ഗൗതമിയുടെ "ഇ'യിലെ ആദ്യഗാനമെത്തി
Sunday, July 30, 2017 4:59 AM IST
ഗൗതമി നായികയാകുന്ന പുതിയ മലയാളചിത്രം "ഇ'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "പ്രണവാകാരം" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സരിത റാം ആണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയിരിക്കുന്നു.

ഗൗതമി തടിമല്ല നീണ്ട 14 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് "ഇ'. കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ പാരാനോർമൽ ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത് രോഹൻ ബജാജും അമിൻ സുറാനിയും ചേർന്നാണ്. ആഷിഖ് അമീർ, ബാലാജി ജയരാമൻ, ഡെയ്ൽ ഡേവിഡ്, കല്യാണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഗീത് ശിവൻ പ്രൊഡക്ഷൻസിന്‍റെയും സുറാനി പിക്ചേഴ്സിന്‍റെയും ബാനറുകളിൽ സംഗീത് ശിവൻ, അമിൻ സുറാനി എന്നിവരാണ് "ഇ' നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.