‘അ​ഭി​യും അ​നു​വും' മോഷൻ പോസ്റ്റർ പുറത്തിറങ്ങി
Tuesday, August 22, 2017 1:29 AM IST
മ​ല‍​യാ​ള​ത്തി​ന്‍റെ യു​വ​താ​രം ടോ​വി​നോ തോ​മ​സിന്‍റെ ത​മി​ഴ് ചി​ത്രം "അ​ഭി​യും അ​നു​വും' മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തുവി​ട്ടു. ഛായാ​ഗ്രാ​ഹ​ക ബി.ആ​ർ. വി​ജ​യല​ക്ഷ്മി സം​വി​ധാ​യിക​യാ​കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണിത്. ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ശി​വ​നാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ. സം​വി​ധാ​യ​ക​നാ​യ ഗൗ​തം വാ​സു​ദേ​വ് മേ​നോ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​വി​ൻ പോ​ളി​ക്കും ഫ​ഹ​ദ് ഫാ​സി​ലി​നും ശേ​ഷം കോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മ​ല​യാ​ളി യു​വ​നാ​യ​ക​നാ​ണ് ടോവി​നോ. പ്ര​ണ​യം പ​ശ്ചാ​ത്ത​ല​മാ​യി ഒ​രു​ക്കു​ന്ന സി​നി​മ​യി​ൽ പി​യ ബാ​ജ്പേ​യ് ആ​ണു നാ​യി​ക. "അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെയും' എ​ന്ന പേ​രി​ൽ ചി​ത്രം മ​ല​യാ​ള​ത്തി​ലും ഇ​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.