"പതിയെ..' ബോബിയിലെ കളർഫുൾ ഗാനമെത്തി
Saturday, August 12, 2017 8:51 AM IST
മി​യ ജോ​ർ​ജും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​നും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ബോ​ബി​യിലെ ആദ്യഗാനം പുറത്തിറങ്ങി. പതിയെ പതിയെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ, ശ്വേത മോഹൻ എന്നിവർ ചേർന്നാണ്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് റോണി റാഫേൽ ഈണംപകരുന്നു.നി​ര​ഞ്ജനും​ മി​യ​യുമാ​ണ് ഗാനത്തിൽ.

ത​ന്നെ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ ചെ​റു​പ്പ​ക്കാ​ര​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ബോബി. ഷെ​ബി​യാ​ണ് സം​വി​ധാ​നം. ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ബോ​ബി. നേ​ര​ത്തെ രജ​പു​ത്ര ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈയി​ൽ നി​ര​ഞ്ജ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.