സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്: ട്രെയിലർ എത്തി
Monday, September 4, 2017 1:36 AM IST
ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ലാൽ തന്നെയാണ് ഫേസ്ബുക്കിൽ ട്രെയിലർ പങ്കുവച്ചത്.

റിട്ട.മേജർ സക്കറിയ പോത്തന്‍റെയും ഭാര്യ മരിയയുടെയും ദുരൂഹത നിറഞ്ഞ ജീവിതകഥ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ബാബു ആന്‍റണി, രാഹുൽ മാധവ്, ജയൻ ചേർത്തല, മുരളി കൃഷ്‌ണ, പൂനം ബജ്‌വ, അഞ്ജന, കെ.പി.എ.സി.ലീലാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മനോജ് നായരാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, ഡേവിഡ് എന്നിവരുടെ വരികൾക്ക് ദിബു സംഗീതം പകരുന്നു. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസിഫ് നിർമിക്കുന്ന ഈ ചിത്രം ഉടൻ തീയറ്ററിലെത്തും.