തേ​ങ്ങയേറു കൊണ്ട് വീ​ണ് ചാക്കോച്ചൻ
Wednesday, August 9, 2017 7:20 AM IST
കു​ഞ്ചോ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തി​യ വർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക തീയ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. അ​ലമ്പനാ​യ കൗ​ട്ട ശി​വ​ൻ എ​ന്ന ക​ഥാ​പാ​ത്രാ​യാ​ണ് താ​രം ചി​ത്ര​ത്തി​ലെ​ത്തി​യ​ത്. സി​നി​മ​യ്ക്കു വേ​ണ്ടി ചി​ത്രീ​ക​രി​ച്ച ഒ​രു രം​ഗം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ ബൈ​ക്കി​ൽ വ​രു​ന്പോ​ൾ ഒ​രാ​ൾ തേ​ങ്ങാ വെ​ച്ച് എ​റി​യു​ക​യാ​ണ്. ഏ​റു​കൊ​ണ്ട് താ​രം ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ഴു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​ക​മാ​കു​ന്ന​ത്. ബു​ദ്ധി​മു​ട്ടേ​റി​യ രം​ഗ​മാ​യ​തി​നാ​ൽ ഡ്യൂ​പ്പി​നെ വ​ച്ച് ചി​ത്രീ​ക​രി​ക്കാ​മെ​ന്ന് സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞെ​ങ്കി​ലും ത​നി​യെ ചെ​യ്യാ​മെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​നം ഒ​റ്റ ഷോ​ട്ടി​ൽ ത​ന്നെ കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഈ ​രം​ഗം മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. സി​ദ്ധാ​ർ​ഥ് ഭ​ര​ത​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.