യുവത്വത്തിന്‍റെ മാച്ച്ബോക്സ്; ട്രെയിലർ എത്തി
Thursday, August 3, 2017 1:24 AM IST
നവാഗതനായ ശിവറാം മണി സംവിധാനം ചെയ്യുന്ന ചിത്രം മാച്ച് ബോക്സിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. കോളേജ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രത്തിൽ റോഷന്‍ മാത്യു, വൈശാഖ്‌ നായര്‍, ദൃശ്യ രഘുനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

നിഖിൽ ആനന്ദ്, കെന്നി പെറുണ്ണി എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങൾക്ക് ബിജിപാൽ ഈണംപകരുന്നു.

ഷമ്മി തിലകൻ, നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകൻ മാത്യു ജോയ്, ഷൈൻ ടോം ചാക്കോയുടെ അനുജൻ ജോ ജോൺ ചാക്കോ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. രേവതി കലാമന്ദിറിന്‍റെ ബാനറിൽ ജി. സുരേഷ് കുമാറാണ് നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.