. ഈ ​വീ​ഡി​യോ​യ്ക്ക് സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ൻ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചി​രു​ന്നു.