നിവിന്‍റെ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യിലെ ഗാനമെത്തി
Sunday, August 13, 2017 3:36 AM IST
പ്രേമം ടീം ഒന്നിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ ആദ്യഗാനം പുറത്തിറങ്ങി. എന്താവോ എന്നു തുടങ്ങുന്ന ഗാനം സൂരജ് സന്തോഷാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണംപകരുന്നു.

നിവിൻ പോളി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽത്താഫാണ്. പ്രേമത്തിലും അടുത്തിറങ്ങിയ സഖാവിലും അൽത്താഫ് നിവിനൊപ്പം അഭിനേതാവായി എത്തിയിരുന്നു.

അഹാന കൃഷ്‍ണകുമാറും ഐശ്വര്യ ലക്ഷ്‍മിയുമാണ് നായികമാര്‍. ഇവരെ കൂടാതെ ലാല്‍, സിജു വില്‍സന്‍, ശ്രന്ദ, ദിലീഷ് പോത്തന്‍, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഒരിടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പോളി ജൂനിയറിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഓണത്തിന് തിയറ്ററിലെത്തും.