ആനുകാലിക വിഷയവുമായി "മുല്ലവള്ളികൾക്കിടയിലെ ജാതിതൈകൾ'
Thursday, August 3, 2017 12:32 AM IST
ആനുകാലിക രാഷ്ട്രീയം പ്രമേയമാക്കി ഒരുക്കിയ ആക്ഷേപഹാസ്യ ഹ്രസ്വചിത്രം "മുല്ലവള്ളികൾക്കിടയിലെ ജാതിതൈകൾ' ശ്രദ്ധേയമാകുന്നു. അരുൺ ശിവദാസ് കഥയെഴുതി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷോർട്ട് ഫിലിം എഴുതാൻ ഇരിക്കുന്ന രണ്ടു പേരുടെ ചർച്ചകളാണ് കാണിക്കുന്നത്. ജിനോ ജോണും ഗോകുൽ ശിവയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

സാജിദ് നാസർ ഛായാഗ്രഹണവും സനത്ത് ശിവരാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. വൈശാഖ് ബിജോയിയുടെതാണ് പശ്ചാത്തലസംഗീതം. അരുൺ ശിവദാസും സുഹൃത്തുക്കളും ചേർന്നാണ് ഗ്യാംഗ്സ് ഓഫ് മഹാരാജാസിന്റെ ബാനറിൽ ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.