ഓണപ്പാട്ടിൻ ഈണവുമായി ഹരിചരൺ
Wednesday, August 30, 2017 2:11 AM IST
ഈ ഓണക്കാലത്ത് മലയാളികളുടെ ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഓണപ്പാട്ടുമായി പ്രിയഗായകൻ ഹരിചരൺ. "ഓണപ്പാട്ടിൻ ഈണം പോലെ' എന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. ഷിജു എസ് വിസ്മയ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് സോണി വർഗീസ് സംഗീതം നൽകിയിരിക്കുന്നു.

അസ്‌കർ അമീറും ബിനൂധ ശശിധരനും അഭിനയിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് കാർത്തിക് ചിദംബരമാണ്. ശ്രീജിത്ത് ചെറിയിൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. ഡ്രീം ക്രൂ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സോണി വർഗീസും പ്രിയ സോണിയും ചേർന്നാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത്. ഡിഒപി-ജാക്സൺ ബെഞ്ചമിൻ, ഛായാഗ്രഹണം - ഷെന്‍റോ വി. ആന്‍റോ. ജാക്സ് ഫൈൻആർട്സ് ആണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247നാണ് ഗാനം പുറത്തിറക്കിയത്.