ഹ​ണി ബീ 2.5 ന്‍റെ ട്രെയിലർ എത്തി
Friday, August 4, 2017 5:31 AM IST
ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹണി ബീ 2.5ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ജീൻപോൾ ലാലിന്‍റെ ഹ​ണി ബീ 2 ​ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ചിത്രീകരിച്ച ഹ​ണീ ബി 2.5 നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.

ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലിയാണ് ചിത്രത്തിൽ നായകൻ. ലി​ജോ മോ​ളാ​ണ് നാ​യി​ക. ലാ​ൽ, ശ്രീ​നി​വാ​സ​ൻ ,ജോ​യ് മാ​ത്യു, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ച്ചി, ജീ​ൻ പോ​ൾ,ആ​ല​പ്പി അ​ഷ്റ​ഫ്, സോ​ഹ​ൻ​ലാ​ൽ, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ ഒ​ന്പ​ത് സം​വി​ധാ​യ​ക​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു എ​ന്ന​താ​ണ് ഹ​ണീ ബീ 2. 5 ​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​വ​രെ കൂ​ടാ​തെ ആ​സി​ഫ് അ​ലി ,ഭാ​വ​ന ,ലാ​ൽ ,ശ്രീ​നി​വാ​സ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, നി​ർ​മ്മ​ൽ പാ​ലാ​ഴി, ഹ​രീ​ഷ് പേ​ങ്ങ​ൻ, ഇ​ന്ത്യ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, ബാ​ബു​രാ​ജ്, ബാ​ലു വ​ർ​ഗീ​സ്, ശ്രീ​നാ​ഥ് ഭാ​സി, ജോ​യ് മാ​ത്യു ,ഹ​രി​ശ്രീ അ​ശോ​ക​ൻ, സു​രേ​ഷ് കൃ​ഷ്ണ, ഗ​ണ​പ​തി, അ​രു​ണ്‍, മ​ഞ്ജു കോ​ട്ട​യം,ആ​ര്യ,കൃ​ഷ്ണ​പ്ര​ഭ, സ​ച്ചി, ആ​ല​പ്പി അ​ഷ്റ​ഫ്, അ​സിം ജ​മാ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ജെ. ​പ​ള്ളാ​ശേ​രിയാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ദീ​പ​ക് ദേ​വ് സംഗീതം പകരുന്നു. ലാ​ൽ ക്രി​യേ​ഷ​ൻ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് എ​വ​ല്യൂ​ഷ​ൻ സി​നി​മാ​സ് ആൻഡ് ആ​ദം​സ് വേ​ൾ​ഡ് ഓ​ഫ് ഇ​മേ​ജി​നേ​ഷ​ന്‍റെ ബാനറിൽ ലാ​ൽ ആണ് ചിത്രം നിർമിക്കുന്നത്.

സം​വി​ധാ​യ​ക​നും ന​ട​നും നി​ർ​മാ​താ​വു​മാ​യ ലാ​ലാ​ണ് ഒരേ ലൊക്കേഷനിൽ രണ്ടുചിത്രമെന്ന ​ആ​ശ​യ​ത്തി​ന്‍റെ പി​ന്നി​ൽ. ഹ​ണീ ബീ 2 ​വി​ലെ മു​ഴു​വ​ൻ താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​നും കാ​മ​റാ​മാ​നും മ​റ്റു സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും പോ​രാ​തെ പ്രൊ​ഡ​ക്ഷ​ൻ ബോ​യ്സ് വ​രെ 2.5 ൽ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ! ഹ​ണീ ബീ 2 ​വി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​ടവേ​ള​ക​ളി​ലാ​ണ് ഹ​ണീ ബി 2.5 ​ചി​ത്രീ​ക​രി​ച്ച​ത്. ഹ​ണീ ബീ 2 ​വി​ന്‍റെ ചി​ത്രീ​ക​ര​ണ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ത​ന്നെ 2.5 ന്‍റെ ചി​ത്രീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കാ​നും സം​വി​ധാ​യ​ക​നു ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.