കൊലമാസ് അല്ല, തല മാസ്; വിവേകം ട്രെയിലർ കാണാം
Friday, August 18, 2017 12:35 AM IST
തല അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ വിവേകത്തിന്‍റെ മാസ് ട്രെയിലർ എത്തി. അജിത്തിന്‍റെ കിടിലൻ ആക്‌ഷൻ രംഗങ്ങളും മനോഹരമായ ഫ്രെയിമുകളും തന്നെയാണ് ട്രെയിലറിന്‍റെ പ്രത്യേകത. തലയ്ക്കൊപ്പം ബോളിവുഡ് താരം വിവേക് ഒബ്റോയിയും നായിക കാജൽ അഗർവാളും ട്രെയിലറിലെത്തുന്നുണ്ട്.

വീരം, വേതാളം എന്നീ ചിത്രങ്ങൾക്കു ശേഷം തലയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന വിവേകത്തില്‍ ഇന്‍റര്‍പോള്‍ ഓഫീസറായാണ് അജിത്ത് എത്തുന്നത്. സിനിമയ്ക്കു മൂന്നു ഭാഗങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.