ഓണക്കാഴ്ചയും പ്രണയ മധുരവുമായി "ഓണം പൊൻതിരുവോണം'
Friday, August 25, 2017 12:01 AM IST
ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കാൻ ഒരുങ്ങവേ ഓണത്തിന്‍റെ ആഘോഷക്കാഴ്ചകളും പ്രണയത്തിന്‍റെ മാധുര്യവുമായി "ഓണം പൊൻ തിരുവോണം' എന്ന മ്യൂസിക് വീഡിയോ എത്തി. ഈ ഓണപ്പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് സന്ദീപ് - ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ്. സുഗുണൻ കരുമാലൂർ ഗാനരചന നിർവഹിച്ചിരിക്കുന്നു. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247നാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്.

ആർ അജയിയുടെ സംവിധാനത്തിൽ ഓണകാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഈ വിഡിയോയിൽ രസകരമായ പ്രണയകഥയും സമാന്തരമായി കടന്നു പോകുന്നുണ്ട്. ധീരജ് ഡെന്നി, സോനു എസ്. ഗൗഡ, അപ്പു (കെ പി), വിഷ്ണു സോമൻ, നഹാസ് ഇബ്രാഹിം എന്നിവർ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം രാഹുൽ മേനോനും ചിത്രസംയോജനം ബാബു രത്‌നമുമാണ് നിർവഹിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.