വില്ലന്‍റെ കിടിലൻ ട്രെയിലർ എത്തി
Friday, September 1, 2017 5:42 AM IST
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന്‍റെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിൽ ട്രെയിലർ ഷെയർ ചെയ്തത്. മോഹൻലാലിന്‍റെയും കോളിവുഡ് താരം വിശാലിന്‍റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ട്രെയിലര്‍. മോഹൻലാലിനൊപ്പം മഞ്ജു വാര്യര്‍, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ട്രെയിലറിലെത്തുന്നു.

മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. റോക്ക്‌ലിൻ‌ വെങ്കിടേഷാണ് ചിത്രത്തിന്‍റെ നിർമാണം. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.