സ്ത്രീസുരക്ഷയ്ക്ക് ഒരു ഓർമപ്പെടുത്തലായി എയ്റ്റ് ഫോർട്ടി
Sunday, September 3, 2017 4:21 AM IST
സ്ത്രീസുരക്ഷ പ്രമേയമാക്കി ഒരുകൂട്ടം യുവാക്കൾ അണിയിച്ചൊരുക്കിയ എയ്റ്റ് ഫോർട്ടി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സമുഹത്തിലെ സ്ത്രീകൾ നേരിടുന്ന ക്രൂരതയെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ചിത്രം ഏതു സാഹചര്യത്തിലും സ്ത്രീ സുരക്ഷിതയല്ല എന്ന് വിളിച്ച് പറയുന്നു. നിലവിൽ യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട് ചിത്രം.

ക്രിഡോക്സ് ടാക്കീസ് എന്ന സിനിമ സൗഹൃദ കൂട്ടായ്മയുടെ ബാനറിൽ അഭിനന്ദ് സോമനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോയൽ ജോൺസിന്‍റേതാണ് സംഗീതം. അഖിൽ ജോസഫ് തിരക്കഥയും അജ്മൽ സാബു ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നു.

അൻവിൻ ജോൺസനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഖിൽ സാക്ക്, ശ്യാം മുരളികൃഷ്ണ, അമ്ജോ ലതാ വൽസലൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ജസ്റ്റിൻ മാത്യു, ഉമേഷ് കുമാർ, ശുശാന്ത് നൈനാൻ കോശി, ജോതിൻ പോൾ, സച്ചിൻ സുരേഷ്, ജിയോ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.